"എന്താടാ പൊട്ടാ"...?
"എടീ ഞാൻ നിന്നെ പ്രേമിച്ചോട്ടേ"....?
"പോടാ പൊട്ടാ...നിനക്കെന്താ വട്ടാണോ.."? ഒരു ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചു...
"വട്ടൊന്നുമല്ല..എനിക്ക് ശെരിക്കും ഇഷ്ടമാ നിന്നെ.."
"ഉം...പിന്നേ...ഇഷ്ടം.പോടാ ചെക്കാ..എന്നെക്കുറിച്ച് നിനക്കെന്തറിയാം .."
"കൂടുതലൊന്നും എനിക്കറിയണ്ടാ,അറിയാൻ ഉദ്ദേശവുമില്ല.."
"ഈ ചെക്കനു ശെരിക്കും പ്രാന്താ...വെറുതെയാണോ നിന്നെ ആളുകൾ പ്രാന്താ ന്ന് വിളിക്കണേ..."
"ആളുകൾ എന്തു വേണോ പറഞ്ഞോട്ടേ..ചേച്ചിക്കെന്നെ
"നീ പോയേ..എന്റേന്ന് മേടിക്കാതെ..ബസ്സ് വരാറായി...ഞാൻ പോണു.."
ഇത്രയും പറഞ്ഞവൾ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു..
രാത്രി ഏറെയായി...പെട്ടന്ന് പതിവില്ലതെ അവളുടെ കോൾ...
"ഹലോ.."
"ഹലോ.."
"എടാ ഇത് ഞാനാ..നീ നാളെ ഫ്രീ ആണോ?"
"എന്താ ചേച്ചീ..?"
"നാളെ എന്റെ കൂടെ മ്യൂസിയം വരെ ഒന്ന് വരുമോ..എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..."
"അതിനെന്താ...ഞാൻ രാവിലെ 10 മണി ആവുമ്പോൾ അവിടെ കാണും.."
പിറ്റേന്ന് രാവിലെ തന്നെ അവളേയും കാത്ത് മ്യൂസിയത്തിന്റെ കവാടത്തിൽ അവൻ നിന്നു...
"നി ഒത്തിരി നേരായോ വന്നിട്ട്"..?
"ഇല്ലാ ദേ ഇപ്പോ വന്നേ ഉള്ളൂ.."
"നീ വാ...നമുക്കെവിടേലും ഇരിക്കാം...ആരുടേയും ശല്ല്യമില്ലത്തൊരിടത്ത്"..
"എന്താ ചേച്ചീ പറയാനുള്ളത്..എന്നെ ഇഷ്ടാമാണെന്നാണോ?.."
"എടാ...എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല..നിന്നെയെന്നല്ല ആരെയും.."
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
"എന്തിനാ ചേച്ചീ കരയുന്നേ?"
മെല്ലെ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടവൻ ചോദിച്ചു..
"എടാ..എനിക്ക് ക്യാൻസർ ആണു..ഒരുപാട് നാൾ ജീവിച്ചിരിക്കില്ല..6 മാസകാലാവദിയേ ഉള്ളു ഇനി എന്റെ ജീവനു.."
തല കുനിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു..
തന്റെ നെഞ്ചിന്റെ പിടച്ചിൽ പുറത്തു കാണിക്കതെ അവൻ പറഞ്ഞു..
"ഇത് എനിക്കറിയായിരുന്നു ചേച്ചി...എല്ലം അറിഞ്ഞിട്ട് തന്നെയ ഞാൻ നിന്നെ സ്നേഹിച്ചത്...ഇതിനിടയിൽ ഞാൻ പ്രായം ഒന്നും നോക്കിയില്ലാ..പ്രണയം എല്ലവരോടും തോന്നില്ല..എനിക്ക് പ്രണയം തോന്നിയ ആളോട് ഞാൻ അതു തുറന്നു പറഞ്ഞു..അത് വല്ല്യ തെറ്റാണൊ എന്നൊന്നും എനിക്കറിയില്ല.."
"എടാ നിന്നെ എനിക്ക് ഇഷ്ടമാ..ഒത്തിരി ഇഷ്ടമാ..വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ എന്നെ പുറത്തേക്ക് കൊണ്ട് വന്നത് നീയാ..വേദനയിലും എന്നെ ചിരിക്കാൻ പടിപ്പിച്ചത് നീയാ..എന്റെ സങ്കടങ്ങളെ മറക്കാൻ സഹായിച്ചത് നീയാ..പക്ഷേ ഞാൻ നിന്നെ സ്നേഹിച്ചാൽ എനിക്ക് ജീവിക്കാൻ തോന്നും..നിന്റെ കൂടെ ഒരു നൂറു വർഷമെങ്കിലും ജീവിക്കാൻ തോന്നും".കൂടുതൽ പറയും മുൻപേ അവളുടെ വായ് പൊത്തിക്കൊണ്ട് അവൻ പറഞ്ഞു..
"തന്നല്ലോ?? എന്നാ ആ കണ്ണീരു തുടച്ചേ..എന്നിട്ട് എന്റെ മൊട്ടക്കുട്ടി ഒന്ന് ചിരിച്ചേ..ഈീീീീ"
അതും പറഞ്ഞ് അവൻ തന്റെ രണ്ട് കൈയ്യും കൊണ്ട് അവളുടെ കവിളിൽ മെല്ലെ പിടിച്ചു വലിച്ചു..
"ആഹ്ഹാ...എന്തൊരു ചിരി.."
അവന്റെ തമാശയിൽ ഒരു നിമിഷം കൊണ്ട് അവളുടെ സങ്ക്ടങ്ങൾ അലിഞ്ഞ് ഇല്ലതായി..
"ചേച്ചീ..ഇപ്പോ വെക്കേഷനല്ലേ..ഞാൻ ദിവസവും ചേച്ചിയെ വന്ന് കണ്ടോട്ടേ.."
"അതിനെന്താ..എന്നും വൈകുന്നേരം 3 മണി ആവുമ്പോൾ ഇതേ മരച്ചുവട്ടിൽ വച്ച് തന്നെ നമുക്ക് കാണാല്ലോ.."
അവൾ മറുപടി പറഞ്ഞു..
അവർ ദിവസവും അതേ മരച്ചുവട്ടിൽ ഒരുമിച്ച് കൂടാൻ തുടങ്ങി..ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു..പാട്ടുകൾ പാടി...ചിത്ര ശലഭങ്ങളെപ്പോലെ അതിരുകളില്ലാതെ പറന്ന് നടന്നു..
നാളുകൾ കഴിഞ്ഞു പോയി..
ഒരിക്കൽ ഒരുമിച്ചിരിക്കാൻ നേരം അവൾ പറഞ്ഞു..
"എടാ നാളെ മുതൽ ഞാൻ എങ്ങോട്ടും വരില്ല കേട്ടോ.."
ഒരു യാത്ര പറച്ചിലാണെന്ന് അവനു മനസിലായി..
ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചൂ...
"ചേച്ചീ...ഞാൻ കുറച്ചു നേരം ചേച്ചീടെ മടിയിൽ തല വച്ച് കിടന്നോട്ടെ.?"
"ഉം..."
അവളുടെ ശബ്ദവും ഇടറിയിരുന്നു..
പതുക്കെ അവളുടെ മടിയിൽ തല വച്ച് അവൻ കിടന്നു..അവൾ മെല്ലെ അവന്റെ മുടികളെ തലോടി..
"നമ്മൾ ഇനി എന്നേലും കണുമോ ചേച്ചീ..."
ഒരു കുഞ്ഞു ചിരിയോടെ അവൾ പറഞ്ഞു.....
"അറിയില്ലെടാ..എല്ലാരും പറയും പോലെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക് ഒരുമിക്കാം.."
തന്റെ വേദനയും സങ്കടവും ആഗ്രഹങ്ങളുമെല്ലാം ഉള്ളിലൊതുക്കി അവൾ യാത്ര പറയുവാണെന്ന് അവനു മനസിലായി..
"എടാ സമയം ഒത്തിരി ആയി..ഞാൻ പോണു.."
അതും പറഞ്ഞവൾ എനീറ്റു പോകാൻ ഒരുങ്ങി..
"ചേച്ചീ.."
ഇടറിയ അവന്റെ ആ വിളി കേൾക്കാൻ അവൾ മുതിർന്നില്ലാ..
അവനെ മാറോട് ഇറുക്കിപ്പിടിച്ചു കവിളുകളിൽ കണ്ണീരോടെ ഒന്ന് ചുംബിച്ചു..പിന്നെ തിരിഞ്ഞു നോക്കതെ നടന്നു..
അവൾ നടന്നകലുന്നതും നോക്കി അവൻ നിന്നു...അവന്റെ ഹൃദയം രണ്ടായി പിളർക്കുൻ പോലെ അവനു തോന്നി...ചുണ്ടുകൾ വിറയ്ക്കുന്നു..തൊണ്ട വരണ്ടു..ഇതു വരെ അറിഞ്ഞിട്ടില്ലാത്ത ഒരു വേദന അവനു അനുഭവപ്പെട്ടു...പക്ഷെ കണ്ണു നീരിനെ മാത്രം പിടിച്ചു നിർത്താൻ അവനു കഴിഞ്ഞില്ലാ..
അവളുടെ ചിരി..തമാശകൾ അവളോടുരുമിച്ച് ചിലവഴിച്ച നിമിഷങ്ങൾ അവളുടെ അവസാന വാക്കുകൾ എല്ലാം ഒരു ഇടി മുഴക്കം പോലെ അവന്റെ കാതിൽ കേട്ടുകൊണ്ടേയിരുന്നു..
ഇപ്പൊഴും സമയം കിട്ടുമ്പോഴൊക്കെ ആ മരച്ചുവട്ടിൽ അവൻ പോയി ഇരിക്കാറുണ്ട്..അവിടെയാണു അവളുള്ളത്...അവളുടെ ചിരി ഉള്ളത്...കളിതമാശകൾ ഉള്ളത്..അവളുടെ കണ്ണുനീർ ഉള്ളത്..അവളുടെ ഓർമ്മകളെ പുണരുമ്പ്പോൾ എവിടെ നിന്നെന്നറിയാതെ ഒരു തണുത്ത കാറ്റ് അവന്റെ മുടിയിലും കവിളുകളിൽ തഴുകി പോകും...
അതേ...അതവളാണു..അവളെന്നെ തലോടുകയാണു...ചുംബിക്കുകയാണ
രചന : Harikrishnan A

No comments:
Post a Comment