Thursday, April 27, 2017

Sahira Asharaf

മോളെ പാർവതി എല്ലാം എടുത്ത് വെച്ചോ നിന്നെ ശരത് വിളിക്കുന്നുണ്ട്
"എടുത്തു വെച്ചു അമ്മേ"
പിന്നെ, മോളെ ശരത്തിനു അവന്റെ സാധനങ്ങൾ എല്ലാം വൃത്തിയായി വെക്കണം എന്ന് നിർബന്ധം ഉള്ളതാ
എല്ലാം ഒന്ന് സൂക്ഷിച്ചേക്കണെ ദേഷ്യം വന്നാൽ അവനെ പിടിച്ചാൽ കിട്ടില്ല പിന്നെ എന്തൊക്കെയാ ചെയ്ത് കൂട്ടുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ
കല്യാണം കഴിഞ്ഞു ഒരാഴ്ചയേ ആയുള്ളത് കൊണ്ട് ഇത് വരെ എന്നോട് ദേഷ്യപ്പെട്ടിട്ട് ഇല്ല എന്നാലും അമ്മ അങ്ങനെ പറയുന്നത് കേട്ടപ്പോൾ നന്നായി പേടിച്ചു, രണ്ടു ചേട്ടന്മാരുടെ അനിയത്തികുട്ടി ആയി അവരുടെ ലാളനകൾ നന്നായി അനുഭവിച്ചു വളർന്നത് കൊണ്ട് ഒരു കാര്യവും തന്നെ ചെയ്യേണ്ടി വന്നിട്ടില്ല, ആവശ്യത്തിൽ അധികം സ്നേഹം തരാൻ വീട്ടിൽ ആളുകൾ ഉള്ളത് കൊണ്ട് സ്നേഹസമ്പൂർണമായ കുട്ടിക്കാലം ആയിരുന്നു.
പതിനെട്ടാം പിറന്നാളിന് ജാതകം നോക്കാൻ പണിക്കർ വന്നപ്പോളും എന്റെ ജാതകത്തിലെ പ്രശ്നത്തിനെ പറ്റി പറഞ്ഞപ്പോളും എനിക്ക് പേടി ഒന്നും ഉണ്ടായില്ല എന്നാൽ പ്രതിവിധി ആയി "എത്രയും വേഗം കുട്ടിയുടെ മംഗല്യം നടത്തണം എന്ന് പറഞ്ഞപ്പോൾ ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി, കൂട്ടുകാരികൾ അവരുടെ പ്രണയബന്ധങ്ങൾ പറയുമ്പോഴും അതിൽ ഉള്ള അവരുടെ സന്തോഷം പങ്കുവെക്കുമ്പളും, എനിക്ക് ഒരിക്കലും പ്രണയിക്കാൻ തോന്നിയില്ല, ക്ലാസ്സിലെ ആൺകുട്ടികളും senior ചേട്ടന്മാരും പ്രണയാഭ്യർത്ഥനയും ആയി വരുമ്പോൾ ആരെയും വിഷമിപ്പിക്കാതെ അങ്ങനെ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല ചേട്ടാ എന്ന് പറഞ്ഞു തിരിച്ച അയച്ചത് എന്റെ കുടുംബത്തേക്കാൾ വലിയ സ്വർഗം എനിക്ക് വേറെ ഇല്ലാത്തത്‌ കൊണ്ടാണ്, ആ സ്വർഗത്തിൽ നിന്ന് എന്നെ പറിച്ചു മാറ്റാൻ പോവുകയാണ് എന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല എനിക്ക് ഇപ്പം കല്യാണം വേണ്ട എന്ന് പറഞ്ഞു ചേട്ടന്മാരുടെയും അച്ഛന്റെയും പിന്നാലെ നടന്നെകിലും എന്റെ നല്ല ഭാവിക്കു വേണ്ടി ഇത് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു.
അങ്ങനെ ഒരുപാട് കല്യാണാലോചനകൾക്കിടയിൽ വന്ന ഒരു ആലോചനയാണ് ശരത് ചേട്ടന്റെയും, നാട്ടിൽ തന്നെ ഉള്ള ഒരു കോളേജിലെ അധ്യാപകൻ ആണെന്ന് ഉള്ള കാരണം കൊണ്ട് ഞാനും സമ്മതം മൂളി.
അങ്ങനെ കല്യാണത്തിരക്കുകൾ ആയി, എല്ലാ പെൺകുട്ടികളും സന്തോഷിക്കുന്ന ആ കല്യാണദിവസം എനിക്ക് വിഷമത്തിന്റെ ആയിരുന്നു അമ്മയേയും ചേട്ടന്മാരെയും പിരിഞ്ഞു പോകാൻ എന്റെ മനസ് സമ്മതിക്കുന്നുണ്ടായില്ല, തലേദിവസം തന്നെ അമ്മയും ചേച്ചിയമ്മയും ആദ്യരാത്രിയെ പറ്റി ഒരു study class എടുത്തു അത് എന്നെ കുറച്ചുകൂടി പേടിപ്പിക്കുകയേ ചെയ്തുള്ളു എങ്ങനെയാ ഏട്ടനോട് സംസാരിക്കേണ്ടത് എന്താ ഞാൻ ചെയ്യേണ്ടത് എന്ന് ഒരു ബോദ്ധ്യവും ഇല്ലാതെ ആദ്യരാത്രി മണിയറയിലേക്ക് കടന്നു ചെന്നു.
പതിനെട്ടുകാരിയുടെ ഭയവും ആശങ്കയും മനസിലാക്കിയിട്ടാകും, ചേട്ടൻ "നല്ല ക്ഷിണം കാണില്ലേ ഉറങ്ങിക്കോ" എന്ന് പറഞ്ഞതും കട്ടിലിൽ കിടന്നതും ഒരുമിച്ച് ആയിരുന്നു പിറ്റേ ദിവസം രാവിലെ കണ്ണുതുറന്നപ്പോൾ bedcoffee യുമായി ചേട്ടൻ അടുത്ത് ഇരിപ്പുണ്ടായിരുന്നു ഒരു ചമ്മിയ ചിരിയോടു ഞാൻ എഴുന്നേറ്റപ്പോൾ നീ വിഷമിക്കേണ്ട ഈ വീടുമായി adjust ആയി നമ്മൾ നന്നായി മനസിലാക്കി കഴിഞ്ഞു കുടുംബജീവിതം തുടങ്ങാം അന്ന് വരെ നിന്റെ വീട്ടിൽ ജീവിച്ചത് പോലെ തന്നെ ഇവിടെയും കഴിയാം എന്ന് പരഞ്ഞപ്പോൾ ഏട്ടൻ എന്റെ മനസ് വായിച്ചത് പോലെ എനിക്ക് തോന്നി.
ഒരാഴ്‌ച്ച കൊണ്ട് ഏട്ടന്റെ കുടുംബത്തെ എനിക്ക് ഒത്തിരി ഇഷ്ടമായി, എന്റെ അമ്മയെ പോലെ സ്നേഹം മാത്രം തരുന്ന അമ്മ എന്റെ കൂടെ കരുതലായി അച്ഛനും ചേട്ടനും വീട്ടിൽ എല്ലാരും എന്നെ ഒരു മകളെ പോലെ സ്നേഹിക്കുണ്ട് ആയിരുന്നു .
അങ്ങനെ ഒരു ദിവസമാണ് നാളെ നമുക്കു ഊട്ടി വരെ പോകാം എന്ന് ചേട്ടൻ വന്നു പറഞ്ഞത്, ട്രിപ്പ് പോകാൻ ഉള്ള ഇഷ്ടക്കൂടുതൽ കാരണം ഞാൻ വളരെ excited ആയി അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ഊട്ടിയിലെത്തി ആ മഞ്ഞുമൂടിയ പ്രഭാതത്തിൽ ഏട്ടൻ എന്റെ ഇഷ്ടങ്ങൾ ചോദിച്ചു, സ്വപ്‌നങ്ങൾ ചോദിച്ചു എന്റെ മനസ്സിൽ ആരോടും പറയാതെ മറച്ചു വെച്ചിരുന്ന എന്റെ ജീവിതലക്ഷ്യം ഞാൻ ഏട്ടനുമായി പങ്കുവെച്ചു ഇനിയും പഠിക്കുവാനും ഒരു fashion stylist ആകാനും ഉള്ള എന്റെ കുട്ടികാലം മുതൽ ഉള്ള സ്വപ്നവും സ്വന്തം ആയി ഒരു stylist school തുടങ്ങണം എന്നുള്ള ആഗ്രഹവും യാഥാസ്ഥിതികരായ എന്റെ വീട്ടുകാർ അംഗീകരിക്കാത്തതിനാൽ എന്റെ മനസ്സിൽ തന്നെ
മൂടിവെക്കുകയിരുന്നു,അത് ആയിരുന്നു എന്റെ സ്വപ്നം എന്ന് പറഞ്ഞപ്പോൾ negative response പ്രതീക്ഷിച്ച എന്നെ ചേർത്തു നിർത്തി നിന്നെകുറിച്ച് ഓർത്തു എനിക്ക് അഭിമാനം ഉണ്ട്
നിന്റെ ഈ സ്വപ്നത്തിനു തണലായി എന്നും ഞാൻ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ നഷ്ടം ആയി പോയി എന്ന് ഞാൻ വിചാരിച്ച എന്റെ ജീവിതം തിരികെ കിട്ടിയ സന്തോഷം ആയിരുന്നു, ഒരു സ്വപ്നം മാത്രം ആയി എന്നിലേക്കു തന്നെ ചേർന്നലിയും എന്ന് വിചാരിച്ച എന്റെ ആഗ്രഹം ചേട്ടന്റെ പൂർണ സമ്മതത്തോടെ ചെയ്യാൻ പറ്റുന്നതിൽ ഉള്ള എന്റെ സ്വന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരുന്നു വിവാഹത്തോടെ എന്റെ സ്വപ്നങ്ങളും സ്വാതത്ര്യവും നഷ്ടം ആയി എന്ന് വിചാരിച്ച എനിക്ക് കിട്ടിയ രണ്ടാം ജന്മം ആയിരുന്നു ചേട്ടായിയുടെ ആ decsion, സ്നേഹിക്കാനും നമ്മളെ മനസിലാക്കാനും സാധിക്കുന്ന ഒരു പുരുഷൻ ആണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യം ആ ഭാഗ്യം എനിക്ക് തന്ന എന്റെ അച്ഛനെയും ചേട്ടന്മാരെയും ഓർത്തു ആ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നപ്പോൾ അച്ഛന്റെ കരുതലും സ്നേഹവും ആണ് അനുഭവിച്ചത് ഇനി മുതൽ ഇതാണ് എന്റെ സ്വർഗം എന്ന് ഞാൻ തിരിച്ചറിയുകായിരുന്നു........................................
രചന : Sahira Asharaf

No comments:

Post a Comment