പഴയ ഏതോ പാരസെറ്റമോൾ ഗുളിക തപ്പുക ആയിരുന്നു അമ്മു...2 ദിവസമായിട്ട് അമ്മുവിന് പനിയാ... ആദ്യം ചെറിയൊരു ജലദോഷമായിരുന്നു... അതുകൊണ്ട് തന്നെ ഞാൻ അത് ഗൗരവമായി എടുത്തില്ല.. പക്ഷെ ഇന്ന് അമ്മുന് തീരെ വയ്യ... ആശുപത്രിയിൽ പോവാൻ വിളിച്ചിട്ട് വരൂന്നുമില്ല...
"ഞാൻ കിടന്നാൽ എങ്ങാനായ ഗിരിയേട്ട... എല്ലാവർക്കും വല്ലോം കഴിക്കണ്ടായോ... ഇവിടെ കിടന്നാൽ എങ്ങനെ ശരിയാവും"
ഉത്തരവാദിത്തത്തിന്റെ കോണിപടികളിൽ നിന്നും അമ്മു ചോദിച്ചു... അതിനു ഉത്തരമില്ലങ്കിലും ഞാൻ പറഞ്ഞു..
"അതൊക്ക ഞാൻ നോക്കിക്കോളാം അമ്മു.. നീ പോയി കിടന്നോ"
തികഞ്ഞ അത്ഭുതത്തോടെ അവൾ മുറിയിലേക്ക് നടന്നു... കാര്യമെന്തെന്നു വെച്ചാൽ ഒരു കൈ സഹായത്തിനായി അവൾ അടുക്കളയിൽ കിടന്നു കരഞ്ഞുകൂവി വിളിച്ചിട്ടുണ്ട്... ഞാൻ പോയിട്ടില്ല.. അതെങ്ങനെ.. ആണുങ്ങളൊക്കെ അടുക്കളയിൽ കയറുന്നത്.. ഞങ്ങൾ ഉമ്മറത്ത് ഇരിക്കണ്ടവരല്ലിയോ...? അഹ്.. അതൊന്നും ആലോചിച്ചു നിക്കാൻ സമയമില്ല...
ദൈവം വലിയവനാ... എട്ടിന്റെ പണിയ തന്നെ... അല്ല അമ്മു പറയുന്ന പോലെ അടുക്കളയുടെ സ്പെല്ലിംഗ് അറിയാത്ത ഞാൻ അടുക്കളയിൽ കയറി എന്തോ ചെറമിക്കാനാ...
ഓ ..
ഇനിയിപ്പോ കയറിയെ പറ്റു... സകല ദൈവങ്ങളേം വിളിച്ചു ഞാൻ സ്ത്രീകളുടെ യുദ്ധഭൂമിയിലേക്കു പ്രവേശിച്ചു...പരിചയം ഇല്ലാത്ത മണ്ചട്ടികളും സ്റ്റീൽപത്രങ്ങളും പരസ്പരം എന്തോ പരിഭവം പറയുന്ന പോലെ...
"ഈ മുഖം ഇതിനു മുനപ് എങ്ങും കണ്ടിട്ടിലല്ലോ എന്നായിരിക്കും...??"
"അമ്മു ചായക്ക് എത്ര ഗ്ലാസ് വെള്ളം എടുക്കണം"
അടുക്കളയിൽ ആദ്യമായി കയറുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന സംശയം...
"ദേ മനുഷ്യ...ഞാൻ പറഞ്ഞതല്ല നിങ്ങള് അടുക്കളെ കയറണ്ടാന്നു"
അതോടു കൂടി എന്റെ എല്ലാ സംശയങ്ങളും ഞാൻ ഉള്ളിലൊതുക്കി.. കാരണം ഇനി ചോദിച്ചിട്ട് കാര്യമില്ല...
ഒരു കണക്കു കൂട്ടലിൽ ഞാൻ ഒരു ചായ ഉണ്ടാക്കി...സഹികെട്ട് അമ്മു അത് കുടിക്കുകയും ചെയ്തു... അവളുടെ മുഖത്തെ നവരസങ്ങളിൽ നിന്ന് ചായയുടെ രുചിയും ഞാൻ ഊഹിച്ചു... എന്നിട് ഒരു ചോദ്യം...
"നിങ്ങളു ചായ ആണോ ചാരായമാണോ മനുഷ്യ ഉണ്ടാക്കിയത്"
ഇന്നലെ വരെ ഞാൻ അവളോട് ചോദിച്ച ചോദ്യം ..
ഹഹ...
കാലചക്രം എത്ര പെട്ടെന്നാണ് തിരിഞ്ഞു കറങ്ങിയത്....
"അതെ... വല്ല കഞ്ഞിയോ മറ്റോ വെച്ചാൽ മതി കെട്ടോ... പനിയാ... അതുമല്ല.. അരിയും കറിയും ഒന്ന് വെക്കാൻ ഗിരിയേട്ടനെ കൊണ്ട് ഒറ്റക്കു പറ്റില്ല"
അതൊരു വെല്ലുവിളി ആയിരുന്നു.. ലോകാമെമ്പാടുമുള്ള പുരുഷൻമാരോടു ഉള്ള വെല്ലുവിളി... ഏറ്റെടുക്കണമെന്നുണ്ടായിരുന
സത്യത്തിൽ പൊരുതാൻ തയാറായി നിന്ന പടവലങ്ങയും മുരിങ്ങാക്കായും എന്റെ നിസ്സഹായതക്കു മുന്നിൽ സ്വയം തോറ്റു മടങ്ങി...ഇന്നലെ വരെ സ്വയം ആരൊക്കെയോ ആണെന്ന് കരുതിയിരുന്ന എന്നെ ഒന്നുമല്ലാത്തവനാക്കിയ നിമിഷങ്ങൾ..
അമ്മു എത്ര വിളിച്ചാലും അടുക്കളയിൽ കയറില്ല... കാലത്തു മുതൽ തുടങ്ങും അമ്മുവിനോടുള്ള ശകാരങ്ങൾ... ചായയിൽ മധുരം കൂടിയാൽ കുറ്റം.. കുറഞ്ഞാൽ കുറ്റം.. ചമ്മന്തിക്കു എരിവ് കൂടിയാൽ കുറ്റം..ചോറിനു വേവ് കൂടിയാൽ കുറ്റം.. കുറഞ്ഞാൽ കുറ്റം... ഉണ്ടാക്കി തരുന്ന അവിയലിന് ഉപ്പു കൂടിയാൽ കുറ്റം... അങ്ങനെ അങ്ങനെ എന്തിനും ഏതിനും കുറ്റം...
അമ്മു അതിനോടൊന്നും അധികം പ്രതികരിക്കാറില്ല...പോത്തി
ഈ അടുക്കള ആണ് അമ്മുവിൻറെ ലോകം... ഈ പാത്രങ്ങളും പച്ചക്കറികളും ഒക്കെയാണ് അവളുടെ കൂട്ടുകാർ.. എന്നോട് പിണങ്ങുമ്പോഴെല്ലാം അമ്മു ഇവിടെ വന്നിരുന്നു സംസാരിക്കുന്നതു കേൾക്കാം...
അതുകൊണ്ടായിരിക്കും കഞ്ഞികലത്തിൽ നിന്ന് തിളച്ചു പൊങ്ങുന്ന ഓരോ അരിമണികളും അമ്മു എവിടെ എന്നു ആചര്യത്തോടെ ചോദിക്കുന്നത്...
അവൾ ഈ വീട്ടിൽ ചെയ്യാത്തതായി ഒന്നുമില്ല...എല്ലാം അവൾ ഒറ്റക്കാണ് ചെയ്യുന്നത്..കൈകഴുകി മുന്നിൽ പോയി ഇരുന്നാൽ തിന്നാം...എന്നാലും ഞാൻ ഇടയ്കിടക്കു അമ്മുവിനെ ഇങ്ങനെ ശകാരിക്കും... എന്റെ സ്നേഹകൂടുതൽ കൊണ്ടാണോ എന്നൊന്നും അറിയില്ല...
എന്തായാലും ഈ യുദ്ധഭൂമിക്കു എന്നോട് തീർത്താൽ തീരാത്ത ദേഷ്യമുണ്ട്.. അതുകൊണ്ടായിരിക്കും കഴുകി മാറ്റിവെച്ച കുപ്പിഗ്ലാസ് എന്റെ കയ്യിൽ വന്നു തട്ടി താഴേക്ക് വീണത്.. നിശബ്ദമായ വീടിനെ ഇളക്കികൊണ്ട്...ചിതറി വീണ ചില്ലുകൂടുകൾ എന്താക്കയോ എന്നെ നോക്കി മുറുമുറുക്കുന്നുണ്ട്..അധിക
അത് ആലോചിച്ചു നിന്നപ്പോഴാണ് ഏഴു കട്ടിളപടികളും കടന്നൊരു ചോദ്യം വന്നത്...
"നിങ്ങള് നാളത്തേക്ക് വലതു അവിടെ വെച്ചേക്കുമോ ഗിരിയെട്ടാ"
ആദ്യം ചിരിയാണ് വന്നത്.. പിന്നീട് അത് ചിന്തയിലേക്ക് വഴി മാറി... ഇവിടെയാണ് അമ്മുവും ഞാനും തമ്മിലുള്ള വ്യത്യാസം മനസിലായത്....
യാഥാർഥ്യം പറഞ്ഞാൽ അമ്മുവിനെ പോലുള്ള ഓരോ സ്ത്രീകളും അല്ലങ്കിൽ അമ്മമാരും ഈ യുദ്ധഭൂമിയിൽ പൊരുതുകയാണ്... അവർക്കു വേണ്ടിയല്ല... അവരുടെ ഭർത്താവിനും മക്കൾക്കും അച്ഛനും അമ്മയ്ക്കും വേണ്ടിയെല്ലാം... അതിലൂടെ അവർ സ്വന്തം സന്തോഷങ്ങളും കണ്ടുപിടിക്കുന്നു.. അതിലൂടെ ജീവിക്കുന്നു..
വീടിന്റെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരിക്കുന്നത് കൊണ്ടാകണം ആരും ഇവരെ കാണാതെ പോകുന്നത്... അതോ കണ്ടില്ലെന്നു
നടിക്കുന്നതോ..
അതെ സ്ത്രീകൾ വീടിന്റെ നിലവിളക്കു തന്നയാണ്.. അവർ അണഞ്ഞു പോയാൽ പിന്നെ വീടിനൊരു ചന്തവും കാണില്ല.. വെളിച്ചവും...
ചെറിയ ചെറിയ കാര്യങ്ങളിൽ വഴിപിരിഞ്ഞു നിൽക്കാതെ അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളിൽ ഇഴുകി അങ്ങ് ജീവിച്ചേക്കണം... ഇവിടെ വലിയവൻ എന്നും ചെറിയവൻ എന്നും ഒന്നുമില്ല... ഇമ്പം ഉള്ള കുടുംബങ്ങൾക്കായി ഒരു ജന്മം മുഴുവൻ കരിപുരുണ്ട ചുമരുകളുമായി ചേർന്നിരിക്കുന്നവളാണ് അമ്മുവിനെ പോലുള്ള ഓരോ പെൺകുട്ടികളും... കഴിയുമെങ്കിൽ അവരെ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാതിരിക്കുക...
അത് ചിലപ്പോൾ അമ്മു ക്ഷമിച്ചാലും ദൈവം ക്ഷമിച്ചന്ന് വരില്ല...
ഇന്നലെ വരെ എന്തിനെന്നില്ലാതെ അമ്മുവിനെ ശകാരിച്ചു... പറഞ്ഞ വാക്കുകളെല്ലാം എന്നോട് തന്നെ തിരിഞ്ഞു നിൽക്കുന്നു ..
എന്തിനാണ് അവരുടെ അമ്മുവിനെ ഇത്രയും നാൾ ഞാൻ വഴക്കു പറഞ്ഞത് എന്നെനിക്കു അറിയില്ല... എങ്കിലും ഒന്ന് തീരുമാനിച്ചു.. അല്ല.. തിരിച്ചറിഞ്ഞു എന്ന് വേണം പറയാൻ.. അമ്മുവാണ് ഈ വീടിന്റെ ഹീറോ എന്ന്...
അധിക നേരം ഇവിടെ പിടിച്ചു നില്ക്കാൻ എനിക്ക് കഴിയില്ല.. ഇവിടുന്നു പെട്ടന്നു ഇറങ്ങണം... എന്നിട്ട് അമ്മുവിൻറെ മുന്നിൽ ഒന്ന് അഭിനയിക്കണം.. അവളൂടെ ഗിരിയെട്ടനു ഒന്നും സംഭവിച്ചിട്ടില്ലന്നു.....
രചന : മിഥുൻ വൈശാഖം

No comments:
Post a Comment