Thursday, April 27, 2017

Vidhya Thankachan

അന്നും പതിവുപോലെ മുഖപുസ്തകത്തിലേയ്ക്ക് കണ്ണോടിച്ഛു.മുഖപുസ്തകം തുറന്നാല്‍ ആദ്യം നോക്കുന്നത് ചാറ്റ് അയിരിക്കും.എന്നത്തേയും പോലെ തന്നെ ഓണ്‍ലൈനില്‍ പച്ചലൈറ്റും തെളിു കിടക്കുന്ന അവനെ കണ്ടപ്പോള്‍ എന്‍റെ ഹ്യദയം വല്ലാതെ തുടിച്ചു.സാധാരണയില്‍ നിന്നും രണ്ടു മൂന്നു തവണ കൂടുതല്‍ തുടിച്ചു.കയ്യും കാലും വിറച്ചു കണ്ണില്‍ പ്രണയം തിളങ്ങി,പ്രണയം അവനെ അറിയിക്കാന്‍ സമയമായോ എന്നൊരു തോന്നല്‍,നീണ്ട ആറു വര്‍ഷത്തെ പ്രണയമായിരുന്നു ഞങ്ങളുടേത്,നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ സൗഹ്യദം പ്രണയമായ് എന്നില്‍ ഉടലെടുത്തു.രണ്ടു മതം പിന്നെ പ്രണയം തുറന്നു പറഞ്ഞാല്‍ നഷ്ടമാകുന്ന സൗഹ്യദം ഇവ രണ്ടും എന്‍റെ പ്രണയത്തെ മനസില്‍ തന്നെ മറച്ചു വെക്കാന്‍ എന്നെ പ്രേരിപ്പിച്ചു.ഓരോന്ന് ഓര്‍ത്തിരുന്നു സമയം പോയതറിയില്ല,അപ്പോഴേയക്കും ദാ വന്നു ടീ ഊളെ എന്നൊരു വിളി,ഞാന്‍ ഒട്ടും മടിച്ചില്ല എന്താടാ ഊളേ എന്നു തിരിച്ചും തട്ടി വിട്ടു.അവന്‍റെ മെസേജ് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി.എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട് കുറേ നാളായ് പറയാന്‍ ആഗ്രഹിക്കുന്നൂ,പറഞ്ഞുകഴിഞ്ഞാല്‍ എന്‍റെ പൊട്ടിക്കുട്ടി എന്നോട് പിണങ്ങരുത് എന്നതായിരുന്നു ആ മെസ്സേജ്,ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇതു പ്രേമം തന്നെ.ഇവന്‍റെ മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ ദൈവമേ.അവന്‍റെ മെസ്സേജും എന്‍റെ പ്രണയവും ഒരു പാല്‍പായസം പോലെ എന്‍റെ ഉളളില്‍ തിളച്ചു മറിഞ്ഞു.പിറ്റേന്ന് കൂടിക്കാഴ്ചയ്ക്ക് സമയമായി,എത്ര സമയമായി കാത്തിരിക്കുന്നു എന്നുളള പരിഭവവും അവന്‍റെ പ്രണയം കേള്‍ക്കാനുളള തിടുക്കവും എന്നെ ആകെ അസ്വസ്ഥയാക്കി.പിന്നില്‍ നിന്നും അതാ ബൈക്കിന്‍റെ ഹോണ്‍ അടി ശബ്ദം,ദൈവമേ......... എന്നോന്നു മനസ്സില്‍ ഉറക്കെ വിളിച്ഛുപോയി.ചെറിയ പരിഭവം കാണിച്ചു കൊഞ്ചിനിന്നു ഞാന്‍.കവിളില്‍ ഒന്നു നുളളിയിട്ട് പിണങ്ങല്ലെടി പെണ്ണേ എന്നുളള വിളിയും.സന്തോഷം കൊണ്ട് ഒന്നു തുളളിച്ചാടാന്‍ തോന്നി,അവന്‍ പറഞ്ഞുതുടങ്ങീ,കാര്യം പ്രേമം തന്നെ, എന്നാല്‍ അവന്‍റെ കഥയിലെ നായിക ഞാനായിരുന്നില്ല.അവന്‍റെ പളളിയിലുളള ഒരു കുട്ടി,കാണാന്‍ സുന്ദരി കുടുംബ്ബക്കാര്‍ തമ്മില്‍ നല്ല അടുപ്പവും നീ എന്‍റെ കൂടെ നില്‍ക്കില്ലേ എന്നുള്ള ചോദ്യവും.നിറഞ്ഞു വന്ന കണ്ണുനീര്‍ പുറത്തു ചാടാതിരിക്കാന്‍ ഒരുപാട് പാടുപെട്ടു.തൊണ്ട ഇടറി,ശരീരം ആകെ തളരുന്നത് പോലെ തോന്നി.മനസ്സില്‍ തിളച്ചുപൊങ്ങിയ പാല്‍പായസം ഞാന്‍ ഇറക്കി വെച്ചു അടുപ്പില്‍ വെളളമൊഴിച്ചു.മറുപടി ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ പതിയെ നടന്നു.വീട്ടില്‍ ചെന്നപാടെ ബാഗും ഫോണും എവിടേയ്ക്കോ എറിഞ്ഞു.അന്നു രാത്രി എന്‍റെ കിടക്കയെ ഞാന്‍ കണ്ണീരാല്‍ നനച്ചു.വീട്ടുകാരുടെ മുന്‍പില്‍ സന്തോഷം അഭിനയിച്ചു.പിറ്റേന്ന് രാവിലെ ഫോണ്‍ കണ്ടു പിടിച്ചു നോക്കിയപ്പോള്‍ സുനിച്ചന്‍റെ മിസ്ട് കോളുകളും മെസ്സേജും.ദിവസങ്ങള്‍ കുറേ കടന്നു പോയി.ഒരിക്കല്‍ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണു ഞാന്‍ ഉണര്‍ന്നത്,സ്ക്രീനില്‍ കണ്ടതു പുഞ്ചിരി തൂകുന്ന സുനിച്ചന്‍റെ മുഖം.അവന്‍റെ ചോദ്യങ്ങള്‍ക്കൊന്നൂം മറുപടി നല്‍കാന്‍ എനിക്കായില്ല.ഒരുപാട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒന്നു കാണണം എന്നുളള ആവശ്യം എനിക്ക് തളളിക്കളയാനായില്ല.അങ്ങനെ വീണ്ടും ആ കൂടിക്കാഴ്ച എത്തി.എന്താ എന്‍റെ പൊട്ടിക്കുട്ടിക്കു പറ്റിയെ എന്നുളള ചോദ്യത്തിനു മുന്‍പില്‍ വിറയ്ക്കുന്ന ചുണ്ടുകളും തുളുമ്പുന്ന മിഴികളുമായ് ഞാന്‍ നിന്നു.പെട്ടന്നു രണ്ടു കൈകള്‍ എന്‍റെ തോളില്‍ പതിഞ്ഞു.മെല്ലെ മുഖമുയര്‍ത്തി ഒന്നവനെ നോക്കി,നിറമിഴികളോടെ എന്നെ നോക്കുന്ന എന്‍റെ സുനിച്ചന്‍.വലിച്ചു നെഞ്ചിലേയ്ക്കിട്ട് ആ കൈകള്‍ എന്നെ വലിഞ്ഞുമുറുകി.നെറ്റിയില്‍ പതിഞ്ഞ ചുമ്പനത്തിനു ഞാന്‍ മനസ്സില്‍ തിളപ്പച്ച പാല്‍പായസത്തെക്കാള്‍ എത്രയോ മധുരം.ടി പൊട്ടിക്കാളി............... എത്ര നാളായ് തുടങ്ങിയിട്ട്...........4വര്‍ഷം ഇടറിയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.പൊട്ടിച്ചിരിയോെ വീണ്ടും ആ കൈകള്‍ എന്നെ വലിഞ്ഞുമുറുകി.അപ്പോഴേയ്ക്കും നിറഞ്ഞൊഴുകിയ എന്‍റെ കണ്ണുനീര്‍ സുനിച്ചന്‍റെ മാറിനേയും ഷര്‍ട്ടിനേയും വല്ലാതെ നനച്ചിരുന്നു......................

രചന : Vidhya Thankachan

No comments:

Post a Comment