Thursday, April 27, 2017

Krishnan DS

ഇന്ന് അവളുടെ വിവാഹം ആണ് 
കഴിഞ്ഞ ആഴ്ച ആണ് ഞാന്‍ ഈ കാര്യം അറിയുന്നതു അതും അവൾ പറഞ്ഞു 
അവളുടെ വാക്കുകളില് സന്തോഷം ഇണ്ടാരുന്നു അതില് ഞാനും സന്തോഷം കണ്ടത്തി
അവൾക്കു വളരെ പെട്ടെന്ന് തന്നെ എന്നെ മറക്കാന് കഴിഞ്ഞിരിക്കുന്നു
എന്തായാലും പോകണം അവള്‍ക്കു ഇഷ്ടമുള്ള ഒരു കൃഷ്ണന്‍റെ രൂപം സമ്മാനം ആയി കൊടുക്കണം
പുതപ്പു മാറ്റി ഞാന് അമ്മയെ തേടി അമ്മയെ നിർബന്ധിച്ചു ഒരു കട്ടൻ ഇടിയിപ്പിച്ചു അതും കുടിച്ചു അവള് call ചെയ്യുമ്പോള് ഇരിക്കാറുള്ള മാവിന് ചുവട്ടിലെ കല്ലില് പോയിരുന്നു ആ കാപ്പി മുഴുവനും കുടിച്ചു
അമ്മയോട് വെള്ള മുണ്ടും വെള്ള കുർത്തയും ഇസ്തിരി ഇട്ടു വക്കാൻ പറഞ്ഞിട്ട് ഞാന്‍ പുഴയിലേക്ക് നടന്നു തല തണുക്കെ കുളിച്ചു തിരികെ വന്നു പോവാൻ ഒരുങ്ങി അമ്മ തിരക്കി രാവിലെ എങ്ങോട്ടു ആണെന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല
അമ്മയോട് യാത്രയും പറഞ്ഞു ഞാന് ഇറങ്ങി , മാമന് സമ്മാനിച്ച പഴയ RE KRE 101 ല് ആയിരുന്നു യാത്ര വീടിനടുത്തുന്നു ഇത്തിരി ദൂരം ഇണ്ടാരുന്നു ഞാന് അവിടെ എത്തിയപ്പോ വരന് കല്യാണ പന്തലില് ഉണ്ട് ഞാന് അയാളെ ഒന്ന് നോക്കി ചെറുക്കന് കൊള്ളാം തരക്കേടില്ല എന്നാലും എന്റെ അത്ര വരില്ല
ഇവിടെ എന്നെ അറിയാവുന്ന ആരും തന്നെ ഇണ്ടാരുന്നില്ല, അവള് അവളുടെ അച്ഛന്റെ കയ്യും പിടിച്ചു പന്തലിലേക്ക് വന്നു എല്ലാര്ക്കും അഭിമുകമായി നിന്നു അവൾ കൈയ് കൂപ്പി തൊഴുതു അവൾ എന്നെ കണ്ടു ഒരു പുഞ്ചിരി എനിക്കായി സമ്മാനിച്ചു
ഞാന് എന്റേത് ആകുമെന്ന് കരുതിയ പെണ്ണ് ഇന്ന് വേറെ ആരുടെയോ സ്വന്തം ആകുന്നു അതിനു സാക്ഷി ആയി ഞാനും
താലി കെട്ട് കഴിഞ്ഞു കുറെ പേര് സന്ധ്യ കഴിക്കാന്‍ പോയി , എനിക്ക് എന്തോ പോലെ തോന്നി എനിക്ക് അവളെ നേരില്‍ കണ്ടു അവൾക്കായി വാങ്ങിയ സമ്മാനം നല്‍കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല ഞാന്‍ തിരികെ പോവാന്‍ തീരുമാനിച്ചു

അങ്ങന ഞാന് ചെയറില് നിന്നു എണീറ്റു തിരികെ പോവാന് ആയി നടന്നു
എന്റെ വലതു കയ്യില് ഒരു കൈ സ്പര്ശനം ഞാന് അറിഞ്ഞു
അതു അവളായിരുന്നു എന്‍റെ പ്രിയ കൂട്ടുകാരി അവള്ക്കു എന്നെ ഇഷ്ടം ആയിരുന്നു എന്ന് ഞാന് വൈകിയാണ് അറിഞ്ഞത് അത് അറിയുമ്പോഴേക്കും എന്റെ മനസു ആരുടയോ സ്വന്തം ആയിരുന്നു
അവളുടെ മുഖം പുഞ്ചിരിയില് നിറഞ്ഞു അവൾ ചോദിച്ചു
എങ്ങോട്ടാ??
തിരികെ പോവാ..
കല്യാണ പെണ്ണിനെ കാണുന്നില്ലേ?
മൌനം ഞാന് അവള്ക്കു മറുപടി ആയി നല്കി..
"എനിക്ക് മനസിലാവും നീ വാ നമുക്ക് ഒരുമിച്ചു കാണാം അവള് ഒന്ന് കണ്ടു അസൂയപെടട്ടെ"
ആ വാക്കുകളില്‍ എന്നോടുള്ള അവളുടെ സ്നേഹം ഞാന്‍ തിരിച്ചു അറിഞ്ഞു
എന്റെ മറുപടിക്കായി കാത്തു നില്ക്കാതെ അവള് ന്റെ കയ്യും പടിച്ചു പന്തലിലേക്ക് നടന്നു
കല്യാണ പെണ്ണിന് ആശംസകള് നല്കി
ക്യാമറ ചേട്ടനോട് അവൾ ഫോട്ടോ വേണ്ട ഒരുപാടു ഫോട്ടോ ഇണ്ടു എന്നും പറഞ്ഞു എന്‍റെ കയ്യും പിടിച്ചു വെളിയിലേക്ക് നടന്നു
അവിടുന്ന് അവളും ഞാനും ആയുള്ള ജീവിതത്തിലേക്ക് യാത്ര ആരംഭിച്ചു

രചന : Krishnan DS

No comments:

Post a Comment