എനിക്ക് ഒന്ന് കാണണം രമ്യ സൂരജിനെ വഴിയിൽ തടഞ്ഞു
എനിക്ക് റൂമിലൊട്ട് പൊകണം രമ്യ
ഇത് പൊതു വഴിയാണു , ആളുകൾ ശ്രദ്ധിക്കും, നീ മാറി നിൽക്കു.
ഇത് പൊതു വഴിയാണു , ആളുകൾ ശ്രദ്ധിക്കും, നീ മാറി നിൽക്കു.
ഇല്ല സൂരജ് എനിക്കിന്ന് രണ്ടിലൊന്ന് അറിയണം , കുറേ കാലമായി നീ എന്നെ ഒഴിവാക്കുന്നു..
രമ്യ ഞാൻ പറഞ്ഞല്ലോ , എന്റെ ചേച്ചിയമ്മക്ക് ഇഷ്ടമ്മില്ലാത്തത് ഞാൻ ചെയ്യില്ലാ.
എന്ത് പറഞ്ഞാലും നിന്റെയോരു ചേച്ചിയമ്മ, എനിക്കും ചേച്ചിയും അനിയനും എല്ലാം ഉള്ളാതാ.
അവനോടുള്ള ഇഷ്ടം അവളെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു..
അവളെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൻ നടന്ന് നിങ്ങി...
.............
കോളേജിലെ അവസാന ദിവസം
.............
കോളേജിലെ അവസാന ദിവസം
ആ സംഭവം നടന്നിട്ട് മൂന്ന് മാസമാകുന്നു. എന്തോ താൻ മോശമായി സംസാരിച്ചു എന്നോരു തൊന്നൽ കൊണ്ടാകണം രമ്യ സൂരജിന്റെ മുൻപിൽ അങ്ങനെ പൊകാറില്ല. ഇന്ന് അവസാന ദിവസമാണു. അവളുടെ കണ്ണുകൾ ആ ക്യമ്പസിൽ അവനെ തിരയുന്നുണ്ടായിരുന്നു...
രമ്യ എന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ സൂരജ് തന്റെ മുന്നിൽ. എനിക്കൊന്ന് സംസാരിക്കണം താൻ ഫ്രീയാണോ...
താൻ കേൾക്കാൻ കൊതിച്ചത് കേട്ടത് പൊലെ അവൻ അവളുടെ പുറകെ ആൽമര ചുവട്ടിലെക്ക് നടന്നു
.....
രമ്യ അന്ന് എന്നോട് ചോതിച്ചില്ലെ ആരാണു ചേച്ചിയമ്മ എന്ന്, നിനക്ക് അറിയണോ അരാണു എന്റെ ചേച്ചിയമ്മെന്ന്, എന്റെ ദൈവം.... അവന്റെ കണ്ണുകൾ ചുമന്നു..
.....
രമ്യ അന്ന് എന്നോട് ചോതിച്ചില്ലെ ആരാണു ചേച്ചിയമ്മ എന്ന്, നിനക്ക് അറിയണോ അരാണു എന്റെ ചേച്ചിയമ്മെന്ന്, എന്റെ ദൈവം.... അവന്റെ കണ്ണുകൾ ചുമന്നു..
ഞാൻ ജനിച്ച് മൂന്നാം മാസം മരണപ്പെട്ടതാണു എന്റെ അമ്മ. ആറു വയസ്സുള്ള എന്റെ ചേച്ചിയെയും എന്നെയും നോക്കാൻ വേണ്ടിയാണു അച്ചൻ വേറെ വിവാഹം കഴിച്ചത്. വിശന്ന് കരഞ്ഞ എന്നെ നോക്കി ഈ നാശം പിടിച്ചതിനെ എവിടെയെങ്കിലും കൊണ്ട് പൊയി കളയാൻ പറഞ്ഞതിനു രണ്ടാനമ്മയോട് വഴക്കിട്ട് എന്നെയും എടുത്ത് തൊളിലിട്ട് മുത്തശ്ശിയുടെ വീട്ടിലൊട്ട് അന്ന് ചേച്ചി നടന്നത് ഒരു കിലോമിറ്ററാ... ഈ കഥകളോക്കെ എന്നോട് മുത്തശ്ശി പറഞ്ഞു തരുമ്പോൾ എന്റെ മനസ്സിൽ എന്റെ ചേച്ചി വെറുമോരു ചേച്ചി മാത്രാമായിരുന്നില്ല, എന്റെ അമ്മ തന്നെയായിരുന്നു...
പിന്നിട് എന്റെ പതിനാലാം വയസ്സിൽ ഞങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കിയ ജിഷ്ണുവേട്ടൻ ചേച്ചിയെ ജീവിതത്തിലെക്ക് ക്ഷണിക്കുമ്പോൾ ചേച്ചിക്ക് ഒരു നിർബന്ദമെ ഉണ്ടായിരുന്നുള്ളു, ഈ അനിയൻ കുട്ടനെയും കൂടെ കൂട്ടണമെന്ന്, ആ ഉറപ്പുന്മേലാ കല്ല്യാണം കഴിഞ്ഞതും ,
അന്ന് വൈകുന്നേരത്തെ ജിഷ്ണു ഏട്ടന്റെ അമ്മയുടെ വായിൽ നിന്നും നീ എന്തുവാടാ ധർമ്മ സ്ഥാപനം നടത്താൻ പൊവുകയാണോ, ഇതിപ്പോൾ ഒരു കൊച്ചിനെ കെട്ടിയത് കൊണ്ട് ഒരു കുടുമ്പം മൊത്തം നീ നൊക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാ തുടങ്ങിയ കുത്ത് വാക്കുകൾ കേട്ടത് കൊണ്ടാ ചേച്ചിയോട് പൊലും യാത്ര പറയാതെ തിരിച്ച് ഞാൻ മുത്തശ്ശിയുടെ അടുത്ത് എത്തിയത്. ആ രാത്രിയിൽ തന്നെ കരഞ്ഞു കൊണ്ട് അനിയൻ കുട്ട എന്ന് വിളിച്ച് കൊണ്ട് കയറി വന്ന എന്റെ ചേച്ചിയോട് മോളെ നീ ചെയ്തത് അബദ്ധമായല്ലോ എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ഞാൻ എന്റെ കുഞ്ഞിനെ ഒറ്റക്ക് ആക്കാനാണോ അമ്മേ എനിക്കറിയാൻ വയ്യാത്ത പ്രായത്തിൽ ഇവനെയും തൊളിലിട്ട് കൊണ്ട് ഞാൻ ഇവിടെ കയറി വന്നത് എന്റെ ചേച്ചി പറയുമ്പോൾ പൊട്ടി കരയുന്നുണ്ടായിരുന്ന് ആ പാവം. ഇന്നും അനിയൻ കുട്ട എന്ന് വിളിച്ച് ജീവിക്കുന്ന ആ പാവത്തിനെ പിന്നെ ഞാൻ ചേച്ചിയമ്മ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടേ, ഞാൻ പിന്നെ ആർക്ക് വേണ്ടിയാ ജീവിക്കണ്ടെ, ഞാൻ പിന്നെ ആരു പറയുന്നതാ കേൾക്കണ്ടത് നീ പറ എന്ന് പറഞ്ഞ് അവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ നിറഞ്ഞ് ഒഴുകുന്നുണ്ടായുരുന്നു അവന്റെ കണ്ണുകൾ...
അവനോട് മാപ്പ് പറഞ്ഞ് അവൾ അവിടെ നിന്ന് പിരിയുമ്പോൾ അന്തിരിക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു അവന്റെ ശബ്ദം അതെ എന്റെ ചേച്ചിയമ്മ എന്റെ ദൈവമാ...എന്റെ ദൈവമാ...
രചന: Shanavas Jalal

No comments:
Post a Comment