Sunday, April 30, 2017

സാന്ദ്ര


"അച്ചൂ....."

തൻെറ മുന്നിൽ മുഖം താഴ്ത്തിയിരിക്കുന്ന അർച്ചനയെ അഭിഷേക് പതിയെ വിളിച്ചു...

"ഞാൻ പറയണത് നീ മനസിലാക്ക്...... തിരിച്ച് പോണം നീ....എൻെറ തീരുമാനം എന്താണെന്ന് തുറന്നു പറഞ്ഞതല്ലേ ഞാൻ.... പിന്നെയും നീ നിർബന്ധിച്ചിട്ടാ അവസാനമായി ഒന്നു കൂടി കാണാൻ ഞാൻ വന്നത്.... പക്ഷേ നീ....

എല്ലാം ഉപേക്ഷിച്ച് വന്ന നിന്നോട് ഞാൻ എന്താ പറയേണ്ടത് ....എനിക്ക് കഴിയില്ല അച്ചൂ... നീ തിരിച്ച് പോണം..... പോയേ പറ്റൂ... അച്ഛനും അമ്മാവൻമാരുമൊക്കെ നിന്നെ തിരക്കി വരും മുന്നേ....

ഞാൻ പറയണത് കേൾക്കണുണ്ടോ നീ.....

അച്ചൂ......."

അവൾ ഞെട്ടി അവൻെറ മുഖത്തേക്ക് നോക്കി... കരഞ്ഞു വീങ്ങിയ കണ്ണുകളിലേക്ക് നോക്കാനാകാതെ അവൻ പറഞ്ഞു...

"പോയി മുഖം കഴുക്... ഞാൻ തിരിച്ചുകൊണ്ടാക്കാം..."

യാതൊരു പ്രതികരണവുമില്ലാതെ തന്നെ നോക്കിയിരിക്കുന്ന അർച്ചനയോട് അവൻ വീണ്ടും പറഞ്ഞു.

"അച്ചൂ.. വെറുതേയൊരു പ്രശ്നം ഉണ്ടാക്കരുത്.... ഇപ്പോ തന്നെ ആളുകൾ ശ്രദ്ധിക്കണുണ്ട്... പ്ലീസ്....."

അവൾ ദയനീയമായി അവനെ നോക്കി.....

"അഭിയേട്ടാ.. ഞാൻ..."

"...എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ... പറയുന്നത് അനുസരിക്കണം... ഇനി..... ഇനി എന്നെ ഉപദ്രവിക്കരുത്....." അവൻ പതിയെ പറഞ്ഞു..

പിടിച്ച് നിർത്തിയ കണ്ണീർ അണ പൊട്ടിയൊഴുകിയപ്പോൾ അർച്ചന അവിടെ നിന്ന് എഴുന്നേറ്റു.....

മുഖം കഴുകാൻ അവൾ നടന്നപ്പോൾ അവൻ തൻെറ കണ്ണുകൾ അടച്ചു...

അർച്ചന... തൻെറ അച്ചൂ... തൻെറ ജീവനേക്കാളേറെ താൻ സനേഹിക്കുന്നവൾ... സ്വന്തം പ്രാണൻ പോയാലും അവളുടെ കണ്ണു നിറയരുതെന്നും
ഈ ലോകത്ത് അവൾക്ക് കിട്ടാവുന്നതിൽ വെച്ച് നല്ലൊരു ജീവിതം നൽകണമെന്നും വാശിയുണ്ടായിരുന്നു തനിക്ക്....

ജാതിയും മതവുമെല്ലാം പലതായിരുന്നിട്ട് കൂടി സ്നേഹിച്ചു... പ്രാണൻ കൊടുത്ത് സ്നേഹിച്ചു...... അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു...
ഒാരോ ശ്വാസമിടിപ്പിലും നിറഞ്ഞു നിന്ന പ്രണയം......

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം അടുത്തു പോയി....ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ... നെയ്തു കൂട്ടിയ മോഹങ്ങൾ.......

താൻ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങ് അവൾ തന്നെ സ്നേഹിക്കുന്നു... ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോകുമ്പോഴും അവളെ പിരിഞ്ഞൊരു ജീവിതം തൻെറ മനസിൽ ഇല്ലായിരുന്നു.....

അവളെ സ്വന്തമാക്കാൻ തടസമാകുന്ന എന്തിനെയും
തകർത്ത് കളയാനുള്ള ധെെര്യം ഉണ്ടായിരുന്നു തനിക്ക്.. താൻ ഒരിക്കലും കെെ വിടില്ലെന്ന വിശ്വാസം അവൾക്കും....

പക്ഷേ സ്വപ്നത്തിൽ പോലും നിനയ്ക്കാതിരുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്..... ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ വില്ലനാകുന്നത് വിധിയാണ്....
എല്ലാ പ്രണയവും പോലെ ഇതും വീട്ടിൽ അറിഞ്ഞു.. വീട്ടുകാരും ബന്ധുക്കളും കൂടി അവളുടെ വിവാഹം തീരുമാനിച്ചു.....

തനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് അഭിഷേകിൻെറ കൂടെയാകുമെന്ന് അവൾ വീട്ടിൽ തുറന്നു പറഞ്ഞു...

അങ്ങനെയാണ്
അവളുടെ അമ്മ അവനെ കാണാൻ വന്നത്......

കുടുംബത്തിലെ ഇളയ പെൺകുട്ടിയാണവൾ... ഏട്ടന്മാർക്കും അമ്മാവന്മാർക്കും കണ്ണിലുണ്ണി... അവളുടെ വിവാഹം കുടുംബത്തിലെ ഉത്സവമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്...
മോൻ ഈ ബന്ധം ഉപേക്ഷിക്കണമെന്ന് അവർ പറഞ്ഞപ്പോഴും അവളെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് അവൻ തുറന്നു പറഞ്ഞു.

പക്ഷേ പിന്നീട് ആ അമ്മ കരഞ്ഞു പറഞ്ഞു.. ഒടുവിൽ അവൻെറ കാലു പിടിക്കാൻ പോലുമൊരുങ്ങിയ ആ അമ്മയെ അവൻ താങ്ങിപ്പിടിച്ചു.. കരഞ്ഞു തളർന്ന ആ പാവത്തിനോട് എന്ത് പറയണമെന്നറിയാതെ അവൻ നിന്നു....

നൊന്തു പ്രസവിച്ച മകൾക്കായി കാലു പിടിക്കാനൊരുങ്ങിയ ആ അമ്മയ്ക്ക് മുന്നിൽ അവൻ തോറ്റു പോയി...ആ കണ്ണുനീര് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല... അമ്മയില്ലാത്തതിൻെറ സങ്കടം ആവോളം അനുഭവിച്ചറിഞ്ഞവനാണ്....

അങ്ങനെ വാക്ക് കൊടുക്കേണ്ടി വന്നു... അവളെ മറന്നേക്കാമെന്ന്.....

പോകും മുന്നെ ആ അമ്മ ഒരു കാര്യം കൂടി അവനോട് ആവശ്യപ്പെട്ടു... ഒരിക്കലും അച്ചു ഇതറിയരുതെന്ന്.......
അറിഞ്ഞാൽ ഒരിക്കലും മറ്റൊരു ജീവിതം സ്വീകരിക്കാൻ അവൾ തയ്യാറാകില്ല......

തളർന്നു പോയിരുന്നു അവൻ.. ഈ ലോകം തന്നെ ശൂന്യമായ പോലെ..... ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി... കൊടൂത്ത വാക്ക് പാലിച്ചേ പറ്റൂ... അല്ലെങ്കിൽ.. തങ്ങളെ ദഹിപ്പിച്ച് കളയാനുളള ശക്തിയുണ്ട് ആ കണ്ണുനീരിന്....

അച്ചു... അവളെ മറക്കുക.. അത് മരണത്തിന് തുല്യമാണ്.. ഉപേക്ഷിച്ചു എന്നറിഞ്ഞാൽ നെഞ്ച് പൊട്ടി മരിച്ച് പോകും ആ പാവം... പക്ഷേ ചെയ്തേ പറ്റൂ....

പതിയെ പതിയെ.. അച്ചുവിൻെ കോൾ എടുക്കാതെയും അവളുടെ മെസേജുകൾക്ക് മറുപടി കൊടുക്കാതെയും അഭി അവളിൽ നിന്നകലാൻ തുടങ്ങി... അവൻെറ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പക്ഷേ അവനോടുള്ള വിശ്വാസം കൊണ്ടാവണം ആ പാവം ഒന്നും ചോദിക്കാതിരുന്നത്.

വിവാഹം തീരുമാനിച്ചെന്നും നേരിട്ട് കണ്ടേ പറ്റൂ എന്നും ഒരിക്കൽ അവൾ നിർബന്ധം പിടിച്ചു...

അന്ന് അഭിയുടെ കെെകൾ ചേർത്തു പിടിച്ച് അവൾ പറഞ്ഞു..

"അഭിയേട്ടൻെറ ഉള്ളിൽ എന്താണെന്ന് നിയ്ക്കറിഞ്ഞൂട... പക്ഷേ...... കൈ വിടരുതെന്നെ......"

"അച്ചൂ... ഇതൊക്കെ എല്ലാവരുടെയും ലെെഫിൽ നടക്കുന്നതാ.. പ്രായത്തിൻെറ ഓരോ എടുത്തുചാട്ടം.. അത് കഴിയുമ്പോ മനസിലാകും ജീവിതം എന്താണെന്ന്... ഇപ്പോ കുറച്ച് സങ്കടമൊക്കെ ഉണ്ടാകും.. പതിയെ അതൊക്കെ മറക്കും....
വീട്ടിൽ പറയുന്ന ആളെ വിവാഹം കഴിച്ച് നീ സുഖമായി ജീവിക്കണം ..."

പതിയെ അവളുടെ കെെ വിടുവിച്ച് മുഖത്ത് നോക്കാതെ അവൻ അത്രയും പറഞ്ഞൊപ്പിച്ചു...

"എനിക്ക് കഴിയില്ല അച്ചൂ... നീ എല്ലാം മറക്കണം.... ആദ്യം കുറച്ച് സങ്കടം ഉണ്ടാവും.. പക്ഷേ പിന്നെ എല്ലാം മറക്കും..മറന്നേ പറ്റൂ..."

ഒന്നും മനസിലാകാതെ അഭിയെ നോക്കി അവൾ നിന്നു... അവളുടെ കണ്ണുകളിലേക്ക് നോക്കിയാൽ താൻ പഴയ അഭിയാകുമെന്ന പേടിയുള്ളതു കൊണ്ട് അവൻ നടന്നു ...

"അഭിയേട്ടാ..." അച്ചു ഇടറിയ ശബദത്തിൽ വിളിച്ചു..... അവനറിയാതെ അവൻെറ കാലുകൾ നിശ്ചലമായി...

"ചതിയ്ക്കുകയായിരുന്നു ല്ലേ ഇത്രയും നാൾ...."

വിങ്ങിപ്പൊട്ടി അവളത് ചോദിച്ചപ്പോൾ അവൻെറ ചങ്ക് പിടഞ്ഞു...

തിരിഞ്ഞു നോക്കാതെ അവൻ നടന്നപ്പോൾ അവൾക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയായിരുന്നു.. ഈ ലോകം തന്നെ ഇല്ലാതായ അവസ്ഥയിൽ അർച്ചന നിന്നു... കണ്ണിൽ ഇരുട്ട് കയറും പോലെ ......,
മറ്റൊരാളുടെ കൂടെ ജീവിക്കുക... അത് ഈ ജന്മം ണ്ടാവില്ല...

അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് അവൾ അഭിഷേകിനോടാവശ്യപ്പെട്ടു... അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ സമ്മതിച്ചു... അങ്ങനെയാണ് അവൻ അവളെ കാണാൻ വന്നത്..

പക്ഷേ സകലതും ഉപേക്ഷിച്ച് അഭിയോടൊത്ത് ഒരു ജീവിതം തുടങ്ങാനായാണ് അവൾ വന്നത്..... കയ്യിൽ ബാഗുമായി നിൽക്കുന്ന അവളെ കണ്ട് ഞെട്ടിപ്പോയി അഭി....

അവളെ കൂടെ കൊണ്ടുപോകാൻ മനസ് കൊതിച്ചെങ്കിലും ആ അമ്മയുടെ മുഖമായിരുന്നു അവൻെറ മനസിൽ... തേങ്ങുന്ന മനസോടെ അവൻ അവളെ തിരികെ അയക്കാനൊരുങ്ങി...
..................................

അർച്ചന മുഖം കഴുകി തിരികെ വന്നു...
അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിരുന്നു...

"അച്ചു പൊയ്ക്കോളൂ.. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല.. ആരെങ്കിലും കാണും... ഞാൻ കൊണ്ടാക്കണോ..."

അവൻെറ ചോദ്യത്തിന് മറുപടി പറയാതെ അവൾ ബാഗുമായി ഇറങ്ങി...

അഭിഷേകിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി... തൻെറ പ്രാണനെയാണ് പറിച്ചെടുത്ത് കളഞ്ഞിരിക്കുന്നത്.. പക്ഷേ ചെയ്തേ പറ്റൂ......

അർച്ചന റോഡിലേക്കിറങ്ങി... അലസാന പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു... തൻെറ പ്രണയം സത്യമായിരുന്നു.. അത് മറക്കാൻ ഈ ജന്മം കഴിയില്ല... മറ്റൊരാളെ ആ സ്ഥാനത്ത് കാണാനും... എല്ലാം ഉപേക്ഷിച്ച് വന്ന തന്നെ അഭിയേട്ടൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നോർത്തു... പക്ഷേ.......

തല കറങ്ങുന്നതു പോലെ തോന്നി അവൾക്ക്... പാഞ്ഞു വരുന്ന ഏതോ വണ്ടിയുടെ ശബ്ദം മാത്രമേ കേട്ടുള്ളൂ....

ആളുകളുടെ ബഹളം കേട്ട് അഭിഷേക് പുറത്തേക്കിറങ്ങി നോക്കി...

ബോധം ഇല്ലാണ്ടല്ലേ റോഡ് ക്രോസ് ചെയ്യണേ.. പിന്നെങ്ങനെ വണ്ടി ഇടിക്കാതിരിക്കും... ആരോ പറഞ്ഞത് അവ്യക്തമായി കേട്ടു...

ആളുകൾ കൂടി നിൽക്കണ സ്ഥലത്തേക്ക് നടന്നപ്പോൾ ആരോ കയ്യിൽ കടന്ന് പിടിച്ചു ചോദിച്ചു...

"ആരായിരുന്നു ആ കുട്ടി..? നേരത്തെ കൂടെയുണ്ടായിരുന്ന....."

"അച്ചു....!!!"

അയാൾ പറഞ്ഞ് മുഴുവനാക്കും മുന്നെ അഭി അവിടേക്ക് വേഗത്തിൽ നടന്നു.. അയാൾ വീണ്ടും കയ്യിൽ പിടിച്ചു..

"അങ്ങോട്ട് പോകണ്ട.... കാണാതിരിക്കണതാ ഭേദം..."

അയാളുടെ കെെ വിടുവിച്ച് അഭിഷേക് അങ്ങോട്ട് ഓടി, ആൾക്കാരെ തട്ടി മാറ്റി
അവൻ നോക്കി...

ഒന്നേ കണ്ടുള്ളൂ...
ചതഞ്ഞരഞ്ഞ് , രകതത്തിൽ കുളിച്ച് അച്ചു....

അവൻ മുഖം പൊത്തി നിലത്തേക്കിരുന്നു...

കണ്ണുകൾ എന്നെന്നേക്കുമായി അടയുമ്പോൾ അച്ചു കണ്ടത് അവളിൽ നിന്ന് ഒഴുകിയകലുന്ന അവളുടെ രക്തവും പ്രാണനേക്കാൾ സ്നേഹിച്ച അഭിയുടെ മുഖവുമായിരുന്നു.....

രചന: സാന്ദ്ര

ഹരിത വി ഹരിദാസ്


വിവേക് ഞാൻ എങ്ങനെയാ വരേണ്ടത്."?

"സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി....
ഞാൻ ബീച്ച് റോഡിൽ ബൈക്കുമായി കാത്തു നിൽക്കാം..."

"വീട്ടിൽ എന്തേലും സംശയം തോന്നിയാലോ? എനിക്ക് പേടിയാ വിവേക് അതൊന്നും ശരിയാകില്ല..."

"എന്ത് സംശയം തോന്നാനാണ്??"

"എന്നാലും ??"

"ഒരെന്നാലും ഇല്ല....നിന്നെ ഒന്ന് കാണാൻ കൊതിയായിട്ടല്ലേ ലക്ഷ്മി ??"

"വിവേക് ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്നെയാണോ സ്നേഹിക്കുന്നത് അതോ എന്റെ ശരീരത്തെയോ? "

ആ ചോദ്യം അവനെ നന്നായൊന്നു വരിഞ്ഞു മുറുക്കി.എങ്കിലും പെട്ടെന്ന് തന്നെ അവൻ അടവ് മാറ്റിപിടിച്ചു.

"നിനക്ക് എന്നെ സംശയമുണ്ടേൽ കാണാൻ വരേണ്ട....
ഇനി ബുദ്ധിമുട്ടി വിളിക്കണമെന്നുമില്ല ലക്ഷ്മി.. നീ എന്നെ മനസിലാക്കിയത് വെറുമൊരു പെണ്ണ് പിടിയനായിട്ടാണ് എന്ന് ഇപ്പോളെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം...ഞാൻ ഫോൺ വെയ്ക്കുകയാ കേട്ടോ..."

പതിനെട്ടാമത്തെ അടവും അവൻ എടുത്തു പ്രയോഗിച്ചു.....

"ഹേയ് വിവേക് ഫോൺ കട്ട് ചെയ്യല്ലേ....
നിന്നെയെനിക് വിശ്വാസമാണ്. നീ പറയുന്നിടത്തു ഞാൻ വരാം....
നീ എന്നെ ചതിക്കില്ലെന്നെനിക്കറിയാം വിവേക്...."

അത് കേട്ടപ്പോൾ വിവേകിന്റെയുള്ളിലെ ചെകുത്താൻ സടകുടഞ്ഞെണീറ്റു....
എങ്കിലും സന്തോഷം പുറത്തു കാണിക്കാതെ അവൻ വിഷാദരൂപത്തിൽ ഫോൺ വെച്ചു....

അവരുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ട് നിന്ന വിവേകിന്റെ കൂട്ടുകാരൻ അവസരത്തിനൊത്തു വിവേകിനെ ഒന്ന് ഉയർത്തി പിടിക്കാൻ ശ്രമിച്ചു...

"ഡാ പൊന്നളിയാ... നീ ആള് കൊള്ളാലോ.എത്ര പെട്ടന്നാ നീ അവളെ വളച്ചത്.
ഹോ നിന്നെ സമ്മതിക്കണം വിവേകേ...."

കൂട്ടുകാരന്റെ വാക്കുകൾ കേട്ടപ്പോൾ വിവേക് സ്വയം അഭിമാന പുളകിതനായി....

"ഡാ നീ എന്തായാലും സൂക്ഷിച്ചു കളിക്കണെ...
ചെറിയ പെണ്ണാണ്. ഒരു 2+ കാരിക്ക് വേണ്ടി നീ ജയിൽ പോകേണ്ട അവസ്ഥ ഉണ്ടാക്കല്ലേ വിവേകേ...."

"ഒന്ന് പോടാ...ഈ വിവേകിനെയാണോ നീ കളി പഠിപ്പിക്കുന്നത്....
നീ കണ്ടോ നാളെത്തെ ദിനം എനിക്ക് വേണ്ടിയാണ്.കുറെ ആയി അവളെന്റെ ഉറക്കം കളഞ്ഞിട്ടു.നാളെകൊണ്ട് അതിനൊരു തീരുമാനം ആയി മോനെ....."

വിവേക് സന്തോഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.

"നീ ഒറ്റയ്ക്കാണോ പോകുന്നത്?"

അല്ല ഡാ... നമ്മുടെ ശരത്തും പിള്ളേരും ലോഡ്ജിൽ ഉണ്ടാകും. ഞാനവളോട് ബീച്ച് റോഡിൽ വരാൻ പറഞ്ഞിട്ടുണ്ട്..
അവിടുന്ന് അവളെയും കൂട്ടി ലോഡ്ജിലേക് പോകും.അവിടുന്നൊരു കലക്ക് കലക്കും..."

"ഹോ ഭയങ്കര നീ പൊളിക്ക്....
വിവേകേ ഞാൻ ഇറങ്ങട്ടെ എന്നാൽ.... ഇനിയും ലേറ്റ് ആയാൽ അമ്മച്ചി പട്ടിണിക്കിടും.
നീ നാളെ പോയി വന്നിട്ട് വിളിക്....നമുക്കെന്നിട്ടൊന്ന് ഒത്തുകൂടാം...."

ഇരുട്ട് പറന്നപ്പോൾ യാത്ര പറഞ്ഞുകൊണ്ട് കൂട്ടുകാരൻ പോയി...
വിവേക് ആണേൽ നാളത്തെ സന്തോഷമോർത്തിട്ടു ഇന്ന് ശിവരാത്രി എടുക്കാനുള്ള പരിപാടിയിലാണ്....

പിറ്റേന്ന് രാവിലെ ബീച്ച് റോഡിൽ കാത്തു നിന്ന ലക്ഷ്മി, വിവേക് വരുന്നത് കാണാതായപ്പോൾ അവനെ ഫോണിൽ വിളിച്ചു...

"വിവേക് ഞാൻ ബീച്ച് റോഡിൽ ഉണ്ട് നീ എവിടെ?"

"എത്തിയോ ലക്ഷ്മി? എങ്കിൽ നീ അവിടെ തന്നെ നിൽക്ക്. ഞാനിപ്പോ അങ്ങോട്ടേക് വരാം" എന്നും പറഞ്ഞു വിവേക് ഫോൺ വെച്ചു....

ലക്ഷ്മിയിൽ ഒരു ഉൾഭയം കടന്നു കൂടിയെങ്കിലും അവനോടുള്ള വിശ്വാസത്തിൽ അതൊക്കെ ഇല്ലാതായി തീരുകയായിരുന്നു....

ഓരോന്നും ആലോചിച്ചു നിൽക്കുമ്പോളാണ് വിവേക് വണ്ടിയുമായി എത്തിയത്.തലയിലൂടെ ഷാൾ മറച്ചു കൊണ്ട് അവൾ ചുറ്റും നോക്കി...
ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ അവന്റെ വണ്ടിയിൽ കേറി...

ലോഡ്ജ് റൂമിലേക്കുള്ള സ്റ്റെപ്പിൽ ഓരോ കാലു എടുത്തുവെയ്ക്കുമ്പോളും അവളുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു....

"വിവേക്....നമുക്കിതൊന്നും വേണ്ട ,എനിക്ക് പേടിയാകുന്നു...."

"എന്തിനാ ലക്ഷ്മി പേടിക്കുന്നത്.ഞാനില്ലേ നിനക്കൊപ്പം....നമുക് വെറുതെ സംസാരിച്ചിരിക്കാം....ബാക്കിയൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഞാനാഗ്രഹിക്കുന്നുള്ളൂ."

അവൻ ഒന്നുകൂടെ നല്ലപിള്ള ചമയാൻ ശ്രമിച്ചു....

പുറത്തു നിന്ന് പൂട്ടിയ റൂം തുറന്നു അവൻ അവളെയും കൂട്ടി ഉള്ളിലേക്കു പ്രവേശിച്ചു...

കേറിയതും കതകടഞ്ഞതും ഒരുമിച്ചായിരുന്നു....

റൂമിനകത്തു പതുങ്ങിയിരുന്ന ശരത്തിനെയും കൂട്ടുകാരെയും കണ്ടപ്പോൾ വിവേകിന്റെ തനി നിറം അവൾ മനസ്സിലാക്കി.

"വിവേക് ഞാൻ ഭയന്നതു പോലെ നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ??
എത്ര വിശ്വസിച്ചിട്ട നിന്റെ കൂടെ ഞാൻ ഇവിടെക് വന്നത്...എന്നിട്ടും നീ എന്നെ....."

വാക്കുകൾ മുഴുവനാക്കാതെ അവൾ പൊട്ടിത്തെറിച്ചു.....

ഒരു അട്ടഹാസത്തോടെ വിവേകിന്റെ പൊട്ടിച്ചിരി ആ മുറിക്കുള്ളിൽ അലയടിച്ചു.

" നിന്നെപോലുള്ള പെണ്ണിനെയൊക്കെ വളയ്ക്കാൻ നിഷ്പ്രയാസം കഴിയും മോളെ....
ഈ പെൺകുട്ടികളെ സ്നേഹത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താൻ കഴിയുള്ളൂ....
ഞാനൊന്ന് സ്നേഹം കാണിച്ചപ്പോൾ നീ അതിൽ കണ്ണുമടച്ചു വിശ്വസിച്ചത് എന്റെ തെറ്റല്ല കൊച്ചേ..."

ഈ വിവേക് ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും....

ശരത്തിനും കൂട്ടുകാർക്കും മുൻപിൽ അവളെ തള്ളി വിട്ടു കൊണ്ട് വിവേക് തുടർന്നു

"ഇതാ ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു അളിയാ....ഇനി നിങ്ങളായി നിങ്ങളുടെ പാടായി...."

എല്ലാം നേടിയവൻ എന്ന മട്ടിൽ വിവേക് വീണ്ടും അട്ടഹസിച്ചു....
പക്ഷെ ആ അട്ടഹാസം അധികം നേരം നീണ്ടു നിന്നില്ല...

ഛീ നിർത്തെടാ നിന്റെ ചിരി എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി വിവേകിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി...

പേടിച്ചരണ്ടു നിൽക്കേണ്ട ലക്ഷ്മിയുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നത് കണ്ടപ്പോൾ വിവേക് ഉൾപ്പെടെ എല്ലാവരും ഒന്ന് നിശ്ചലമായി.....

"എന്താടി പേടിപ്പിക്കുകയാണോ നീ ഞങ്ങളെ?"

"അയ്യോ അതിനുമാത്രം ഈ പ്ലസ്‌ടുകാരി വളർന്നില്ല ചേട്ടന്മാരെ....."

"നിങ്ങളുടെയൊക്കെ മുഖം മൂടി വലിച്ചൂരാൻ എനിക്ക് ചെറിയൊരു നാടകം കളിക്കേണ്ടി വന്നു. അതിനു ഈയുള്ളവൾ ക്ഷമ ചോദിക്കുന്നു കേട്ടോ...."

പുച്ഛത്തോടെ വിവേകിന് നേരെ കൈകൾക്കൂപ്പി കൊണ്ടവൾ പറഞ്ഞു.

ഇത്തവണ മുറിക്കുള്ളിൽ ഉയർന്ന പൊട്ടിച്ചിരി ലക്ഷ്മിയുടേതായിരുന്നു....

ഒന്നും മനസിലാകാതെ നിന്ന വിവേകിന് നേരെ തിരിഞ്ഞു നിന്ന് കൊണ്ടവൾ തുടർന്നു..

"നീയൊക്കെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ടാകും. ആ കൂട്ടത്തിൽ ഈ ലക്ഷ്മിയെ ഉൾപ്പെടുത്തിയതാണ്‌ നിനക്കു പറ്റിയ ആദ്യ തെറ്റ്..."

"പെണ്ണെന്ന വർഗ്ഗത്തിന് മുന്നിൽ ഒന്ന് പല്ലിളിച്ചു കാണിച്ചാൽ, നിന്നെയൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു പോകുമെന്ന നിന്റെ അതി ഭയകരമായ കുരുട്ടു ബുദ്ധിയാണ് രണ്ടാമത്തെ തെറ്റ്...."

"ഇനിയും ഒരുപാട് തെറ്റുകൾ നിനക്കു മുന്നിൽ ഞാൻ നിരത്താം. അതിനുമുൻപ് നീ ആദ്യമൊന്നു ഡോർ തുറക്ക് വിവേക്...."

ഒന്നും മനസിലാകാതെ വാ പൊളിച്ചു നിൽക്കുന്ന വിവേകിനും സംഘത്തിനും മുൻപിൽ ലക്ഷ്മിയുടെ ആജ്ഞാപന വന്നതും കാളിങ് ബെൽ അടിഞ്ഞതും ഒരുമിച്ചായിരുന്നു.

വിറയാർന്ന കൈളാൽ വിവേക് പോയി ഡോർ തുറന്നു...

പിന്നെ എല്ലാം പെട്ടെന്നായിരുന്നു...

വിവേകും കൂട്ടുകാരും പോലീസിന്റെ തോക്കിനുമുന്നിൽ മുട്ടു വിറച്ചു നിൽക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയൊന്നു പതിയെ പുഞ്ചിരിച്ചു...

അപ്പോളും വിവേകിനു കാര്യങ്ങളുടെ കിടപ്പ് മനസിലായില്ല എന്ന് തോന്നിയപ്പോൾ ലക്ഷ്മി പറയാൻ തുടങ്ങി.

"എസ് ഐ സാർ ഒരുപാട് നന്ദി, ഇവനെപ്പോലുള്ള റാസ്‌ക്കലിനു വേണ്ടി എനിക്കൊപ്പം ഇങ്ങനെയൊരു നാടകത്തിനു കൂട്ടുനിന്നതിനു..."

"ലക്ഷ്മി നന്ദി പറയേണ്ടത് കുട്ടിയല്ല, ഞങ്ങളാണ്....."

"ഒരു പതിനേഴുകാരിയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു....
ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് ഞങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ലക്ഷ്മി കാണിച്ച ഈ ബുദ്ധി ഭൂരിഭാഗം പെൺക്കുട്ടികളിലും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക പീഡനങ്ങളും തടയാൻ കഴിഞ്ഞേനെ....."

വിവേകിന്റെ കോളറയ്ക്കു പിന്നിൽ കൂട്ടിപ്പിടിച്ചു കൊണ്ട് എസ് ഐ തുടർന്ന്....

"ഇവനെയൊന്നും വെറുതെ വിട്ടുകൂടാ. ഏറ്റവും വലിയ ശിക്ഷ തന്നെ ഇവന് വാങ്ങി കൊടുക്കണം..."

"സാർ എനിക്ക് ഇവന്റെ വലയിൽ നിന്ന് എന്നേ പിൻമാറാമായിരുന്നു...
പക്ഷെ ഇവന്റെ ഉള്ളിലിരിപ്പ് അറിഞ്ഞപ്പോൾ ഇവിടേം വരെ എന്നെയെത്തിച്ചത് എന്റെ അമ്മ പകർന്നു നൽകിയ ധൈര്യമാണ്..."

"ഇതുപോലെ ഇവന്റെ വാക്കുകൾ വിശ്വസിച്ചു ഒരു പെൺകുട്ടിയും ഇനി ഇവനുമുന്നിൽ കീഴ്പ്പെടരുത്."

"ലോഡ്ജിൽ വരാൻ ഇവൻ ആവശ്യപ്പെട്ടപ്പോൾ അത് ആദ്യം തുറന്നു പറഞ്ഞത് അമ്മയോടായിരുന്നു. അമ്മയുടെ ധൈര്യമാണ് ഇന്നിവനെ സാറിന്റെ കരങ്ങളിൽ ഏൽപ്പിക്കാൻ എനിക്ക് കഴിഞ്ഞത്."

"ലക്ഷ്മി നീ മിടുക്കി കുട്ടി ആണ്. നീയാണ് പെണ്ണെന്ന വർഗ്ഗത്തിന് മാതൃക...."

എസ്‌ ഐ യുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയൊന്നു മൗനമായി പുഞ്ചിരിച്ചു.

വിവേകിനേയും സംഘത്തിനെയും ജീപ്പിൽ പിടിച്ചു കയറ്റി കൊണ്ട് പോകുമ്പോൾ വിവേക് പകയോടെ അവളെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു...

എല്ലാം തുറന്നു പറയാൻ തന്റെ അമ്മ ഒരു കൂട്ടുകാരിയായി കൂടെയുള്ളിടത്തോളം കാലം അവൾക് ഒന്നിലും ഭയം തോന്നിയില്ല.

വീട്ടിലേക് തിരിച്ചു പോകുമ്പോൾ എസ്ഐ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു അവൾ സ്വയം അഭിമാനിച്ചു...

വെക്കേഷൻ കാലമാണിത്. നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. ലക്ഷ്മി സ്വന്തം അമ്മയോട് എല്ലാം തുറന്നു പറഞ്ഞതുകൊണ്ട് ഒരു വലിയ ചതിയിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞു.

കുട്ടികൾ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ അത് സ്കൂൾ അധികൃതരെ വിളിച്ചു ഉറപ്പു വരുത്താൻ ഓരോരുത്തരും ശ്രദ്ധിക്കുക.

ഇതുപോലെ നമ്മുടെ മക്കൾക്കു വേണ്ടി വല വിരിക്കാൻ ഓരോ കഴുകൻമാരും വട്ടമിട്ടു പറക്കുകയാണ്.

കുട്ടികളുമായി നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാൻ ഓരോ അമ്മമാരും ശ്രമിക്കുക.അവരോട് ഒരു കൂട്ടുകാരിയെ പോലെ പെരുമാറുന്നത് വഴി കുട്ടികളുമായി വളരെയധികം അടുക്കാൻ കഴിയും.

ദിനം പ്രതി പത്രങ്ങളിൽ കണ്ടു വരുന്ന പീഡനക്കേസ്സുകൾ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ കഴിയുമെന്ന് വിശ്വസിക്കുന്നു......
നമ്മുടെ മക്കൾ നാളെത്തെ തലമുറയ്ക്ക് മാതൃക ആകുന്ന തരത്തിൽ അവരെ വാർത്തെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്യമാണെന്നു ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു....

രചന: ഹരിത വി ഹരിദാസ്

Saturday, April 29, 2017

Shanavas Jalal


എനിക്ക് ഒന്ന് കാണണം രമ്യ സൂരജിനെ വഴിയിൽ തടഞ്ഞു
എനിക്ക്‌ റൂമിലൊട്ട്‌ പൊകണം രമ്യ
ഇത്‌ പൊതു വഴിയാണു , ആളുകൾ ശ്രദ്ധിക്കും, നീ മാറി നിൽക്കു.
ഇല്ല സൂരജ്‌ എനിക്കിന്ന് രണ്ടിലൊന്ന് അറിയണം , കുറേ കാലമായി നീ എന്നെ ഒഴിവാക്കുന്നു..
രമ്യ ഞാൻ പറഞ്ഞല്ലോ , എന്റെ ചേച്ചിയമ്മക്ക്‌ ഇഷ്ടമ്മില്ലാത്തത്‌ ഞാൻ ചെയ്യില്ലാ.
എന്ത്‌ പറഞ്ഞാലും നിന്റെയോരു ചേച്ചിയമ്മ, എനിക്കും ചേച്ചിയും അനിയനും എല്ലാം ഉള്ളാതാ.
അവനോടുള്ള ഇഷ്ടം അവളെ ഭ്രാന്ത്‌ പിടിപ്പിച്ചിരുന്നു..
അവളെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട്‌ അവൻ നടന്ന് നിങ്ങി...
.............
കോളേജിലെ അവസാന ദിവസം
ആ സംഭവം നടന്നിട്ട്‌ മൂന്ന് മാസമാകുന്നു. എന്തോ താൻ മോശമായി സംസാരിച്ചു എന്നോരു തൊന്നൽ കൊണ്ടാകണം രമ്യ സൂരജിന്റെ മുൻപിൽ അങ്ങനെ പൊകാറില്ല. ഇന്ന് അവസാന ദിവസമാണു. അവളുടെ കണ്ണുകൾ ആ ക്യമ്പസിൽ അവനെ തിരയുന്നുണ്ടായിരുന്നു...
രമ്യ എന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കുമ്പോൾ സൂരജ്‌ തന്റെ മുന്നിൽ. എനിക്കൊന്ന് സംസാരിക്കണം താൻ ഫ്രീയാണോ...
താൻ കേൾക്കാൻ കൊതിച്ചത്‌ കേട്ടത്‌ പൊലെ അവൻ അവളുടെ പുറകെ ആൽമര ചുവട്ടിലെക്ക്‌ നടന്നു
.....
രമ്യ അന്ന് എന്നോട്‌ ചോതിച്ചില്ലെ ആരാണു ചേച്ചിയമ്മ എന്ന്, നിനക്ക്‌ അറിയണോ അരാണു എന്റെ ചേച്ചിയമ്മെന്ന്, എന്റെ ദൈവം.... അവന്റെ കണ്ണുകൾ ചുമന്നു..
ഞാൻ ജനിച്ച്‌ മൂന്നാം മാസം മരണപ്പെട്ടതാണു എന്റെ അമ്മ. ആറു വയസ്സുള്ള എന്റെ ചേച്ചിയെയും എന്നെയും നോക്കാൻ വേണ്ടിയാണു അച്ചൻ വേറെ വിവാഹം കഴിച്ചത്‌. വിശന്ന് കരഞ്ഞ എന്നെ നോക്കി ഈ നാശം പിടിച്ചതിനെ എവിടെയെങ്കിലും കൊണ്ട്‌ പൊയി കളയാൻ പറഞ്ഞതിനു രണ്ടാനമ്മയോട്‌ വഴക്കിട്ട്‌ എന്നെയും എടുത്ത്‌ തൊളിലിട്ട്‌ മുത്തശ്ശിയുടെ വീട്ടിലൊട്ട്‌ അന്ന് ചേച്ചി നടന്നത്‌ ഒരു കിലോമിറ്ററാ... ഈ കഥകളോക്കെ എന്നോട്‌ മുത്തശ്ശി പറഞ്ഞു തരുമ്പോൾ എന്റെ മനസ്സിൽ എന്റെ ചേച്ചി വെറുമോരു ചേച്ചി മാത്രാമായിരുന്നില്ല, എന്റെ അമ്മ തന്നെയായിരുന്നു...
പിന്നിട്‌ എന്റെ പതിനാലാം വയസ്സിൽ ഞങ്ങളുടെ കഷ്ടപ്പാട്‌ മനസ്സിലാക്കിയ ജിഷ്ണുവേട്ടൻ ചേച്ചിയെ ജീവിതത്തിലെക്ക്‌ ക്ഷണിക്കുമ്പോൾ ചേച്ചിക്ക്‌ ഒരു നിർബന്ദമെ ഉണ്ടായിരുന്നുള്ളു, ഈ അനിയൻ കുട്ടനെയും കൂടെ കൂട്ടണമെന്ന്, ആ ഉറപ്പുന്മേലാ കല്ല്യാണം കഴിഞ്ഞതും ,
അന്ന് വൈകുന്നേരത്തെ ജിഷ്ണു ഏട്ടന്റെ അമ്മയുടെ വായിൽ നിന്നും നീ എന്തുവാടാ ധർമ്മ സ്ഥാപനം നടത്താൻ പൊവുകയാണോ, ഇതിപ്പോൾ ഒരു കൊച്ചിനെ കെട്ടിയത്‌ കൊണ്ട്‌ ഒരു കുടുമ്പം മൊത്തം നീ നൊക്കണം എന്ന് പറയുന്നത്‌ എവിടുത്തെ ന്യായമാ തുടങ്ങിയ കുത്ത്‌ വാക്കുകൾ കേട്ടത്‌ കൊണ്ടാ ചേച്ചിയോട്‌ പൊലും യാത്ര പറയാതെ തിരിച്ച്‌ ഞാൻ മുത്തശ്ശിയുടെ അടുത്ത്‌ എത്തിയത്‌. ആ രാത്രിയിൽ തന്നെ കരഞ്ഞു കൊണ്ട്‌ അനിയൻ കുട്ട എന്ന് വിളിച്ച്‌ കൊണ്ട്‌ കയറി വന്ന എന്റെ ചേച്ചിയോട്‌ മോളെ നീ ചെയ്തത്‌ അബദ്ധമായല്ലോ എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ഞാൻ എന്റെ കുഞ്ഞിനെ ഒറ്റക്ക്‌ ആക്കാനാണോ അമ്മേ എനിക്കറിയാൻ വയ്യാത്ത പ്രായത്തിൽ ഇവനെയും തൊളിലിട്ട്‌ കൊണ്ട്‌ ഞാൻ ഇവിടെ കയറി വന്നത്‌ എന്റെ ചേച്ചി പറയുമ്പോൾ പൊട്ടി കരയുന്നുണ്ടായിരുന്ന് ആ പാവം. ഇന്നും അനിയൻ കുട്ട എന്ന് വിളിച്ച്‌ ജീവിക്കുന്ന ആ പാവത്തിനെ പിന്നെ ഞാൻ ചേച്ചിയമ്മ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടേ, ഞാൻ പിന്നെ ആർക്ക്‌ വേണ്ടിയാ ജീവിക്കണ്ടെ, ഞാൻ പിന്നെ ആരു പറയുന്നതാ കേൾക്കണ്ടത്‌ നീ പറ എന്ന് പറഞ്ഞ്‌ അവളുടെ മുഖത്തെക്ക്‌ നോക്കിയപ്പോൾ നിറഞ്ഞ്‌ ഒഴുകുന്നുണ്ടായുരുന്നു അവന്റെ കണ്ണുകൾ...
അവനോട്‌ മാപ്പ്‌ പറഞ്ഞ്‌ അവൾ അവിടെ നിന്ന് പിരിയുമ്പോൾ അന്തിരിക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു അവന്റെ ശബ്ദം അതെ എന്റെ ചേച്ചിയമ്മ എന്റെ ദൈവമാ...എന്റെ ദൈവമാ...
രചന: Shanavas Jalal

തുഷാര കാട്ടൂക്കാരൻ


ഒരു ഏട്ടൻ ഇല്ലായ്മ അതൊരു വിഷമം തന്നെയാണ്... മീനൂന്റെ കല്യാണത്തിന് ദൂരെ മാറി നിന്നു അവളുടെ ഏട്ടൻ കരയുന്നത് കണ്ടപ്പോൾ അവളെക്കാൾ കൂടുതൽ കരഞ്ഞത് ഞാനവും.. വീട്ടിലെത്തി വിഷമത്തോടെ അമ്മയോട് ചോദിച്ചു ന്താ അമ്മ എനിക്കൊരു ഏട്ടനെ തരാതിരുന്നത്...നിനക്ക് ഇന്നെന്തുപറ്റിയെന്നു പറഞ്ഞു അമ്മ ഒഴിഞ്ഞു മാറുമ്പോഴും ചിലപ്പോഴൊക്കെ ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം ഞാൻ കാണാറുണ്ട്.. :(

കൂട്ടുകാരികൾ അവരുടെ ഏട്ടന്മാരെ കുറിച്ച് പറയുമ്പോൾ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട് ഞാൻ...അവർ അവൻ എന്നൊക്കെ വിളിക്കുമ്പോൾ ഇങ്ങനെ വിളിക്കാവോ ഏട്ടൻ അല്ലെന്നു പറഞ്ഞു തിരുത്തുമ്പോൾ... ആ നിനക്ക് ഒരാൾ ഉണ്ടായിരുന്നേൽ മനസ്സിലായേനെ അപ്പോൾ നീ ഇങ്ങനെ പറയില്ലായിരുന്നു എന്നു പറഞ്ഞു അവർ ചിരിച്ചു തള്ളുമ്പോഴും മനസ്സിൽ എവിടെയോ ഒരു വിങ്ങലായിരുന്നു എനിക്കെന്തേ ഒരു ഏട്ടൻ ഇല്ലാതെ പോയെ.. :(

ഒരു സിനിമ ക്കു പോകാൻ വിളിച്ചാൽ ഞങ്ങളുടെ ആ പ്രായം കഴിഞ്ഞില്ലേ മോളെ എന്നു അച്ഛൻ പറയുമ്പോൾ ദേഷ്യത്തിൽ പറയും എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെകിൽ അമ്മയോടും അച്ഛനോടും ചോദിക്കില്ലായിരുന്നു... എന്നെ കൊണ്ടൊയേനെ.. എനിക്കും ഒരു ഏട്ടനെ വേണായിരുന്നു.. :(

നീ ഇങ്ങനെ തുള്ളിച്ചാടി നടക്കുന്നത് വീട്ടിൽ ഒരു ഏട്ടൻ ഇല്ലാത്തതിന്റെ ആണെന്ന് പലരും പറഞ്ഞപ്പോഴും.. മൗനമായി നിന്നു കേട്ടിട്ടുണ്ട്.... എനിക്ക് ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതിന് മറുപടി കൊടുക്കായിരുന്നു എന്നു ആലോചിച്ചിട്ടുണ്ട്.. :(

വൈകി ഹോസ്റ്റലിൽ നിന്നും ഇറങ്ങട്ടെന്നു ചോദിച്ചാൽ അമ്മ പറയും അച്ഛൻ ഇല്ലാലോ മോളെ നീ നാളെ വന്നാൽ മതി എന്നു.. എല്ലാരും പോയാലും നാളത്തെ പകലിനു വേണ്ടി കാത്തിരിക്കുമ്പോൾ പല തവണ കരഞ്ഞിട്ടുണ്ട്... ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്കും ഇന്നു തന്നെ വീട്ടിൽ എത്തായിരുന്നു എന്നു.. :(

പുറത്തെവിടെങ്കിലും പോയാൽ എത്തുന്ന വരെ രേഷ്മയുടെ ഫോണിൽ വരുന്ന ഏട്ടന്റെ കാൾ കാണുമ്പൊൾ ഓർക്കും ന്നെ സംരക്ഷിക്കാൻ ഒരു ഫോൺ കാളിലൂടെ ആണെങ്കിലും വിളിപ്പാടകലെ ഞാൻ ഉണ്ടെന്ന് പറയാൻ ഒരു ഏട്ടൻ വേണമായിരുന്നു എന്നു... :(

സ്കൂൾ മുതൽ കോളേജ് വരെയുള്ള ന്റെ ജീവിതത്തിൽ പലപ്പോഴും ഏട്ടനെ മിസ്സ്‌ ചെയ്തിട്ടുണ്ട്.. ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടന്നു ശല്യപ്പെടുത്തിയ പൂവാലന്മാർക്കും പെണ്കുട്ടിയെന്നു കാണുമ്പോൾ ചീപ്പ് നമ്പറുമായി പിച്ചാനും തോണ്ടാനും വരുന്ന ഞരമ്പ്‌ രോഗികൾക്കും നല്ല ഇടി കൊടുക്കാനും... കോളേജിൽ എന്തെങ്കിലും അലമ്പ് കാണിച്ചാൽ ഗാർഡിയൻ ആയി വന്നു എല്ലാം ശരിയാക്കാനും... എന്നിട്ട് ചെവിയിൽ നുള്ളി ടീ കാന്താരി ഇനി നിർത്തിക്കോണം നിന്റെ വികൃതിയെന്നു പറഞ്ഞു കൂടെ നില്ക്കാനും ഒരു ഏട്ടനെ ഞാൻ മിസ്സ്‌ ചെയ്തിട്ടുണ്ട് :(

നമ്മുടെ മുഖ്യമന്ത്രിയെ പോലെ പല വീഴ്ചകൾ സംഭവിച്ചപ്പോഴും ഓർത്തിട്ടുണ്ട് ഒരു ഏട്ടന്റെ ശിക്ഷണത്തിൽ വളർന്നെങ്കിൽ.. എല്ലാം ഷെയർ ചെയ്യാൻ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ നന്നായിരുന്നു എന്നു... :(

അമ്മയോട് പറഞ്ഞാൽ നിനക്ക് വല്യച്ചന്റെയും ന്റെ ചേച്ചിടെയും മക്കളില്ലേ അവർ ഏട്ടന്മാരല്ലേ എന്നൊക്കെ.. എന്ത് പറഞ്ഞാലും ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത്.. സ്വന്തം അതെന്നും സ്വന്തമായിരിക്കും.. ഒരു ആവശ്യം വരുമ്പോൾ നമ്മൾ അറിയാണ്ട് ആലോചിച്ചു പോകും എനിക്കും ഉണ്ടായിരുന്നെകിൽ എന്നു... :(

പലപ്പോഴും ഞാൻ മിസ്സ്‌ ചെയ്യാറുണ്ട്.. അടി കൂടാനും എന്നെ സ്നേഹിക്കാനും.. ന്റെ കൂടെ യാത്രകൾ പോകാനും.. അമ്മേടെ കയ്യിനു പൈസ അടിച്ചുമാറ്റി അച്ഛൻ അറിയാതെ സിനിമയ്ക്കു കൊണ്ടുപോകാനും..ഏട്ടന്റെ പ്രണയത്തിൽ ഹംസം ആകാനും.. എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിൽ നിന്നും സംരക്ഷിക്കുവാനും.. ആദ്യായി ശമ്പളം കിട്ടുമ്പോൾ നിനക്ക് ഒന്നും വാങ്ങിട്ടില്ലന്നു പറഞ്ഞു പിണങ്ങി ഇരിക്കുമ്പോൾ കയ്യിൽ ഒരു കുഞ്ഞു ഗിഫ്റ്റ് തരാനും...ന്ത്‌ പ്രശ്നം ഉണ്ടെങ്കിലും ന്റെ ഏട്ടൻ ഉണ്ട് എനിക്ക് എന്നു പറഞ്ഞു ധൈര്യത്തോടെ നില്ക്കാനും..കൂട്ടുകൂടി താമസിച്ചു ഏട്ടൻ വരുമ്പോൾ അച്ഛൻ വഴക്ക് പറയുമ്പോൾ അങ്ങനെയല്ല അച്ഛാ ഏട്ടൻ അമ്മയോടും എന്നോടും പറഞ്ഞിട്ട പോയത്‌ എന്നു പറഞ്ഞു ഏട്ടന്റെ കൂടെ നില്ക്കാനും.. അവസാനം മറ്റൊരാളുടെ കൈ പിടിച്ചു ഇറങ്ങുമ്പോൾ ആരും കാണാതെ മാറിനിന്നു കുഞ്ഞി പെങ്ങൾ പോകുന്ന നോക്കി നിന്നു ആരോടും ഒന്നും പറയാണ്ട് കരയുന്ന ഒരു ഏട്ടനെ... :(

എന്നും ന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നു ഏട്ടൻ എന്ന വാക്കും സ്നേഹവും... പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് എന്താണ് ഒരേട്ടന്റെ സ്നേഹം..
എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ഇല്ലായ്മ അതൊരു വിഷമം തന്നെയാ :(

NB: ഏട്ടൻ ഇല്ലാത്ത എല്ലാ അനുജത്തിമാർക്കും.. പെങ്ങൾ ഇല്ലാത്ത എല്ലാ ഏട്ടന്മാർക്കും സമർപ്പിക്കുന്നു

രചന : തുഷാര കാട്ടൂക്കാരൻ

Haritha v haridas



ഏതവന്റെതാടി ഈ കൊച്ചു??

കണ്ടവൻമാർക്കുണ്ടായ സന്തതിയെയും കൊണ്ട് ഈ പടി ചവിട്ടി പോകരുത്."

രണ്ടാനമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തെല്ലൊന്നു ഭയന്നു.എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ടു ചോദിച്ചു

"തീർന്നില്ലായിരുന്നോ എന്നോടുള്ള മുഷിപ്പ്?? ഒന്ന് മാന്യമായ രീതിയിൽ സംസാരിക്കാൻ ഇനിയും നിങ്ങൾ പഠിച്ചില്ല അല്ലെ.... കഷ്ട്ടം."

"നീയാരാടി എന്നെ മാന്യത പഠിപ്പിക്കാൻ? അഴിഞ്ഞാടി വന്ന നിന്നെ ഞാൻ വിളക്കെടുത്തു സ്വീകരിക്കണോ?"

"എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെങ്കിലുംനിങ്ങളെ ഞാൻ അമ്മയുടെ സ്ഥാനത്താണ് കണ്ടത്, പകരം നിങ്ങളെന്നെ മോളായി അഗീകരിക്കണമെന്നു പറയുന്നില്ല. പക്ഷേ ഇതുപോലെ കുത്തുവാക്കുകൾ പറയാതിരുന്നൂടെ??"

"ആരാ സുമേ അത്??"

"ദാ നിങ്ങളുടെ പുന്നാര സന്തതി ,കൂടെ കയ്യിലൊരു കൊച്ചും..."

"മോളെ......"

കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ കഴിയാതെ അച്ഛൻ തലയൊന്നു ഉയർത്തി എന്നെ നോക്കി.

"മോളെ എത്രയായി നിന്നെ കണ്ടിട്ട്... ഈ പാപിയായ അച്ഛനെ വെറുത്തു കാണുമല്ലേ...?"

"അയ്യോ അച്ഛാ അരുതേ, ഇങ്ങനെ പറയല്ലേ....

എന്റച്ഛനെ കാണാൻ വേണ്ടിയല്ലേ ഞാൻ വന്നത്....?"

മോളെ ......എന്നും വിളിച്ചു അച്ഛനെന്റെ നെറുകയിൽ തലോടിയപ്പോൾ അന്നുവരെ കിട്ടാത്തൊരു വാത്സല്യം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

"ദേ മനുഷ്യ മോളെ പുന്നാരിക്കാതെ കയ്യിലിരിക്കുന്നത് ആരുടെ കൊച്ചാണെന്നു ചോദിക്ക്.....
ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളികൊണ്ടവർ അച്ഛനോടായി പറഞ്ഞു.

"ദേവു.. ഏതാ മോളെ ഈ കുട്ടി? ഒരു നെടുവീർപ്പോടെ അച്ഛൻ ചോദിച്ചു."

"തെറ്റ് ധരിക്കേണ്ട അച്ഛാ....വരുന്ന വഴി ട്രെയിനിൽ നിന്നും ഒരു സ്ത്രീ മടിയിലിരുത്താൻ തന്നതായിരുന്നു. ഇറങ്ങാൻ നോക്കിയപ്പോൾ അവരെ കാണുന്നില്ല...മനഃപൂർവം ഈ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു തോന്നുന്നു....."

പറഞ്ഞു മുഴിപ്പിക്കും മുൻപേ രണ്ടാനമ്മ ഇടയ്ക്കു കേറി സംസാരിച്ചു.

"ഓ പിന്നെ നീയാര് മദർ തെരേസയോ...?
കളഞ്ഞു കിട്ടിയ കുഞ്ഞിനേയും ചുമന്നോണ്ടു വന്നിരിക്കുന്നു പിഴച്ചവൾ....."

"സുമേ നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ....??"

ദേഷ്യം കടിച്ചമർത്തികൊണ്ടു അച്ഛൻ പറഞ്ഞു...

"വേണ്ട അച്ഛാ ഒന്നും പറയണ്ട...എന്നെ എന്ത് വേണേലും പറഞ്ഞു കൊള്ളട്ടെ.
അച്ഛന്റെ ഈ മോള് പിഴച്ചവൾ അല്ലെന്നു അച്ഛൻ മാത്രം മനസിലാക്കിയാൽ മതി."

"മോളെ നിന്റെ വിധി ഇങ്ങനെ ആയി പോയതിൽ സങ്കടമുണ്ട്...ഞാനും അതിനു കാരണക്കാരൻ ആണെന്നറിയാം.
എന്റെ മോൾ അച്ഛനോട് പൊറുക്കണം.
എവിടെ ആയാലും നീ സന്തോഷത്തോടെ കഴിയുന്നു എന്ന് മാത്രം കേട്ടാൽ മതി ഈ അച്ഛന്...."

നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛൻ പറഞ്ഞു...

"വിഷമിക്കരുത് അച്ഛാ... അച്ഛനെന്റെ കൂടെ വരുമെങ്കിൽ കൊണ്ട് പോകാൻ ഞാൻ തയ്യാറാണ്. പക്ഷെ ചിന്നുവും ചിപ്പിയും ഈ അച്ഛന്റെ ചൂടേറ്റു വളരണം. എനിക്ക് കിട്ടാത്ത വാത്സല്യം അച്ഛനവർക്കു നൽകണം.
ഈ മോൾക് പണ്ടേ ഒന്നിലും ഭാഗ്യമില്ല ല്ലോ..."

അച്ഛന്റെ മുന്നിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊഴിക്കരുതെന്നു കരുതിയതാ, പക്ഷെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... എന്നോടൊപ്പം അച്ഛനും വിതുമ്പുന്നുണ്ടായിരുന്നു....

"മോളെ നീ വാക്കുകളാൽ അച്ഛനെ മുറിവേൽപ്പിക്കല്ലേ.... അസുഖമാണെന്നു അറിഞ്ഞപ്പോൾ കാണാൻ വേണ്ടി എന്റെ കുട്ടി ഓടിയെത്തിയല്ലോ അത് മതി ഈ അച്ഛന്....നിന്നെ ഇത്രേം വേദനിപ്പിച്ചിട്ടും ഈ അച്ഛനെ എന്റെ മോൾ മറന്നില്ലല്ലോ....."

ഇടറിയ ശബ്ദം മുഴുവനാക്കാൻ അച്ഛൻ നന്നേ പാടുപെട്ടു.

"ഇനി എന്താ എന്റെ കുട്ടിന്റെ പരിപാടി? "

"എന്ത് പരിപാടി അച്ഛാ....പോകുംവഴി ഈ കുട്ടിയെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം ,അതുകഴിഞ്ഞു നാളെ തന്നെ ബാംഗ്ളൂരിലേക് തിരിച്ചു പോകും.."

"അതല്ല ഞാൻ ചോദിച്ചത്. കല്യാണ പ്രായമായില്ലേ ,നിന്റെ കല്യാണം കൂടിട്ടു മരിക്കണമെന്നൊരാഗ്രഹമുണ്ട്...."

ഉള്ളം നീറി പുകയുന്നുണ്ടെങ്കിലും അച്ഛന്റെ മുന്നിൽ പുഞ്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

"അച്ഛാ ഞാൻ ഇറങ്ങട്ടെ എന്നാൽ.... എന്ത് ആവശ്യമുണ്ടേലും അച്ഛനീ മോളെ അറിയിക്കണം..."

"മോളെ ഞാൻ ചോദിച്ചതിന് നീ ഒന്നും പറഞ്ഞില്ലല്ലോ...."

"എന്ത് പറയാനാ അച്ഛാ ഈ ആരുമില്ലാത്തവളെ കെട്ടാൻ ഏതു ചെക്കനാ തയ്യാറാവുക....."

ഇരുന്നിടത്തു നിന്ന് അച്ഛന്റെ മുഖത്ത് നോക്കാതെ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ അച്ഛനെന്റെ കൈ മുറുകെ പിടിച്ചു......

അടർത്തി മാറ്റാൻ കഴിയാത്ത ആ പിതൃസ്നേഹം എന്നെ നോക്കി തേങ്ങുകയായിരുന്നു....

പതിയെ ആ മുറുക്കത്തിനുള്ളിൽ നിന്നും കൈകൾ സ്വതന്ത്രമാക്കികൊണ്ട് ഞാനിറങ്ങാൻ നോക്കുമ്പോളാണ്,
ചേച്ചീ എന്ന് വിളിച്ചുകൊണ്ട് ചിന്നുവും ചിപ്പിയും എനിക്കരികിലേക് ഓടി വന്നത്‌.

ഒരു വയറ്റിൽ കുരുത്തതല്ലെങ്കിലും ഞങ്ങൾ ഒരച്ഛന്റെ മക്കളാണെന്ന്‌ ആ പിഞ്ചു മക്കൾക്കറിയാമായിരുന്നു.

ചേച്ചീ എന്ന വിളിയിൽ ആ മക്കളുടെ സ്നേഹം നിറഞ്ഞു നിൽക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.....

"എന്റെ അനുജത്തി കുട്ടികൾ നന്നായി പഠിക്കണം കേട്ടോ. കുരുത്തക്കേടൊന്നും കളിക്കരുത്. പഠിച്ചു നല്ല ജോലിയൊക്കെ കിട്ടീട്ടു നമ്മുടെ അച്ഛനെ നോക്കണം..."

പതിയെ രണ്ടുപേരുടെയും നെറുകയിൽ തലോടി കൊണ്ടു ഞാൻ പറഞ്ഞു....

"ചേച്ചീ പോകുകയാണോ? "

ചോദ്യം ചിന്നുവിന്റെതായിരുന്നു.

"ആ മോളെ ചേച്ചിക് പോയല്ലോ മതിയാകൂ. മക്കളുടെ കൂടെ നിൽക്കാൻ ഈ ചേച്ചിക്ക് ആഗ്രഹമുണ്ട്. പക്ഷെ അത് നിങ്ങളുടെ അമ്മയ്ക് ഇഷ്ട്ടമാകില്ല...
എന്ത് ആവശ്യമുണ്ടേലും ചേച്ചിയോട് പറയണം.മക്കളെ കാണാൻ ചേച്ചി ഓടിയെത്തും....."

"ഏതാ ചേച്ചി ഈ വാവ??"

അടുത്ത ചോദ്യം ചിപ്പിയിൽ നിന്നും ഉയർന്നു വന്നു.

ആ ചോദ്യത്തിന് നീറ്റലോടെ ഞാൻ മറുപടി നൽകി.

"ഇത് ചേച്ചിയെ പോലെ ആരുമില്ലാത്തൊരു കുട്ടിയാണ്."

പതിയെ ആണ് പറഞ്ഞതെങ്കിലും അച്ഛൻ കേട്ടെന്നു തോന്നുന്നു. അച്ഛൻ കരയുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

എല്ലാം കണ്ടും കേട്ടും കൊണ്ട് ഉറഞ്ഞു നിൽക്കുന്ന ഭദ്രകാളിക്ക് മുൻപിൽ ചെന്ന് നിന്നു....,
ബാഗിലുണ്ടായിരുന്ന കുറച്ചു പണമെടുത്തു അവർക്ക് നേരെ നീട്ടി...

പണം കണ്ടതും അവരുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി. അല്ലേലും ഈ പണത്തിനു അങ്ങനെയൊരു ശക്തിയുണ്ടല്ലോ...

"ഇന്നുവരെ നിങ്ങളെന്നെ കുറ്റപെടുത്തിയിട്ടേ ഉള്ളു. എങ്കിലും എന്റെ അച്ഛന്റെ രണ്ടാം ഭാര്യ എന്ന പദവി നിങ്ങളിൽ ഉള്ളതുകൊണ്ട് ഞാൻ നിങ്ങളെ ഒരമ്മ ആയിട്ടേ കണ്ടിട്ടുള്ളൂ.
അച്ഛന് സ്നേഹം മുഴുവൻ എന്നോടായി പോകുമോ എന്ന ഭയം കൊണ്ടാണ് നിങ്ങളെന്നെ അച്ഛനിൽ നിന്നും അടർത്തി മാറ്റിയതെന്ന് അറിയാം.
ആർക്കും ദ്രോഹമായി ഞാൻ വരില്ല.
ഇത് കയ്യിൽ വെച്ചോളൂ എന്നു പറഞ്ഞു പണം അവരുടെ കയ്യിലേൽപ്പിച്ചു..."

പണം കിട്ടിയപ്പോൾ ആ സ്ത്രീയിൽ ഉടലെടുത്ത സന്തോഷം എന്നെ അതിശയിപ്പിച്ചു....

ഉമ്മറത്തെ ചുമരിൽ തൂക്കിയിട്ട അമ്മയുടെ ഫോട്ടോയ്ക്ക് അരികിൽ ചെന്ന് നിന്നപ്പോൾ
കണ്ണൊന്നു അറിയാതെ കലങ്ങി.

അമ്മേ ഈ മോളുടെ അവസ്ഥ ആർക്കും വരുത്തല്ലേ എന്ന് കൈകൾ കൂപ്പി മൗനമായി പ്രാർത്ഥിച്ചു.....

അമ്മയുടെ അനുഗ്രഹം എപ്പോളും കൂടെയുണ്ടെന്ന് കാതുകളിൽ മുഴങ്ങുപോലെ തോന്നി.

അതൊരു തോന്നൽ മാത്രമാണെന്ന് ഉൾക്കൊണ്ടു അവിടെ നിന്നും യാത്ര പറഞ്ഞു.

അച്ഛന്റെ അടുത്തെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഒരു നിമിഷം മറന്നു. കുഞ്ഞാണെൽ കരയുന്നു പോലുമില്ല. നല്ല ഉറക്കത്തിലാണ്. തുളുമ്പി നിൽക്കുന്ന അതിന്റെ മുഖം കാണുമ്പോൾ ഉള്ളിലൊരു നൊമ്പരം. ഒപ്പം ഒരുപാട് ചോദ്യങ്ങളും എന്നിൽ അലയടിച്ചുകൊണ്ടേയിരുന്നു.

ആ അമ്മ എന്തിനാണ് ഈ കുഞ്ഞിനെ തന്റരികിൽ വിട്ടിട്ടു പോയത്?

ഇനി അഥവാ ഇത് അവരുടെ കുഞ്ഞല്ലെങ്കിലോ? എവിടെ നിന്നെങ്കിലും മോഷ്ടിച്ചതണെങ്കിലോ?

ഈശ്വര ഈ ചോദ്യങ്ങൾ ഒക്കെ എന്നെ തളർത്തുകയാണല്ലോ.....

എന്തായാലും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ തന്നെ തീരുമാനിച്ചു...

ടൗണിലേക് എത്താൻ ഒരുപാട് ദൂരമുണ്ട്. സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ വേഗം ബസ്സ് കിട്ടി....

കുഞ്ഞിനെ എടുത്തു കേറിയത് കൊണ്ട് ബസ്സിൽ സീറ്റ് കിട്ടാൻ പ്രയാസമുണ്ടായിരുന്നില്ല...

സീറ്റിൽ ഇരിപ്പുടമുറപ്പിച്ചു കൊണ്ട് പഴയ കാലങ്ങളിലേക് മനസ്സൊന്നു യാത്ര ചെയ്തു.

ഒറ്റമോൾ ആയതുകൊണ്ട് അച്ഛനും അമ്മയും എന്നെ എല്ലാ സുഖസൗകര്യത്തോടു കൂടിയാണ് വളർത്തിയിരുന്നത്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾക്കിടയിൽ കാലൻ പിറവിയെടുക്കുകയായിരുന്നു.

കാലന് ഞങ്ങളിൽ ഒരാളെ മാത്രമേ വേണ്ടിയിരുന്നുള്ളു എന്ന് മനസിലായത് അമ്മയുടെ വേർപ്പാടിലൂടെയായിരുന്നു.
കാലൻ ഞങ്ങളെ തനിച്ചാക്കി അമ്മയെ കവർന്നെടുത്തു കൊണ്ട് കടന്ന് കളഞ്ഞു. ഒരാക്‌സിഡന്റ് അതിനു കാരണമായി എന്ന് പറയാം...

പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള എന്നെയോർത്തു ദുഃഖിച്ചിരുന്ന അച്ഛനെ മറ്റൊരു വിവാഹം ചെയ്യാൻ കുടുംബക്കാർ പ്രേരിപ്പിച്ചു..

ഒടുവിൽ അവരുടെ നിർബന്ധ പ്രകാരം അച്ഛൻ വിവാഹിതനായി...

രണ്ടാനമ്മ വന്നതുമുതൽ എന്റെ ജീവിതം കഷ്ടപ്പാടിന്റെ കുത്തൊഴുക്കിൽ അലയുകയായിരുന്നു.
രാവിലെ സ്കൂളിൽ പോകുമ്പോൾ ഉള്ള ജോലി മുഴുവൻ ചെയ്യിപ്പിക്കും. ഇടയ്ക്കിടെ ദേഹോപദ്രവും ഉണ്ടാകും.

ആദ്യമൊക്കെ അച്ഛൻ അവരെ വഴക്കു പറയുമായിരുന്നു.
തുടരെ തുടരെ അച്ഛനും മാറ്റം വന്നു. അവർക്കിടയിൽ മറ്റൊരു കുഞ്ഞു പിറവിയെടുത്തപ്പോൾ എന്നോടുള്ള സ്നേഹ അച്ഛനിൽ നിന്നും ക്രമാതീതമായി കുറഞ്ഞു വന്നു.
തൊട്ടതിനും പിടിച്ചതിനു കുറ്റം മാത്രം കണ്ടെത്തി അതൊക്കെ അച്ഛനോട് പോയി പറയാൻ രണ്ടാനമ്മയ്ക് വല്ലാത്തൊരു ആവേശമായിരുന്നു....
എന്നെ ആ വീട്ടിൽ നിന്നും ഒഴിവാക്കാനായിരുന്നു അവരുടെ തന്ത്രം.

അച്ഛൻ പൂർണ്ണമായി എന്നിൽ നിന്നും നഷ്ട്ടപെട്ടപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അപ്പോളേക്കും ഞാൻ പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ആയി മാറിക്കഴിഞ്ഞിരുന്നു.

രണ്ടാനമ്മയ്ക് എന്നോടുള്ള ദേഷ്യം കൂടി വന്നപ്പോൾ അമ്മയുടെ വീട്ടുകാരാണ് തുടർന്നെന്നെ വളർത്തിയത്.... ഒറ്റപ്പെടലിന്റെ വേദന അമ്മാവന്റെ വീട്ടിൽ നിന്നും അനുഭവിക്കാൻ തുടങ്ങി....
നിറം മങ്ങിയ ജീവിതം ആർക്കോ വേണ്ടി ജീവിക്കാൻ ദൈവമെനിക്ക് ശക്തി തന്നു.

അതിനിടയിൽ രണ്ടാനമ്മയ്ക് വീണ്ടുമൊരു കുഞ്ഞു പിറന്നു. അതോടെ അച്ഛൻ എന്നെ മറന്നെന്നു തന്നെ പറയാം.

ഒന്ന് കാണാൻ പോലും അച്ഛൻ വരുമായിരുന്നില്ല.എങ്കിൽ പോലും അച്ഛൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആ വാത്സല്യം ,പക്ഷെ വിധിയെനിക്ക് നൽകിയില്ല....

അമ്മാവന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ പണി ചെയ്യണമെങ്കിലും ശരീരോപദ്രവം ഇല്ലാത്തത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.

രാത്രി സമയങ്ങളിൽ ഉറക്കമൊഴിച്ചു പഠിക്കാൻ ശ്രമിച്ചു.കുഞ്ഞുന്നാൾ മുതലേ നന്നായി പഠിക്കുമായിരുന്നു.
എല്ലാം നഷ്ട്ടപെട്ട എനിക്ക് പഠനത്തിലൂടെ മുന്നോട്ടു സഞ്ചരിക്കാൻ കഴിഞ്ഞു. ജോലിക്കു വേണ്ടി നന്നായി പരിശ്രമിക്കാൻ
ഞാൻ മടിച്ചില്ല....

ദൈവാതീനം എന്റെ ശ്രമം പാഴായി പോകാതെ ബാംഗ്ലൂർ എന്ന നഗരത്തിൽ എനിക്ക് നല്ലൊരു ജോലി കിട്ടി....

അവിടുന്ന് ഇടയ്ക്കിടെ അമ്മാവന്റെ വീട്ടിൽ വരുമായിരുന്നു. അവർക്കതൊരു ബാധ്യത ആണെന്ന് തോന്നിയപ്പോൾ സുഖം വിവരം തിരക്കിയുള്ള ആ പോക്ക് നിർത്തേണ്ടി വന്നു.....

ഇന്നിപ്പോ എത്രയോ വർഷത്തിന് ശേഷമാണു നാട്ടിലേക്കു വന്നത്.

അച്ഛന് എന്നോട് ഉള്ള സ്നേഹം നഷ്ട്ടപെട്ടിട്ടില്ലെന്നു മനസിലായി.അതുകൊണ്ടാണല്ലോ അച്ഛൻ എന്നെ കാണണമെന്നും പറഞ്ഞു വിളിച്ചത്...

വിളിച്ചപ്പോളാ മനസിലായത് ഒരു അറ്റാക്ക് കഴിഞ്ഞു വീട്ടിൽ സുഖമില്ലാതെ കിടക്കുകയാണ് അച്ഛനെന്നു....

സ്റ്റോപ്പ് എത്തിയതും ചിന്തകളിൽ നിന്നും ഞാൻഞെട്ടിയുണർന്നു.

കുഞ്ഞാണെൽ ഉറക്ക് തെളിഞ്ഞു കരയുന്നുമുണ്ട്.

ടൗണിൽ ഇറങ്ങി കുഞ്ഞിനിടാൻ പറ്റിയ ഡ്രസ്സും ഒരു കുപ്പി പാലും വാങ്ങിച്ചു.

യാത്ര ക്ഷീണം എന്നെ വല്ലാതെ തളർത്തിയിരുന്നു.അതുകൂടാതെ കുഞ്ഞിനെ എടുത്തു കൈയും കഴച്ചു.

ഇനിയിപ്പോൾ വീണ്ടും യാത്ര ചെയ്യാൻ വയ്യ. പോലീസ് സ്റ്റേഷനിൽ നാളെ പോകാം കരുതി ലോഡ്ജിൽ ഒരു റൂമെടുക്കാൻ തീരുമാനിച്ചു.

കരഞ്ഞു കൊണ്ടിരുന്ന ആ കുഞ്ഞിന് കുപ്പിപ്പാൽ പകർന്നു....

ഒൻപതു മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു....

കുഞ്ഞിനെ പാല് കൊടുത്തു ഉറക്കി കിടത്തി, ഞാനൊന്നു ഫ്രഷ് ആകാൻ വേണ്ടി പോയി...

തിരിച്ചു വന്നു കുഞ്ഞിന്റെ ഡ്രസ്സ് മാറ്റാൻ തുനിഞ്ഞപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്.കുഞ്ഞിന്റെ ഡ്രസ്സിന്റെ ഉള്ളിൽ ഒരു കത്ത് കിടക്കുന്നു.....

വല്ലാത്തൊരു നെഞ്ചിടിപ്പും അതിലുപരി ആകാഷയോടും കൂടി ഞാനാ കത്ത് തുറന്നു വായിച്ചു......

"കൂടപ്പിറപ്പുകളായ സഹോദരിമാരെയും അച്ഛനില്ലാത്ത തങ്ങളെ കഷ്ട്ടപെട്ടു വളർത്തുന്ന അമ്മയയെയും നോക്കേണ്ടത് എന്റെ കടമയാണെന്ന ബോധമായിരുന്നു ആ വീട്ടിൽ വീട്ടുജോലിക്കാരിയായി പോകാൻ എന്നെ പ്രേരിപ്പിച്ചത്. മാസവും നല്ല ശമ്പളം കിട്ടി തുടങ്ങിയപ്പോൾ എന്റെ കുടുംബത്തെ കരകയറ്റാൻ എനിക്ക് സാധിച്ചു....അച്ഛനില്ലാത്തതിന്റെ കഷ്ട്ടപാടറിയിക്കാതെ ഞാനെന്റെ കുടുംബത്തെ പോറ്റി....

എന്നാൽ അത് അധികനാൾ നീണ്ടുപോകാൻ പാടില്ലെന്ന് ദൈവം തമ്പുരാൻ നിശ്ചയിച്ചു കാണും...

വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി വീട്ടുടമസ്ഥൻ എനിക്കൊരു സമ്മാനം തന്നു.
എതിർക്കാൻ ശ്രമിച്ച എന്നെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി....

ആ ദുഷ്ടൻ എനിക്ക് നൽകിയ സമ്മാനം വയറ്റിൽ കിടന്നു വളരാൻ തുടങ്ങിയപ്പോൾ അമ്മയ്ക്കും സഹോദരിമാർക്കും ഞാനൊരു ബാധ്യതയായി...ഞാൻ കാരണം സഹോദരിമാർക്ക് വരുന്ന ആലോചനകൾ മുടങ്ങിയപ്പോൾ എല്ലാവരും എന്നെ ശപിക്കാൻ തുടങ്ങി, പെറ്റമ്മ ഉൾപ്പെടെ എല്ലാവർക്കും മുൻപിൽ പിഴച്ചവാളായി മാറി ഞാൻ.

കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഒടുവിൽ വയറ്റിൽ കുരുത്ത ആ ജീവനു ഞാൻ ജൻമം നൽകി...

നാട്ടുകാരുടെ പരിഹാസങ്ങൾ അതിരു വിട്ടപ്പോൾ എനിക്ക് സമൂഹത്തിൽ ജീവിക്കാൻ കഴിയാതെയായി.....
മരണം മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് അറിയാം....

ഞാൻ രണ്ടും കൽപ്പിച്ചു ഇന്ന് ട്രെയിനിൽ കേറുകയാണ്. എന്റെ കുഞ്ഞു സുരക്ഷിതമാണെന്ന് തോന്നുന്ന ആരുടെയെങ്കിലും കൈയ്യിൽ എനിക്കിവളെ ഏൽപ്പിക്കണം..... ഒടുവിൽ ജീവിക്കാൻ വിധിയില്ലാത്ത ഈ ഭൂമിയിൽ നിന്നും വിടവാങ്ങണം....

ഞാനിത് എഴുതുന്നത് ആർക്കാണ് കിട്ടുന്നതെന്നറിയില്ല.
എങ്കിൽ കൂടിയും ഇത് വായിക്കുന്ന ആരായാലും എനിക്കൊരു അഭ്യർത്ഥനയുണ്ട്, എന്റെ കുഞ്ഞിനെ വളരാൻ അനുവദിക്കണം. എനിക്ക് സംഭവിച്ച ദുരന്തങ്ങളിൽ നിന്നും വ്യത്യസ്തയായി അവൾ ജീവിക്കണം. എനിക്ക് നേടാൻ കഴിയാതെ പോയ ജീവിതം എന്റെ മകളിലൂടെ ദൂരെ നിന്ന് കണ്ടു എനിക്ക് സന്തോഷിക്കണം.
അതെ എന്റെ മകൾ കാലത്തിനു മുന്നിൽ ജീവിക്കുമെന്ന പ്രതീക്ഷയോടെ...
ഒരമ്മ.....

കത്ത് വായിച്ചതും ഒരു നിമിഷം ഞാൻ തളർന്നു പോയി...
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്‌തംഭിച്ചു നിന്ന എന്റെ ഹൃദയം നിശ്ചലമായി പോകുന്നത് പോലെ അനുഭവപ്പെട്ടു. നെഞ്ചിനകത് തീക്കനൽ ചുട്ടുപൊള്ളുന്നതു പോലെ തോന്നി....
ആ അമ്മയുടെ വിലാപം എന്റെ കാതുകളെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു...

ആ മോളെ വാരിയെടുത്തു നെറുകയിൽ ഒരുമ്മ ചാർത്തി....
നിറഞ്ഞു നിന്ന എന്റെ കണ്ണീർ തുള്ളികൾ ആ കവിളിൽ ഇറ്റിറ്റു വീഴുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ കൊടുത്തു ഒരു അനാഥാലയത്തിൽ ഈ കുഞ്ഞിനെ വളരാൻ അനുവദിക്കരുത്. എല്ലാ സുഖ സൗകര്യത്തോടും കൂടി ഈ പുഞ്ചിരിക്കുന്ന മുഖം വാഴണം.

ജീവിതത്തിലാദ്യമായി ഞാനൊരു ദൃഢ നിശ്ചയമെടുത്തു.

അതെ ഇനിയുള്ള എന്റെ ശിഷ്ട ജീവിതം ഈ കുഞ്ഞിനു വേണ്ടിയാണ്. ആ അമ്മ ആഗ്രഹിച്ചതുപോലെ ഈ മോളെ വളർത്താൻ എനിക്കു കഴിയും.
എനിക്ക് ലഭിക്കാതെ പോയ വാത്സല്യം ഇന്നെന്റെ കയ്യിൽ കിടക്കുന്ന ഈ കുഞ്ഞിനു നൽകണം.

ആരോരുമില്ലാത്ത എനിക്ക് ഇനി ജീവിക്കാൻ തുളുമ്പി നിൽക്കുന്ന ഈ കുഞ്ഞു മുഖം മാത്രം മതി.....

രണ്ട് അമ്മമാരും ദൂരെ നിന്നും ഞങ്ങളെ അനുഗ്രഹിക്കുമെന്ന വിശ്വാസം എനിക്കുണ്ട്......

ശുഭം

രചന: Haritha v haridas

നടി രാധികയുടെ കല്യാണ വീഡിയോ കാണാം !!

നടി രാധികയുടെ കല്യാണ വീഡിയോ കാണാം !! 


നിവിന്‍ പോളി തമിഴ് ചിത്രം ''റിച്ചി''യുടെ കിടിലന്‍ മാസ്സ് ടീസര്‍ പുറത്തിറങ്ങി !! ടീസര്‍ കാണാം

നിവിന്‍ പോളി തമിഴ് ചിത്രം ''റിച്ചി''യുടെ കിടിലന്‍ മാസ്സ് ടീസര്‍ പുറത്തിറങ്ങി !! ടീസര്‍ കാണാം



Ansha anu



കുഞ്ഞു പാദസര കിലുക്കി കൊണ്ട് അവൾ ഓടി... "മാളൂട്ടി.. നിൽക്കാൻ ... അമ്മയെ ഇങ്ങനെ ഓടിക്കല്ലേ.. ശോ... ഇവളെ കൊണ്ട് തോറ്റു.. നിനക്ക് ഈ ഭക്ഷണം ഒന്ന് കഴിക്കാൻ മടി ആണല്ലേ.. അച്ഛൻ ഇങ്ങ വരട്ടെ... ഞാൻ കാണിച്ചു തരാം... "ഇന്തു മോളോട് എന്ന വണ്ണം പിറു പിറുത്ത്... 

വാതിലിന്റെ പിറകിൾ നിന്നും ഒരു കള്ള ചിരി പാസ് ആക്കി അവൾ കുണുങ്ങി ഇന്തുവിന്റെ മുന്നിൽ വന്നു നിന്നു.. "അമ്പടി കള്ളി... മതി അമ്മയെ ഓടിച്ചത്... പിന്നെ കളിക്കാം.. അമ്മക്ക് ഒരുപാട് പണി ഉണ്ട് അടുക്കളയിൽ... "

എല്ലാം മനസ്സിലായി എന്ന രീതിയിൽ തല ആട്ടി അനുസരണ ഉള്ള കുട്ടി ആയി അവൾ ഇന്തുവിന്റെ അരികിൽ വന്നു നിന്നു.. ഇന്തു സ്നേഹത്തോടെ അവൾക്കു ഭക്ഷണം കൊടുത്തു..

"ഇനി വാ... അമ്മയുടെ മോൾ ഉറങ്ങിക്കോ.. അവൾ കുഞ്ഞിനേയും കട്ടിലിൽ കിടത്തി താരാട്ടു പാടി ഉറക്കി... അറിയാതെ അവളും ഒന്ന് മയങ്ങി...

"മോളെ... അയ്യോ എന്റെ പോന്നു മോൾ... ഏട്ടാ നമ്മടെ മാളു..." ഞെട്ടി എഴുനേറ്റു ഇരുട്ടത് അവൾ കട്ടിലിൽ ആകെ തിരഞ്ഞു...,

"ഇന്തു... നീ എന്താ പറയുന്നത്... നമ്മുടെ മോളോ.. "ഭർത്താവിന്റെ ചോദ്യം കേട്ട് അവൾ ആകെ പകച്ച്‌ നിന്നു പോയി.. എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് മനസ്സിലാവാൻ കുറച്ചു സമയം വേണ്ടി വന്നു... പിന്നെ സങ്ങടതോടെ അവൾ കിടക്കയിൽ കിടന്നു കണ്ണീർ വാർത്ത്...

"ഇന്തു... നിനക്ക് എന്താ പറ്റിയത്‌... നീ സ്വപ്നം കണ്ടോ.".. അയാൾ ചോദിച്ചു...

എണീറ്റു ഇരുന്നു അയാളെ നോക്കി അവൾ പറഞ്ഞു...

"ഞാൻ കണ്ട്‌... നമ്മുടെ മോളെ... മാളു... നല്ല സുന്ദരി കുട്ടി... ഞാൻ അവൾക്കു ചോറ് കൊടുത്തു... താരാട്ട പാടി ഉറക്കി... അവൾ നല്ല കുറുമ്പി ആണ് .ഏട്ടനെ പോലെ... "അവളുടെ വാക്കുകളിൽ അത്ഭുടവും ആകാംഷയും ഒരുപോലെ നിറഞ്ഞു... അയാൾ ഒന്ന് ഇരുത്തി മൂളി... "നീ കിടന്നോ "..

അവളെ കട്ടിലിൽ കിടത്തി അയാൾ മേശയിൽ വെച്ചിട്ടുള്ള ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു ...തൊണ്ടയിൽ കുടുങ്ങിയ പോലെ തോന്നി അയാള്ക്ക്...

ഒരു കുഞ്ഞു ഉണ്ടാവാൻ ഉള്ള അവരുടെ മോഹം ദൈവം നശിപ്പിച്ചത്‌ ഗർഭപാത്രം എടുത്തു നീക്കി ആണ്... കാൻസർന്റെ ആദ്യ ലക്ഷണം കണ്ട്‌ തുടങ്ങിയപ്പോൾ കുഞ്ഞിനെക്കാൾ പ്രിയപ്പെട്ട അവളെ കൂടി നഷ്ടപ്പെടാതിരിക്കാൻ അയാള്ക്കും അതിനു സമ്മതം മൂളെണ്ടി വന്നു... തിരിച്ചു കട്ടിലിൽ വന്നു കിടന്നപ്പോൾ അവൾ അയാളോട് ചോദിച്ചു..

"എന്തിനാ ഏട്ടാ നമ്മളെ ദൈവം പരീക്ഷിച്ചത്‌... "

"നീയും ഞാനും സ്നേഹിച്ചു കൊതി തീരില്ല എന്ന് ദൈവത്തിന് അറിയാം... കുഞ്ഞു വന്നാൽ നിനക്ക് എന്റെ സ്നേഹം കുറഞ്ഞാൽ നമ്മൾ പിണങ്ങില്ലേ... അത് ദൈവത്തിന് ഇഷ്ട്ടം ഇല്ലഞ്ഞിട്ട ആവും.. " പുഞ്ചിരിയോടെ അയാൾ അത് പറയുമ്പോളും കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു....
ഒന്നും മിണ്ടാതെ അവൾ ആ രാത്രി ഉറങ്ങാതെ സ്വപ്നത്തിൽ കണ്ട മുഖം ഓർത്തു കിടന്നു....

Note :കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ കുറച്ചു കഴിഞ്ഞു മതി എന്ന് വെച്ചു ഉണ്ടാവുന്ന കുഞ്ഞിനെ ആബൊർഷൻ ചെയ്യുന്ന ആളുകൾ ഓർക്കുക... ഒരു കുഞ്ഞിനെ വളര്താൻ ആവാതെ കരയുന്ന ആളുകളും ഈ ലോകത്ത് അനേകം ഉണ്ട്... "കുഞ്ഞുങ്ങൾ ദൈവം തന്ന നിധി ആണ്.... ആളുകളുടെ നാവിനെ പേടിച്ചു അതിനെ നശിപ്പിക്കരുത്...

രചന : Ansha anu

സൂരജ്.എസ്.ആർ


ഏട്ടാ,ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ ? 

രാവിലെ തന്നെ ചോദ്യവുമായി അച്ചുവാണ് മുന്നിൽ. ..എന്തും സംഭവിച്ചേക്കാവുന്ന നിമിഷങ്ങൾ..
ഞാൻ ഉത്തരത്തിനായി പരതി ..

ഈശ്വരാ ഇന്നത്തെ ദിവസത്തിനെന്താ പ്രത്യേകത ..പി എസ് സി യ്ക്ക് വേണ്ടി പഠിച്ച മാസങ്ങളും വർഷങ്ങളും ദിവസങ്ങളും എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ പാഞ്ഞു ..

ഇല്ല ഒരു പ്രത്യേകതയും ഇല്ല..ഞാനുറപ്പിച്ചു... !

"ഇന്നതിന് ഒരു പ്രത്യേകതയും ഇല്ലല്ലോ അച്ചൂ.."

അച്ചു : ങേ .. ഇല്ലേ ? ഒന്നൂടൊന്ന് ആലോയിച്ചെ ?

ഞാൻ : ഇല്ലെടി പെണ്ണെ .. എന്താടി കാര്യം ?

"ഡാ ചെക്കാ ഇന്ന് നമ്മളെ വെഡിങ് ആനിവേഴ്സറി ആണ് ..മറന്നോ കൊരങ്ങാ ?"

എന്റെ അച്ചു ഇങ്ങനെയൊക്കെയാ ....എല്ലാരേം മുന്നിൽ ഞാനും അവളും എട്ടാന്നൊക്കെ വിളിച്ചു പക്കാ പാവം ഭാര്യ ഭർത്താക്കന്മാർ ആയി മിണ്ടിയാലും..ഞങ്ങടേത് മാത്രമായ സ്വകാര്യ നിമിഷങ്ങളിൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്..എന്തും തുറന്ന് പറയും..അടികൂടും...ഞാൻ അറിയാത്ത കാര്യങ്ങൾ അവൾക്കോ ..അവൾ അറിയാത്ത കാര്യങ്ങൾ എനിക്കോ ഇല്ല ..എന്തിന് ഞാൻ ആദ്യം പ്രേമിച്ച ആതിര തേച്ചിട്ട് പോയ കഥ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും കൂടെ കുട് കുടെ ചിരിയാരുന്നു ..

"ഹി ഹി ...നിങ്ങക്ക് അങ്ങനെ തന്നെ മേണം ..അയ്യാ പ്രേമിക്കാൻ നടക്കുന്നു ഒരു ഹൃതിക്ക് റോഷൻ .."

"പോടീ പട്ടീ"

"നീ പോടാ കൊരങ്ങാ "

ഇങ്ങനാണ് ഞാനും അച്ചുവും..എനിക്ക് അവളും അവൾക്ക് ഞാനും മാത്രമുള്ള കുഞ്ഞുലോകം..

അച്ചു : അതെ,എന്നാ സ്വപ്നം കണ്ടോണ്ടിരിക്കുവാ... ഞാൻ പറഞ്ഞത് വല്ലോം കേട്ടോ ആവോ ..?

ഈശ്വരാ രാവിലെ തന്നെ അച്ചു അങ്കത്തട്ടിൽ കേറി കഴിഞ്ഞു ..എങ്ങനേലും സോപ്പ് ഇട്ടേ പറ്റു..ഇല്ലേൽ ടോട്ടൽ സീൻ കോൺട്രാ ആകും ..

"യ്യോ സോറി ന്റെ അച്ചൂട്ടി ..നീ ഇങ്ങനെ പെട്ടെന്ന് വന്ന് ചോയിച്ചപ്പോ ഞാൻ കരുതി വല്ല ഇന്റർനാഷണൽ ഡേ എങ്ങാനും ആയിരിക്കുമെന്ന് ..."

"ആ എനിക്ക് ഇത് ഇന്റർനാഷണൽ കാര്യം തന്നെയാ ..ന്തേ ? ഹും ഒന്നും ഓർമ്മ ഇല്ലല്ലേ..." അച്ചു വിടാൻ ഭാവം ഇല്ല ..

"അതേ ഡി കൊരങ്ങി ..ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അറിഞ്ഞൂടന്നു പറഞ്ഞെ അല്ലെ "

അച്ചു : അയ്യടാ ..സോപ്പിടാൻ കൊച്ചിനെ കഴിഞ്ഞിട്ടേ ഉള്ളു വേറെ ചെക്കന്മാർ..

ഞാൻ : ഹഹ .. ഓ,ശെരിക്കും ?

അച്ചു : നീ പോടാ മാക്രി

പെട്ടന്നാണ് ലച്ചു ഓടി വന്നേ .."ഇതെന്നാ രണ്ടാളും കൂടെ അടികൂടി കളിക്കുവാണോ ഇബിടെ ..? അച്ചുവേച്ചി ദേ ചേച്ചിടെ ഫോൺ ബെല്ലടിക്കണ്..ഞാൻ കളിയ്ക്കാൻ പോവാ ചേട്ടാ..റ്റാറ്റാ" ഇത്രയും പറഞ്ഞവൾ ഓടിപോയി ..

അച്ചു ഫോണിൽ എന്തൊക്കെയോ സംസാരിക്കുവാണ് ..ഫോൺ വച്ച് കഴിഞ്ഞപ്പോൾ അച്ചുവിന്റെ മുഖത്തെ സങ്കടം കണ്ടപ്പോൾ എനിയ്ക്ക് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്നു..

"എന്താടി പ്രശ്നം ..എന്താ പെട്ടന്ന് സങ്കടം പോലെ ?"

അച്ചു : ഏട്ടാ.. ശ്രീലക്ഷ്മി ആണ് വിളിച്ചേ..

"ആര്..നമ്മളെ വിച്ചുവിന്റെ പെണ്ണോ ..?"

അച്ചു : ഉം...അതെ ഏട്ടാ..

അയിനു നീ എന്തിനാ സങ്കടപെടണേ ?

"ഏട്ടാ അതല്ല കാര്യം..കൊറച്ചു പ്രശ്നം ഉണ്ട് .."

അച്ചൂ നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയെടി ..

ഞാനെങ്ങനാ പറയുവാ ..അവള് വിളിച്ച് കരയുവാരുന്നു...ഏട്ടാ ശ്രീലെക്ഷ്മിടെ ഏതോ കൂട്ടുകാരി പറഞ്ഞെന്ന് പണ്ട് ..അതായത് വിച്ചുവേട്ടന്റെ കല്യാണം കഴിയണേന് മുന്നേ വിച്ചുവേട്ടനും കൂട്ടാരും കൂടെ അടിച്ചു പൊളിക്കാൻ വേണ്ടി മുംബയിൽ ടൂർ പോയെന്നു ..അന്ന് റെഡ് സ്ട്രീറ്റിൽ ഒക്കെ പോയി പൈസ കൊടുത്ത് ഏതൊക്കെയോ പെണ്ണുങ്ങളുമായി...

ഞാൻ : നിർത്ത് അച്ചൂ...എനിക്ക് കാര്യം മനസ്സിലായി...പക്ഷെ ഇതിപ്പോ എങ്ങനെ ശ്രീലക്ഷ്മി അറിഞ്ഞു ?

അച്ചു : അത് കള്ള് എങ്ങാണ്ട് കുടിച്ചോണ്ടിരുന്ന നേരത്ത് അന്ന് പോയ കൂട്ടുകാരിൽ ഒരാളുടെന്നു വായിന്നു എങ്ങനെയോ അബദ്ധത്തിൽ വെളിയിൽ വന്നു.. ഒരാള് പറഞ്ഞു രണ്ടാള് പറഞ്ഞു അവസാനം ശ്രീലക്ഷ്മീടെ കാതിലുമെത്തി...ഏട്ടൻ അവിടം വരെ പറ്റുമെങ്കിൽ ഒന്ന് പോയിട്ട് വാ ..

"ഏട്ടാ .. ഏട്ടനറിയോ ഏതൊരു പെണ്ണിന്റേം മനസ്സിൽ കാണും കല്യാണം കഴിക്കുന്ന ആളെ കുറിച്ച് കുന്നോളം സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ..കള്ളു കുടിക്കുന്നവൻ ആയാലും സിഗെരെറ്റ് വലിക്കുന്നവൻ ആണേലും ഞങ്ങൾ സഹിക്കും ..അതൊക്കെ ഇഷ്ടം ആയിട്ടല്ല ..എങ്കിലും അതെല്ലാം പയ്യെ മാറ്റിയെടുക്കാം എന്ന വിശ്വാസമുള്ളോണ്ട് ..എന്നാൽ വേറൊരു പെണ്ണിൻറുടെ കിടന്നിട്ടുണ്ടെന്നു പറഞ്ഞാൽ ഞങ്ങൾക്കത് അംഗീകരിക്കാൻ ഒക്കില്ല ഏട്ടാ ..ഒരിക്കലും പറ്റൂല്ല ..ചങ്ക് തകർന്നോവും ..ജീവന് തുല്യം സ്നേഹിക്കുന്നൊരാൾ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നറിഞ്ഞാൽ .".

അച്ചൂ ..ന്താടി ഇത് കണ്ണൊക്കെ നിറഞ്ഞല്ലോ നിന്റെ ..അയ്യേ ഇത്രയേ ഉള്ളോ ന്റെ അച്ചൂട്ടി ..കണ്ണ് തുടച്ചെ ..

"നിനക്ക് അറിയോ എല്ലാ ആൺപിള്ളേരെയും പോലെ എനിക്കും ഉണ്ട് വികാരങ്ങളും വിചാരങ്ങളും ..പക്ഷെ അതെല്ലാം ഞാൻ നിയന്ത്രിച്ചു ..എന്താണെന്ന് അറിയോ നിനക്ക് ..."

അച്ചു : ഇല്ല ഏട്ടാ ..

ഞാൻ : "ഡാ, എനിക്ക് പറ്റില്ലെടാ ..എന്റെ ജീവിതം എന്നാൽ എന്റെ ഭാര്യയും മക്കളും ആണ് ..അതാണെന്റെ കുടുംബം ..അതാണെന്റെ ജീവിതം.. ഞാൻ ഒരു അഞ്ച് നിമിഷത്തെ സുഖത്തിന് വേണ്ടി അങ്ങനൊക്കെ പോയിരുന്നേൽ എനിയ്ക്കിന്നു നിന്നെ ഒന്ന് നേരെ നോക്കി നില്ക്കാൻ പോലും കഴിയില്ലെടോ ..എന്തിനു മനസ്സ് തുറന്നു എല്ലാം ഒന്ന് പറയാൻ ,ഒന്ന് ചിരിക്കാൻ പറ്റോ ആത്മാർത്ഥമായി ? ഇല്ല്യ ...ജീവിതത്തിൽ പലതും മറച്ച് വച്ച് ഒരു താലി ചരടിൽ മാത്രം ഒതുങ്ങി ജീവിക്കാൻ ന്റെ പെണ്ണിനെ അനുവദിക്കില്ലെന്ന് എനിക്ക് പണ്ടേ വാശിയുണ്ടാരുന്നു ..ന്തിന്..ഞാൻ അങ്ങനൊക്കെ പോയാൽ നമ്മൾക്ക് ഉണ്ടാവുന്ന മോളെ ഒന്ന് എടുക്കാൻ പറ്റുവോടി എനിക്ക് ....അഞ്ച് നിമിഷത്തെ സുഖം കഴിഞ്ഞാൽ ജീവിതത്തിൽ വരാൻ പോകുന്ന സ്വന്തം ഭാര്യയോടും കുഞ്ഞുങ്ങളോടും ചെയ്ത ഏറ്റവും വലിയ ചതിയായി ..ഒരു പാപമായി അത് മനസ്സിൽ എന്നും നീറി കിടക്കും..അങ്ങനെ ഒരു മനുഷ്യനാവാൻ ..ആണും പെണ്ണും കെട്ടവനാകാൻ എനിയ്ക്ക് വയ്യാ ..വേറുള്ള രാജ്യങ്ങളിൽ ഇങ്ങനെല്ലാം പലതും കാണും..ഞാൻ ജനിച്ചത് ഭാരതത്തിലാണ്...അതിനെല്ലാം ഉപരി ഞാൻ ഒരു ആൺ ആണ്...പെണ്ണിന്റെ മാനം എടുക്കുന്നവനല്ല ആണ് ..പെണ്ണിന്റെ മാനം കാക്കുന്നവൻ ആൺകുട്ടി .. നിയ്ക്ക് എന്റെ ഭാര്യയും കുഞ്ഞുങ്ങളും കഴിഞ്ഞ് മതി വേറെന്തും ..ഈ ഒരു ചിന്ത എനിയ്ക്ക് അന്നുണ്ടാരുന്നു ..കെട്ടുന്ന പെണ്ണിനോടൊപ്പം തന്നെ ഉള്ള പൈസ കൊണ്ട് ജീവിക്കണം എന്നുള്ളൊണ്ടാടി...ഗൾഫിൽ ഒന്നും പോവ്വാണ്ട് ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ഇവിടെ തന്ന ജോലി ഒപ്പിച്ചെ ..നിയ്ക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാടി അച്ചൂ "

ഇത്രയും പറഞ്ഞതും അച്ചു ഓടി വന്നു കവിളിൽ ഒരു ഉമ്മ തന്നതും ഒരുമിച്ചാരുന്നു♡..കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചോണ്ട് അവൾ പറഞ്ഞു.. "ഡാ കൊരങ്ങാ നീ അങ്ങനൊന്നും പോവില്ലെന്നു എനിയ്ക്ക് പണ്ടേ അറിയാട്ടോ ...ഞാൻ ഓരോന്ന് പറഞ്ഞു കൊച്ചിനെ കൂടെ വിഷമിപ്പിച്ചല്ലേ .."

"ഇല്ലെടി ...നീ ചോയിച്ചോണ്ട് എനിക്കെന്റെ മനസ്സിലുള്ളത് പറയാൻ പറ്റി "

അച്ചു : പക്ഷെ വിച്ചുവേട്ടൻ ..ഇങ്ങനത്തെ ഒരാൾ ആണെന്ന് ഞാൻ അറിഞ്ഞില്ല..എനിക്കൊരു അനിയനെ പോലെ...അനിയനെ പോലല്ല ..അനിയൻ തന്നാണ് അവനും ..

നീ കേട്ടത്‌ സത്യമാണ്..എന്നാൽ സത്യമല്ലാ താനും..കാരണം ആരും അറിയാത്തൊരു ട്വിസ്റ്റ് ഉണ്ട് ഇതിൽ ....

അച്ചു : കർത്താവേ , ഈ കഥയിലും ട്വിസ്റ്റോ ...

ഹഹ അതെ ഡീ ....

പണ്ട് അവൻ മുംബൈയിൽ പോയതും ..റെഡ് സ്ട്രീറ്റിൽ പോയതും എല്ലാം ഉള്ളത് തന്നെയാ ..പക്ഷെ ട്വിസ്റ്റ് നടന്നത് അവിടെയൊന്നുമല്ല,ഒരു പക്ഷെ നിന്നോട് പറയാത്ത ഒരേ ഒരു കാര്യം ഇതായിരിക്കാം ..മനപ്പൂർവ്വം പറയാഞ്ഞേ അല്ല..ഇതൊക്കെ ഒരു പഴങ്കഥ പോലെ മറന്ന കഥകളാണ് ...സംഭവം നടക്കുന്നത് കൊറേ വര്ഷം മുൻപ് ഒരു ഞായറാഴ്ച..അന്ന് ഞങ്ങൾ വിളമ്പുകാർ ആയിരുന്നു ..എന്തിന് വിളമ്പാൻ ഒരു ടീം തന്നെ ഉണ്ടായിരുന്നു...അങ്ങനെ ഒരു കല്യാണ തലയന്ന് വിളമ്പി കൊണ്ടിരിക്കുമ്പോഴാണ് ആ മഹാരഹസ്യത്തിന്റെ ചുരുളഴിയുന്നത്...

ഞാൻ : എടാ ,ഞാൻ ഈ വരുന്ന ഇരുപത്തിമൂന്നാം തീയതി വിളമ്പാൻ കാണൂല്ലാട്ടോ ...എനിക്കൊരു എക്സാം ഉണ്ട്

വിച്ചു : ഞാനും കാണൂല്ലണ്ണാ ..എനിക്കും അന്ന് എക്സാം ഉണ്ട് ..മുംബൈയില് വച്ച്

"മുംബെയിലോ ..ഹഹ അതെന്നാടാ ..കേരളം വിട്ട് പോയിട്ടില്ലാത്ത നിനക്ക് ഞാനറിയാത്ത ഒരു എക്സാം അതും മുംബൈയിൽ .."

വിച്ചു : ഒന്ന് പോടെ ..നിങ്ങക്ക് മാത്രേ ചെന്നൈയിലും ബാംഗ്ലൂരും ഒക്കെ എക്സാം എഴുതാൻ പോവാൻ അറിയോ ...ഇത് എയർ ഫോഴ്‌സിന്റെ എക്സാം ആണ് അണ്ണാ ..കൊറേ കൂട്ടുകാരും ഉണ്ട് ..ഞങ്ങൾ അടിച്ചു പൊളിക്കും

ഞാൻ : ആഹാ..നല്ലതാ..എക്‌സാമും അടിച്ചു പൊളിയും എല്ലാം ഒരുമിച്ച് ..അടിപൊളി

വിച്ചു : പിന്നല്ലാഹ് ...നിങ്ങളടുത്ത് ആയോണ്ട് ഞാൻ പറയാം ...ഞങ്ങൾ അടിച്ചു പൊളിക്കുവാ..എല്ലാ രീതിയിലും ..റെഡ്സ്ട്രീറ്റിൽ പോണുണ്ട് ..ഹൈ സെക്യൂരിറ്റി ആണ് ..ആരും അറിയില്ല...

ഞാനൊന്ന് ചിരിച്ചു ..എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും ഒന്നിനും കഴിയാത്ത അവസ്ഥ...കണ്ണ് നിറയുന്ന പോലെ ..എന്റെ അനിയൻ എന്നോട് നേരിട്ട് ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ഇരിക്കും..അതെ പോലൊക്കെയാ അപ്പൊ തോന്നിയെ ..കാരണം ഞാനും വിച്ചുവിന്റെ ചേട്ടനും ..ചേട്ടനെന്നല്ല അവരെ കുടുംബവുമായി തന്നെ ഒത്തിരി സ്നേഹത്തിലാണ് ..എനിയ്ക്ക് ആണേൽ പിന്നെ അവന്റെ മുഖത്തു നോക്കാൻ ഒരു വിഷമം പോലെ ..

പക്ഷെ അവനു പെട്ടെന്ന് എന്റെ ഭാവമാറ്റം അറിയാൻ ആയില്ല..എങ്ങനെയൊക്കെയോ വിളമ്പി തീർത്തു ...തിരിച്ചു അവന്റെ കൂടെ ബൈക്കിൽ വരുകയായിരുന്നു...തോട്ടുംകരകലുങ്ക് എത്തിയപ്പോ ഞാൻ പറഞ്ഞു ..എടാ ഒന്ന് വണ്ടി നിർത്തിക്കേ ..

"നിങ്ങക്ക് ഇപ്പൊ ഇവിടെന്ത് ..പിറുപിറുതോണ്ടു അവൻ വണ്ടി നിർത്തി..."

ഞാൻ കലുങ്കിൽ പോയി ഒന്നും മിണ്ടാതെയിരുന്നു ..

"നിങ്ങക്ക് എന്ത് മനുഷ്യാ ...ഈ രാത്രി കലുങ്കിൽ ഇരിക്കണേ ..എണീച്ച് വന്നേ വീട്ടിൽ പോവാം .."

ഞാൻ : വീട്ടിൽ പോയിട്ട്...? എടാ വീട് എന്ന് പറഞ്ഞാൽ എന്താന്നു നിനക്ക് വല്ല ****** അറിയോ ?

പെട്ടെന്ന് എന്റെ ഭാവമാറ്റം കണ്ടു വിച്ചു അമ്പരന്നു .".അണ്ണാ എന്താ പ്രശ്നം ?"

"പ്രശ്നമോ ...ഏയ് ഒരു പ്രശ്നവും ഇല്ല ..."

വിച്ചു : ങേ .. വട്ടായാ ?

"മാങ്ങാത്തൊലി ..ഡാ കോ *** നീ എന്തെര് ഉണ്ടാക്കാൻ മുംബൈയിൽ പോകുവാണെന്നാ പറഞ്ഞെ ..."

എന്നിലെ ചേട്ടൻ ഉണർന്ന് കഴിഞ്ഞിരുന്നു ..

അണ്ണാ അത് ..ഈ പ്രായത്തിൽ അല്ലെ ഇങ്ങനൊക്കെ അടിച്ചു പൊളിക്കാൻ പറ്റൂ അണ്ണാ ..നിങ്ങക്കത് പറഞ്ഞാ മനസ്സിൽ ആവൂല്ല ..

"ആവും ..എനിയ്ക്കേ മനസ്സിലാവൂ ..കാരണം നിന്റെ പ്രായവും കടന്നാ ഞാൻ ഇവിടെത്തിയത് ..നീ ഒന്നാലോചിച്ചു നോക്കിയേ നീ എക്സാം എഴുതി ജോലി കിട്ടണേന്നു പ്രാർത്ഥിച്ചു നിന്റെ വരവും കാത്തു നിൽക്കുന്ന നിന്റെ അമ്മയുടെ മുന്നിലേക്ക് ആണോടാ നിന്റെ എന്ജോയ്മെന്റും കഴിഞ്ഞു ഒരു ഉളിപ്പും ഇല്ലാണ്ട് നീ കേറി ചെല്ലാൻ പോണേ ..ഇത്രയും കാലം പറ്റുന്ന പോലെ ജോലി ചെയ്ത് നിങ്ങളെ ഇത്രയും വളർത്തിയ ഒരു അച്ഛന്റെ മുൻപിൽ നീ എങ്ങനെ കേറിചെല്ലുമെടാ ഈ വിധം പ്രവർത്തികൾ ചെയ്തിട്ട് ...നീ എന്ന ഓർക്കണ്ട, നിനക്കൂട വേണ്ടിയിട്ട് അല്ലെ നിന്റെ ചേട്ടൻ കഷ്ടപ്പെട്ട് പൈസ അയച്ചു തരുന്നേ ..അവനിത് അറിഞ്ഞാലത്തെ സ്ഥിതി അറിയോ നിനക്ക് ..എടാ പൈസ കൊടുത്താൽ നാണവും മാനവും വിൽക്കുന്ന പെൺപിള്ളേർ കാണും ..ബാന്ഗ്ലൂരിലും മുംബൈയിലും ഒക്കെ ...അതൊക്കെ പിഞ്ച് കൊച്ചുങ്ങളെ വരെ പീഡിപ്പിക്കുന്ന ..അല്ലേൽ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയാൽ വികാരങ്ങൾ തിളച്ചുപൊന്തുന്ന കാമപ്രാന്തന്മാർക്ക് പോവാൻ ഉള്ള ഇടമാണ്...അല്ലാതെ നിന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ചെറുക്കൻമാരല്ല തേവിടിശ്ശികളെ തുണിയഴിക്കാൻ നടക്കേണ്ടത് അതും പൈസയ്ക്ക് കൊടുത്ത് .."

വിച്ചു : അണ്ണാ ഞാൻ

"നിർത്ത് ! അണ്ണൻ പോലും .. എടാ നിന്റെ ഈ പ്രായം കഴിഞ്ഞ് തിരിച്ചറിവുള്ള ഒരു പ്രായം എത്തുമ്പോളേക്കും നിനക്ക് ഒരു ജോലി ആവും അപ്പോളേയ്ക്കും നല്ലൊരു കൊച്ചിനെ നിനക്ക് കെട്ടണ്ടേ ..നിനക്ക് വരുന്ന ഒരു പെണ്ണ് നീ ഇപ്പോ ചെയ്യാൻ പോണപോലെ വേറൊരുത്തന്റെ മുന്നിൽ മടിക്കുത്ത് അഴിച്ചിട്ടുണ്ടേൽ നിനക്കത് അംഗീകരിക്കാൻ ഒക്കുവോ .. ഒന്നോർക്കാൻ ഒക്കുവോ ?എടാ ഞാൻ ഓരോ വിളമ്പിനു പോകുമ്പോളും അത് പോലത്തെ പാവം ഒരു കൊച്ചിനെ എനിയ്ക്കും കിട്ടണേന്നു ദൈവത്തിനോട് പ്രാര്ഥിക്കാറുണ്ട് ..നീ ഇങ്ങനെയൊക്കെ ആയാൽ ദൈവം പോലും നിന്റെ വിളി കേൾക്കില്ല വിച്ചൂ ,അതോർത്തോ ..."

വിച്ചു : ഞാൻ ...

ഒക്കില്ലെടാ...പെണ്പിള്ളേരെക്കാളും ഒക്കില്ല ആണ്പിള്ളേര്ക്ക് ..വഴിയേ പോകുമ്പോ കമന്റ്റ് അടിക്കേം അളിയാ ..ദേ ഒരു ചരക്ക് പോണെന്ന് പറയേം ഒക്കെ ചെയ്യുമെങ്കിലും ..മുക്കാൽ ഭാഗം ആൺപിള്ളേരെ മനസ്സിലും ..ഒരു പാവം നാട്ടിൻപുറത്ത് കാരി പെങ്കൊച്ചിനെ കിട്ടണേ എന്നായിരിക്കും സങ്കല്പം ..അന്നും ഇന്നും ..കാരണം നമ്മൾ കേരളത്തിൽ ജനിച്ചു വളർന്നവരാ..അതിന്റെ ഒരു നന്മ നമ്മളിൽ ഉണ്ട് ....

"വേറൊള്ളവർ എങ്ങനെ ചെയ്യുന്നു എന്ന് കണ്ടല്ല നമ്മളും പ്രവർത്തിക്കേണ്ടത് ..നമ്മൾ എങ്ങനെ ആയിരിക്കണം എന്ന് നമ്മൾ തന്നെ തീരുമാനിക്കണം ..അവിടാണ് നമ്മുടെ വിജയം .."

നിനക്കും ഈ പ്രായത്തിൽ വികാരങ്ങൾ ഉണ്ടാവാം എന്നാൽ അതിനെ വിവേകം കൊണ്ട് കീഴടക്കണം ..കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി കിടന്നു കൊടുത്താൽ ..നാളെ വല്ല അശ്ളീല സൈറ്റിലും വന്നു ..നിന്റെ അച്ഛനും അമ്മയും കാണാൻ ഇടയായാൽ ? പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോടാ ?

അത് പോട്ടെ എത്ര സെക്യൂരിറ്റി ആയാലും .... എന്തേലും വല്ല മാറാരോഗം വന്നു പിടിപെട്ടാൽ ..എന്താടാ വിച്ചു ഇത് ...നിനക്കെന്താ പറ്റിയേ .. ?

വിച്ചു : എന്നോട് ക്ഷമിക്ക് അണ്ണാ .എനിയ്ക് തെറ്റ് പറ്റി പോയി ..കൂട്ടുകാരെല്ലാരും കൂടെ നിർബന്ധിച്ചപ്പോയ്ക്ക്ൾ ഞാനും ആ ഒരു മൂഡിൽ ഓക്കെ പറഞ്ഞു പോയി ..

"സാരമില്ലെടാ ...തെറ്റുകൾ ആർക്കും സംഭവിക്കാം ..കൂട്ടുകെട്ട് ഒക്കെ നല്ലതാ ..പക്ഷെ അതിൽ നിന്നാണ് വേണ്ടാത്ത ദുശീലങ്ങൾ മുഴുവനും നമ്മൾ പഠിക്കുന്നതും..കൂട്ടുകെട്ട് വേണ്ടെന്നു ഞാൻ ഒരിക്കലും പറയില്ല ...പക്ഷെ നല്ലത് മാത്രം സ്വീകരിക്കുക ...അവരൊക്കെ കളിയാക്കിയേക്കാം അന്നേരം ..എന്നാലും ഒന്നോർക്കണം ..ഭാവിയിലെ തിരക്കുകളിൽ അവരെല്ലാം വിസ്‌മൃതിയിൽ അലിയുമ്പോൾ കൂട്ടിനായി നിന്റെ പ്രാണനിൽ പാതി മാത്രവേ കാണു ..അവളോട് നീതി പുലർത്തണം ..അതോണ്ട് നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടല്ല ..നിന്റൊരു ഏട്ടനായി നിന്ന് പറയുവാ മോൻ ഇതിനൊന്നും പോവരുതൂട്ടോ "

ഇല്ല അണ്ണാ എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ വിച്ചുവിനെ ഞാൻ ഇന്നും ഓർക്കുന്നു ..

അവൻ കൂട്ടുകാരുടെ കൂടെ മുംബൈയിൽ പോയി എന്നുള്ളത് നേര് തന്നെ ആണ് ..പക്ഷെ അവൻ ഒരു പെണ്ണിന്റൂടെയും കിടന്നിട്ടില്ല ..പക്ഷെ കൂട്ടുക്കാരെ കളിപ്പിക്കാൻ വേണ്ടി ഒരു കള്ളം അവൻ ചെയ്തു ..അവരെ കൂടെ റെഡ്സ്ട്രീറ്റിൽ പോകുകയും പൈസയ്ക്ക് പെണ്ണിനെ ഏർപ്പാട് ആക്കുകയും എല്ലാം ചെയ്തു ..അവര് കാണക്കെ റൂമിലൊട്ടും കേറി പോയി...ഒരു ഫിലിപ്പീൻകാരി ചുണ്ട് നുണഞ്ഞു കൊണ്ട് അടുത്ത് വന്നു..
"ഷാൾ വീ സ്റ്റാർട്ട് ,ലെറ്റ്സ് ഹാവ് സം ഫൺ മാൻ..എന്ജോയ് ഇറ്റ് " എന്നൊക്കെ പറഞ്ഞോണ്ട് വന്നെങ്കിലും വിച്ചു അവളെ തള്ളി മാറ്റി,കൂട്ടുകാര് കലാപരിപാടിയ്ക്ക് പോയെന്നു മനസ്സിലായ ഉടനെ അവൻ വെളിയിൽ വന്നു ..എന്നിട്ട് എല്ലാം കഴിഞ്ഞ് കൂട്ടുകാർ ഇറങ്ങിയപ്പോൾ കൂട്ടുകാരോടൊക്കെ ..

"സൂപ്പർ ആയിരുന്നളിയാ"എന്നൊക്കെ വീമ്പും പറഞ്ഞു..

ഇതാണ് മുംബയിലെ ആ രാത്രിയിൽ സംഭവിച്ചത് ..ഇത്രയും അവൻ എന്നോട് പറഞ്ഞതാ ..ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം അവൻ കള്ളം ആണോ സത്യം ആണോ പറയുന്നത് എന്ന് ..ഞാൻ എന്ന ചേട്ടനെ ഞാൻ അവന്റെ കണ്ണുകളിൽ കണ്ടു അപ്പോൾ...

ഇത്രയും പറയുമ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു ..

അയ്യേ "നല്ലൊരു ദിവസായിട്ട് ഈ പെണ്ണ് കരച്ചില് തന്നല്ലോ "

അച്ചു : എന്റെ ഭാഗ്യം ആണ് ഏട്ടനെ പോലൊരാളെ കിട്ടിയത്

ഞാനൊന്ന് ചിരിച്ചു ..എടീ ആ ബൈക്കിന്റെ താക്കോലിങ്ങെടുത്തേ ഞാൻ അവന്റെ വീട്ടിൽ പോയിട്ടു വരാവേ ...

അച്ചു : ഇന്നാ ..സൂരജേട്ടാ ...അതെ പോയിട്ട് വരുമ്പോ അവനെയും ശ്രീലെക്ഷ്മിയേയും ഇഞ്ഞോട്ട് വിളിച്ചോ..നല്ല കൊട്ട് കൊടുക്കാണുണ്ട് ചെക്കൻ ഇഞ്ഞു വരട്ടെ ...

വിച്ചുവിന്റെ വീട് എത്തിയപ്പോൾ ഒരു ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അന്തരീക്ഷം ഉണ്ടായിരുന്നു ...എന്നെ കണ്ടതും വിച്ചു വെളിയിൽ വന്നു ഒന്നും മിണ്ടാതെ നിന്നു ..ഞാൻ അകത്തു കേറി ശ്രീലക്ഷ്മിയോട് പറഞ്ഞു : അതെ വല്ലോരും പറയണ കേട്ട് ..ഭാര്യയും ഭര്ത്താവും കൂടെ ഇങ്ങനെ അടികൂടിയാൽ എപ്പളും ഞാൻ വരൂല്ലാട്ടോ ...

കണ്ണ് വിടർത്തി നോക്കിയ ശ്രീലക്ഷ്മിയോട് ഞാൻ പണ്ട് നടന്ന കഥ പറഞ്ഞു .. ഒരു മായാജാല കഥ കേൾക്കുന്ന കൗതുകത്തോടെ അവൾ ഇതെല്ലാം കേട്ടു ..കണ്ണ് നിറഞ്ഞിട്ടാവണം അവൾ ഒന്നും മിണ്ടാതെ നേരെ എഴുന്നേറ്റ് വിച്ചുവിന്റെ അരികിൽ പോയത് ..

ശ്രീലക്ഷ്മി : വിച്ചുവേട്ടാ ,എന്നോട് പൊറുക്കണം ..പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ..ജീവൻ പോണപോലെ തോന്നി പോയെനിക്ക്...

വിച്ചു : സാരമില്ലെടി ..നീ എന്റെ പെണ്ണല്ലേ ..എന്നോടല്ലേ നിനക്ക് ഇങ്ങനെ അടികൂടാൻ ഒക്കൂ..

"അതേയ് ..കെട്ടിയോനും കെട്ടിയോൾക്കും കൂടെ പിന്നെ സ്നേഹിക്കാം ..ഞങ്ങട വെഡ്‌ഡിങ് ആനിവേഴ്സറി ആണിന്ന് രണ്ടാളും കുളിച്ചു റെഡി ആയി അങ്ങെത്തിയേക്കണം ..ഉച്ചക്ക് ഇന്ന് അവിടെയാട്ടോ ഊണ്.. "

പോവാൻ നേരം വിച്ചു വന്നു കയ്യിൽ പിടിച്ചു ..അണ്ണാ ഞാൻ എങ്ങനെ നന്ദി പറയണം എന്നറിയില്ല ..

ഹഹ നന്ദിയോ..എന്താടാ ഇത് ....ഈശ്വരൻ ഉണ്ടോന്ന് ചോയിച്ചാൽ ഉണ്ടെടാ ..ഇല്ലേൽ എനിക്ക് രണ്ട് അനിയന്മാരെ കിട്ടുവോ ?

ശ്രീലക്ഷ്മി : ഏട്ടനിനി രണ്ട് അനിയന്മാർ മാത്രം അല്ലാട്ടോ ..രണ്ട് അനിയത്തിമാരേം തന്നെന്ന് കൂട്ടിക്കോ ഈശ്വരൻ .... :)

കഥ എഴുതാൻ കാരണം ആയത് : ഈ കഥയിലെ അനിയൻ

രചന : സൂരജ്.എസ്.ആർ

Thiruvangad sree ramaswamy temple, Thalassery

Thiruvangad sree ramaswamy temple, Thalassery, Kannur


ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സൂപ്പര്‍ ഹീറോ ചിത്രം സഹോയുടെ കിടിലന്‍ ടീസര്‍ കാണാം


ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സൂപ്പര്‍ ഹീറോ ചിത്രം സഹോ


Movie : Saaho
Director : Sujeeth
Producers : Vamsi Krishna Reddy and Pramod Uppalapati
Music Director: Shankar Ehsaan Loy
Cinematography : R. Madhie
Production Designer : Sabu Cyril
Teaser Music : Indrajit “Tubby” Sharma
Sound Designer : Pranav Shukla
Visual Effects : Fluiidmask Studios
VFX Supervisor : Viral Thakkar
Visual Development : Gopi Krishna

Friday, April 28, 2017

ഉപ്പും മുളകും


ഉപ്പും മുളകും'
മുടിയൻ ദാ ഒരു പെണ്ണിനേം വിളിച്ചോണ്ട് വന്നിട്ടുണ്ട്!!!
മുടിയൻ ബാലൂവിന്റെ പാതയിലൂടെ...
ഇഷ്ടമായെങ്കിൽ Like & Share

ബോക്‌സ്ഓഫീസ് പിടിച്ചു കുലുക്കി ബാഹുബലി 2; ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

ബോക്‌സ്ഓഫീസ് പിടിച്ചു കുലുക്കി ബാഹുബലി 2; ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍
എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ ലോക റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ആദ്യ ദിനത്തില്‍ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ്ഓഫീസ് പിടിച്ചു കുലുക്കിക്കൊണ്ടായിരുന്നു ആദ്യ ദിനം തന്നെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളില്‍ ഇടം പിടിച്ചത്. 108 കോടിയാണ് ഒറ്റ ദിനം കൊണ്ട് ചിത്രം വാരികൂട്ടിയത്.
ബാഹുബലി 2 വിന്റെ ആദ്യ ദിന കളക്ഷന്‍ ബോക്ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡാണ്. കേരളത്തില്‍ രാവിലെ 6.30മുതല്‍ ഫാന്‍ ഷോ ഉണ്ടായിരുന്നു. കേരളത്തിലെ ചില മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് എന്നീ പതിപ്പുകളില്‍ ചിത്രം ഇതിനോടകം തന്നെ മുടക്കുമുതല്‍ നേടിക്കഴിഞ്ഞു. അതേസമയം ഹിന്ദി പതിപ്പ് 100 കോടി പിന്നിട്ടാല്‍ ചിത്രം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണവിജയമായി മാറും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. കേരളത്തില്‍ നിന്നും നാലു കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 14 കോടിയും ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും 45 കോടിയും കര്‍ണാടകയില്‍ നിന്നും 10 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ആന്ധ്രയും തെലുങ്കാനയും ഉള്‍പ്പെടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്കും കേരളത്തില്‍ എട്ടു കോടിക്കും, മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടിയും യുഎസ്എ റൈറ്റ്‌സ് തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ 40 കോടിയും, മറ്റു രാജ്യങ്ങളില്‍ 15 കോടിയും ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്കുമാണ്

Minhaj M J

"പ്രിന്‍സേ.. , ഡാ പ്രിന്‍സേ.. ,
നീ ഇന്ന് കല്ല്യാണത്തിന് പോകുന്നില്ലേ .. ? "

അടുക്കളയില്‍ നിന്നും അമ്മച്ചീടെ വിളി കേട്ടപ്പഴാണ് സ്വപ്നലോകത്ത് നിന്നും പ്രിന്‍സ് എണീക്ക്ണത് .
ഉറങ്ങുകയായിരുന്നില്ല അവന്‍.
ഉറക്കം നഷ്ടപ്പെട്ടിട്ട് കുറേ നാളായി.

"പാലച്ചോട്ടിലെ മരിയക്കൊച്ചിന്റെ മിന്ന്കെട്ട് അല്ലയോ ഇന്ന് ..! ഡാ കൊച്ചനേ .. , നീ പോകുന്നില്ലയോ .. ?

അമ്മച്ചി പറയ്ണത് കേട്ടിട്ടാവണം വല്ല്യമ്മച്ചി അത് ഓർത്തത്.അല്ലാതെ തന്നെ ഓർക്കാന്‍ എന്തോരം കാര്യങ്ങളുണ്ട് .. !

കുറെ നാളായി ഒരാഗ്രഹം മനസ്സില് കിടക്കുന്നു . ഒരു കഥ .പക്ഷെ ഒന്നിന്വങ്ങട്ട് സമയം കിട്ടുന്നില്ല.ഇന്നെങ്കിലും അതൊന്ന് എഴുതണം .ഇതുവരെ കഥാപാത്രങ്ങൾക്കായുള്ള അലച്ചിലായിരുന്നു .ഇപ്പൊ അതൊന്ന് എഴുതാനുള്ള ബദ്ധപ്പാടും .വല്യ എഴുത്തുകാരനാകാനുള്ള മോഹം കൊണ്ടൊന്നുമല്ല .മനസ്സിലുള്ളതൊക്കെ ഒന്ന് പകർത്തണം .അത്രേ ഉള്ളൂ .

അവന്‍ മുഖം ഒന്ന് കഴുകി റൂമില് പോയി പേനേം പേപ്പറും കയ്യിലെടുത്തു .വായനാശീലം ഒന്നുമില്ല .എന്നാലും എഴുതിത്തുടങ്ങി..

കുറച്ച് കഴിഞ്ഞപ്പോഴേക്കും അവനെന്തോ അതിലെ കഥാപാത്രങ്ങൾക്കൊന്നും ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നിയത് കൊണ്ടാവണം ആ പേപ്പർ ചുരുട്ടി ജനാലയിലൂടെ എറിഞ്ഞു .

"ഒന്നുവല്ലേലും ആ കൊച്ച് നിന്റെ കൂടെപ്പഠിച്ചതല്ലോടാ .. ഒന്ന് പോയി മുഖം കാണിക്കുന്നതോണ്ട് എന്നതാടാ കുഴപ്പം ..! "

അപ്പച്ചന്‍ മരിച്ചതില്‍ പിന്നെ അമ്മച്ചി ഇങ്ങനാ .നാട്ടിലെ എല്ലാ പരിപാടിക്കും ഞാന്‍ തന്ന പോകണം .

പഴയ ഓർമ്മകളെല്ലാം മനസ്സിലിപ്പോഴുണ്ട് .കോളേജ് ലൈഫില് വെറും നേരംപോക്കിന് തുടങ്ങിയ പ്രണയം എപ്പോഴാണ് തലക്ക് പിടിച്ചതെന്നറിയില്ല.

കഥാനായകന്‍ അവനില്‍ തന്നെ ഉള്ളപ്പോഴാണോ ഇത്രയും നാൾ കഥാപാത്രങ്ങളെ തെരഞ്ഞുനടന്നതെന്നാലോചിച്ചപ്പൊ അവന് അവനോട് തന്നെ പുച്ഛം തോന്നിപ്പോയി .

അവനിലെ എഴുത്തുകാരന്‍ അവന്‍ പോലുമറിയാതെ ഉണർന്നുകഴിഞ്ഞു.
തലക്കെട്ടിനുള്ള സ്ഥലം ഒഴിച്ചിട്ട് അവന്‍ തുടങ്ങി .

" _ആന്‍_ , അതായിരുന്നു അവളുടെ പേര് .ആരായാലും ഒന്ന് നോക്കിപ്പോകും .നല്ല അസ്സല് തറവാട്ടീപ്പിറന്ന നാടന്‍ പെണ്കൊടി.
അങ്ങനെയുള്ള ഒരു കൊച്ച് , കോളേജില് അലമ്പുണ്ടാക്കിനടന്നിരുന്ന എന്നെ ഇങ്ങോട്ട് വന്ന് ഇഷ്ടാന്ന് പറഞ്ഞപ്പൊ ആദ്യം ഒന്നമ്പരന്നെങ്കിലും ഒട്ടും വൈകാതെ തന്നെ ഞാനും അതങ്ങ് സമ്മതിച്ചു .ആദ്യമെല്ലാം മറ്റുള്ളവർക്ക് അസൂയയായിരുന്നെങ്കിലും പിന്നീടൊരിക്കല്‍ ഞങ്ങളുടെ പേരും അവിടുത്തെ ശിലകളില്‍ എഴുതപ്പെടുകയുണ്ടായി .

എന്നിലെ എന്താണ് അവൾക്ക് ഇഷ്ടായതെന്ന് ഞാന്‍ അവളോട് ചോദിക്കേം ചെയ്തില്ല .അവളൊട്ട് പറയേം ചെയ്തില്ല .

എപ്പോഴാണ് ഞാന്‍ അവളെ ആത്മാർത്ഥമായി സ്നേഹിച്ചുതുടങ്ങിയതെന്ന് എനിക്ക് തന്നെ അറിയില്ല .
അവൾക്കും എന്നെ ഇഷ്ടമായിരുന്നു , ഒരുപാട് ..
എന്നിട്ടും ..!

പത്രാസുകാരന്‍ പയ്യന്റെ ആലോചന വന്നപ്പൊ എന്നെ മറന്നതാണെന്നാ എല്ലാവരും പറയ്ണെ .സത്യം അതല്ലാന്ന് എനിക്കറിയാം .അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം . എന്നാലും എന്തിനായിരുന്നു .. ! "

അന്നാദ്യമായ് ആ വീട്ടില്‍ അവന്റെ കണ്ണുനീര് വീണു .അവന്‍ മേശമേല്‍ വെച്ചിരുന്ന പുസ്തകങ്ങൾക്കിടയില്‍ നിന്ന് ഒരു കാർഡ് പുറത്തെടുത്തു .ഒരു വിവാഹക്ഷണക്കത്ത് .അവനതിലൂടെ ഒന്ന് കണ്ണോടിച്ചു .അവനത് ഉൾക്കൊള്ളാന്‍ കഴിഞ്ഞില്ല .

അതെ ..ഇന്നവൾ മറ്റൊരുത്തന്റെ ഭാര്യ ആവാന്‍ പോകുന്നു .
താന്‍ ജീവന് തുല്യം സ്നേഹിച്ച തന്റെ _ആന്‍_ , *ആന്മരിയ* ...

രചന : Minhaj M J

Mangalyam Thanthunanena മാംഗല്യംതന്തുനാനേനാ


Malayalam Latest Short Film Mangalyam Thanthunanena HD


മാംഗല്യംതന്തുനാനേനാ



Direction & screenplay : Titto P Thankachen
+918089164515



Producer
JITHIN PAUL &
VINU SURENDRAN



ക്ലബ് എഫ്.എം ഉം മാതൃഭൂമിയും ചേർത്തിറക്കിയ "കിത്താബ് "എന്ന പുസ്തകത്തിൽ സുജിത്ത്. എസ് എഴുതിയ "പെണ്ണുകാണൽ " എന്ന ചെറുകഥ 
Story Credits goes to Sujith S


Associate Director
SYAM MURALIKRISHNA

Assistant Director
JOTHIN PAUL

DOP
SANKAR GANESH

Flying Camera
JOSEPH MEZHUVELI

Associate Cameraman
SACHIN M SURESH

Stills
ALPHY JAISON

Art Director
UMESH KUMAR

Production Design
ANANDHU G KRISHNA

Casting Director
AKHIL JOSEPH

Music & Backing vocals
JOEL JOHNS




Lyrics
TITTO

Effects & Mix 
DANNY SHELDON

Recording Studio
ALICIA AUDIOS DECIBEL HOME STUDIO

Vocal
AJO JOSEPH
VISHNU RAGHU

Editor
MIDHUN MURALI

Coloring
JOSHI AS


Titles
MAHESH KUMAR

Posters
JERRIN JAMES

Makeup Artist
NARASIMHA SWAMI

Subtitles
SEBIN ANTONY

Publicity Designers
ARUN THOMAS
THOMAS EASO
ABIN THOMAS




CAST
GOPALAKRISHNA PANICKER 
SURENDRAN NAIR
ANU PADMANABHA IYER
DALIYA RACHEL SOLAMON
SUSHANTH NINAN KOSHY
JAYARAJ NADUVILATHU
JULIYA MATHEWS
SHAJEER KODUNGALLUR
PRASAD
SULFIKER EBRAHIM
FIBI THOMAS
AJO JOSEPH
SACHIN M SURESH
JOTHIN PAUL
VINU SURENDRAN 
MASTER N PRANESH
BABY PRADEEKSHA
PREM PANDALAM
RAHESH (ACHANPILLA)
TITTO P THANKACHAN
PRABHAVATHY RAGHUNATH
B LALITHAMMAL
SETHU S KUMAR