Thursday, May 4, 2017

എന്റെ കാന്താരി പെണ്ണ്....:


രാവിലെ തന്നെ അമ്മൂന്റെ രണ്ട് അടി കിട്ടില്ലെ നിക്ക് കിടക്കെന്ന് എനിക്കാൻ പറ്റൂല....
അമ്മു ന്റെ ഭാര്യ ആണ് എന്നു പറയുന്നതിനേക്കാളും അവൾക്ക് ഞാൻ ഒരു കുട്ടി ആണ് എന്നു പറയുന്നത് ആവും നല്ലത്...
ഒരു വർഷമെ ആയി ള്ളു ഞങ്ങട കല്യാണം കഴിഞ്ഞിട്ട്.... കുട്ടികൾ ഒന്നും ആയില്ല....
അല്ല... അത് നെറ തീരുമാനാ ട് ട്ടോ....
എന്താന്ന് വച്ചാ നിക്ക് ന്റെ അമ്മുനെ ....ഇനീം.... സ്നേഹിക്കണം.....
അമ്മൂനാണെ.... കുട്ട്യോൾ ന്നു വച്ചാ ജീവനാ.....
ഇനി വരാൻ പോവുന്ന ഞങ്ങടെ വാവേന്റെ പേര് വരെ അവൾ കണ്ടു വച്ചിക്ക്.....
ഇന്നത്തെ കാലത്ത്...വെറുമൊരു കൂലിപ്പണിക്കാരനായ.... ഒരാൾക്ക് പെണ്ണു കിട്ടുന്നത് തന്നെ അൽഭുതം ആണ്.....
ഒരിക്കലും പെണ്ണു കിട്ടില്ലാന്ന് ഉറപ്പിച്ച എനിക്ക്.. ല്ലോട്ടറി അടിച്ച പോലായിരുന്നു അമ്മൂന്റെ കൂടെ ഉള്ള കല്യാണം....
അച്ചൻ മരിച്ചത് കൊണ്ടായിരിക്കും ആകെ ഉള്ള ഒരു മൊളെ പെട്ടെന്ന് കെട്ടിച്ചു വിട്ടത്....
അതു കൊണ്ട് തന്നെ തീരെ താൽപര്യം.. ഇല്ലതെ ആണ് അമ്മു എനിക്ക് മുന്നിൽ കഴുത്ത് നീട്ടിയത്...
അതു കൊണ്ട് അദ്യരാത്രി തന്നെ പെണ്ണ് സ്വഭാവം പുറത്ത് എട്ടുത്തു..... പാല് കൊണ്ട് തന്ന്.....ഒറ്റ പറച്ചിലാ പെണ്ണ്.....
ന്റെ ദേഹത്ത് വല്ലതും തൊട്ടാ കൈ വെട്ടും എന്ന്
ഇശ്വരാ... ഈ നാഗവല്ലി ആണൊ ന്റെ തലയിൽ അയത്... എന്നു ഒർത്തു പോയി ഒരു നിമിഷം ഞാൻ........
അതൊടെ ജീവിതം ഗോവിന്ദ എന്നു കരുതി..
ഇതും പറഞ്ഞ് അവൾ നിലത്ത് ഇറങ്ങി കിടന്നു..
അവളുടെ വാക്കുകൾ കേട്ട് കിളി പോയത് കൊണ്ട്... എനിക്ക് വാക്കുകൾ ഒന്നും വായിൽ വന്നില്ല....
അങ്ങനെ ദിവസങ്ങൾ കടന്നു പോയി....
പക്ഷെ അമ്മു വീട്ടിൽ ഒരു നല്ല മരുമകൾ ആയിരുന്നു... അങ്ങനെ ഇരിക്കെ ആണ്....മഴക്കാലത്തിന്റെ കടന്നു വരവ്....
കല്ലുപോലെ നിന്ന പെണ്ണ് തുലാമാസത്തിലെ ഇടിക്ക് എന്റെ കൂടെ കട്ടിലിൽ കിടക്കുന്നു....
പാവം.....
പക്ഷെ നിക്ക് ചിരി ആണ് വന്നത്....
ചിരി അടക്കിപിടിച്ച് ഞാൻ ചോദിച്ചു... ന്താ... അമ്മു വെ...... അവൾ ഒന്നും മിണ്ടീല...
പക്ഷെ...മിന്നലിന്റെ.. വെളിച്ചത്തിൽ.... ഞാൻ കണ്ടു... നെറ.... അമ്മൂന്റെ.... ചുണ്ടിൽ.. വിരിഞ്ഞ പുഞ്ചിരി....
പിന്നെ നേരം പുലരുവോളം ന്റെ നെഞ്ചിലെ ചൂടും പറ്റി പെണ്ണ് അവിടെ കിടന്നു....
പിന്നെ ഇന്നുവരെ.... അതിൽ മാറ്റം വന്നില്യ...
.....
കുട്ടേട്ടാ.... നിങ്ങൾ എനീക്കുന്നുണ്ടൊ '.. ഞാൻ ഇപ്പോ പോവും ട്ടോ... ഇനീം വൈകിയാൽ അമ്പലത്തിൽ നട അടക്കും
ദാ...വരാണ് അമ്മൂ....
ഇന്ന് ന്റെ പിറന്നാളാ അതാ അമ്മൂന് അമ്പലത്തിൽ പോവൻ ഇത്ര തിടുക്കം
ചെറുപ്പത്തിലെ കുറച്ച് കമ്മ്യൂണിസം തലക്ക് പിടിച്ചതുകൊണ്ട് അമ്പലത്തിന്റെ പടിവാതിൽ ഇതുവരെ കണ്ടിട്ടില്ല.
പക്ഷെ ഇന്ന് ഞാൻ പോവും. ന്റെ അമ്മൂന് വേണ്ടി
എന്നിട്ട് പ്രാർത്ഥിക്കും...
ഈ കാന്താരി..പെണ്ണിനെ.. എല്ലാ ജന്മത്തിലും എനിക്ക് തന്നെക്കണെ എന്ന്..

എന്റെ ആദ്യത്തെ എഴുത്താണെ..... കുറവുകൾ ഉണ്ടങ്കിൽ ക്ഷമിച്ചേക്കണെ.....
രചന : Sujith blsy

No comments:

Post a Comment