എന്നെങ്കിലും പ്രിയതമയെ സഹായിക്കാൻ നിങ്ങൾ അടുക്കളയിൽ കയറിയിട്ടുണ്ടോ...?
എന്റിഷ്ടാ..!
ഒന്നു കയറണം. അവസാനം സഹിക്കെട്ട് അവള് ഉന്തിത്തള്ളി പുറത്താക്കുന്നതുവരെ സഹായിക്കണം.
ഒന്നു കയറണം. അവസാനം സഹിക്കെട്ട് അവള് ഉന്തിത്തള്ളി പുറത്താക്കുന്നതുവരെ സഹായിക്കണം.
അരി അടുപ്പത്തു തിളച്ചു മറിയുമ്പോൾ ആവേശത്തോടെ ഓടിച്ചെന്നു അടപ്പു പാത്രം എടുത്തുമാറ്റണം. അപ്പോൾ നമ്മുടെ കൈ വിരലുകളൊന്നു പൊള്ളും.
ആ പൊള്ളലിൽ ഒറ്റ നിലവിളിയാണ്. ആ നിലവിളിയിൽ പ്രിയതമ ഓടിവരും. പൊള്ളി കുടുന്നിരിക്കുന്ന വിരലിൽ ആദ്യത്തെ ഒറ്റമൂലിയായി ഉമിനീർ പുരട്ടും.
ആ പൊള്ളലിൽ ഒറ്റ നിലവിളിയാണ്. ആ നിലവിളിയിൽ പ്രിയതമ ഓടിവരും. പൊള്ളി കുടുന്നിരിക്കുന്ന വിരലിൽ ആദ്യത്തെ ഒറ്റമൂലിയായി ഉമിനീർ പുരട്ടും.
പിന്നെ വിരലും കുടഞ്ഞു കുറച്ചു നേരം നമ്മളവിടെ ഇരിക്കും. നമ്മൾ ആണുങ്ങൾ ഒരിക്കലും തോറ്റു കൊടുക്കരുത്. അടുത്ത പണി ഏറ്റെടുക്കണം.
സവാള അരിയുന്ന പ്രിയതമയുടെ കൈയിൽ നിന്നും ബലമായി ആ ജോലി നമ്മളേറ്റെടുക്കണം. വെറുതെ ഏറ്റെടുത്താൽ പോരാ..കല്യാണ രാമൻ സിനിമയിൽ സലിം കുമാർ അരിയുന്നതുപ്പോലെ സവാള അരിയരി എന്നു പറഞ്ഞു അരിയണം.
അപ്പോൾ കണ്ണിലൂടെ വെള്ളം ധാരധാരയായി ഒലിച്ചിറങ്ങും. അതു തുടയ്ക്കാൻ വരുന്ന പ്രിയതമയെ ചേർത്തു പിടിയ്ക്കണം. ഈ മനുഷ്യന് പകലെന്നും രാത്രിയെന്നുമില്ലേ എന്നു പറഞ്ഞു ഒരു തള്ളു കിട്ടും...!
പിന്നെ നമ്മൾക്ക് ചെയ്യാനുള്ള ജോലി കറിയുണ്ടാക്കാൻ ചിരകി വെച്ചിരിക്കുന്ന തേങ്ങാ തിന്നുക എന്ന ഭാരിച്ച പണിയാണ്.
ആദ്യത്തെ തേങ്ങാപീര എടുക്കുമ്പോൾ ഭാര്യയുടെ മൗനാനുവാദം കാണും.
രണ്ടാമതുമെടുക്കുമ്പോൾ ഒരു ഇടിവെട്ട് ഡയലോഗാണ്. എന്നാൽ ഇതു മുഴുവനുമങ്ങു തിന്നോ. അപ്പോൾ കണ്ണുകളിലൊന്ന് ശ്രദ്ധിയ്ക്കണം.
ഭദ്രകാളിയുടെ കണ്ണുപ്പോലെ കാണും.
ഭദ്രകാളിയുടെ കണ്ണുപ്പോലെ കാണും.
തൊട്ടു പുറകെ ഭീഷണിയുടെ സ്വരമാണ്. ഇന്നു മുളകരച്ച കറി വെച്ചു തരുമെന്ന്.
ആ ഭീഷണിയ്ക്കു മുന്നിൽ നമ്മളൊന്നു പതറും.
ആ ഭീഷണിയ്ക്കു മുന്നിൽ നമ്മളൊന്നു പതറും.
അവസാനം ഉന്തിത്തള്ളി പുറത്തേക്കു കൊണ്ടുവരും. സമയമാകുമ്പോൾ ഉണ്ണാൻ വന്നാൽ മതിയെന്നും പറഞ്ഞിട്ട്...
എന്റിഷ്ടാ....
ഇതിലും വലിയ സഹായം സ്വപ്നങ്ങളിൽ മാത്രം....!
ഇതിലും വലിയ സഹായം സ്വപ്നങ്ങളിൽ മാത്രം....!
രചന : Shefi Subair

No comments:
Post a Comment