അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. ജൂനിയർ പെൺകുട്ടിയാണ്. അവളങ്ങനെ എന്നോട് സംസാരിക്കാറില്ല.. ഇന്നിതെന്ത് പറ്റിയോ എന്തോ....
"ഒന്നുമില്ല.. ഒറ്റയ്ക്കിരിക്കാൻ തോന്നി."
"എന്താ ഏട്ടാ വല്ല പ്രണയ നൈരാശ്യവുമാണോ..?
"ആണെങ്കിൽ നിനക്കെന്താ..?
" ഞാൻ... വെറുതെ...
കണ്ടപ്പോൾ ചോദിച്ചന്നേയൈള്ളൂ...."
"കാണുന്ന എല്ലാരോടും നീ ചോദിക്കുവോ..?
അവള് കിന്നരിക്കാൻ വന്നിരിക്കുന്നു.. ക്ളാസിൽ പോടീ.. ഇനി മേലാൽ എന്നോട് സംസാരിക്കാൻ വന്നേക്കരുത്. കേട്ടല്ലോ..."
എന്റെ ശബ്ദം ഉയർന്നതിനാലാവാം പെട്ടെന്ന് എല്ലായിടവും നിശബ്ദമായി. ചുറ്റും നിന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കി..
പെട്ടെന്നുള്ള എന്റെ ഭാവമാറ്റം കണ്ട് അവൾ നന്നേ ഭയപ്പെട്ടു. നിറകണ്ണുകളോടെ അവൾ ചുറ്റും നോക്കി. എല്ലാവരും അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ മറുത്ത് ഒരു വാക്ക് പോലും പറയാതെ കരഞ്ഞു കൊണ്ട് അവൾ ഓടി പോയി.
സത്യം പറഞ്ഞാൽ എനിക്ക് അവളോട് ഒരു ദേഷ്യവുമുണ്ടായിരുന്നില്ല.
" ടാ.. പ്രണവേ.. നീ എന്തിനാ ആ കൊച്ചിനോട് ദേഷ്യപ്പെട്ടത് ?
ആൾ കൂട്ടത്തിൽ നിന്നു ജിനു ഓടി എന്റെടുത്ത് വന്നു.
"എടാ... അതു പിന്നെ.. പെട്ടെന്നു അഞ്ചിതയെ കണ്ടപ്പോ...."
"അതിനു കവിത എന്ത് ചെയ്തു.. അഞ്ചിതയെ അവിടേക്ക് വിളിച്ചത് അവളല്ലല്ലോ.. കഷ്ടം ഉണ്ടെടാ.. അതൊരു പാവമാ. കൂറേ പുസ്തകവും എഴുത്തുമായി നടക്കുന്ന അതിനോട് തന്നെ വേണമായിരുന്നോ..."
" സോറി അളിയാ.. പറ്റിപ്പോയി...
" എന്നോട് എന്തിനാ സോറി പറയുന്നെ..? നീ അവളോട് പോയി പറ.."
"ഹ്മ്..
നിഷ്കളങ്കമായ അവളുടെ മുഖം ഓർത്തപ്പോൾ എനിക്കും സങ്കടം തോന്നി. ഒരു ക്ഷമാപണം നടത്തിയേക്കാം എന്ന് കരുതിയാ അവളുടെ ക്ളാസിലേക്ക് ചെന്നത്. അവിടെ നോക്കിയിട്ടൊന്നും ആളെ കണ്ടില്ല. എഴുത്തിന്റെ ഭ്രാന്തുള്ളതല്ലേ വല്ല ബുക്കും വായിച്ച് ഇരിക്കുന്നുണ്ടാവും എന്നു കരുതി ഞാൻ ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു.
ഊഹം തെറ്റിയില്ല. ആള് അവിടെ തന്നെയുണ്ട്. ആരോടോ കാര്യമായ സംസാരത്തിലാ.. ഇടയ്ക്കിടെ കണ്ണും തുടക്കുന്നുണ്ട്.
"ഈശ്വരാ പണി പാളിയോ.. ഇതിനും മാത്രം കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..
ജനലിൽ കൂടി ഒന്നൂടെ എത്തി വലിഞ്ഞു നോക്കി. വേറെ ആരോടുമല്ല എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായ അന്നയോടാണ് സംസാരം.
' ഇവളിതു ഇനി കോളേജ് മുഴുവൻ ആക്കിയോ എന്ന് പേടിച്ച് ഞാൻ അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞ് ബാഗുമെടുത്ത് രണ്ടും കൂടി പുറത്തേക്കിറങ്ങി.. ഞാനും പുറകെ ചെന്നു. എന്നെ കണ്ടതു കൊണ്ടാവാം അവളെ പറഞ്ഞു വിട്ടിട്ട് അന്ന വേഗം തിരിച്ചു വന്നു..
"പ്രണവേ.. നീ കവിതയെ വഴക്ക് പറഞ്ഞോ...?
" എടീ..അത്.. അപ്പോഴത്തെ അവസ്ഥയിൽ......
" എന്ത് അവസ്ഥ...?
"അവൾ എന്നോടു സംസാരിച്ചുകൊണ്ട് നിന്നതിന്റെ ഇടയിലാ ആ പിശാശ് കേറി വന്നത്. അവളെ കണ്ടപ്പോ എന്റെ സകല കൺട്രോളും പോയി.. എന്നോട് അവൾ ഒന്നും പറയാതിരിക്കാനാ ഞാൻ പെട്ടെന്ന് കവിതയോട് ദേഷ്യപ്പെട്ടത്.."
"ശ്ശെ.. നീ എന്താടാ ഇങ്ങനെ...? പാവം കുട്ടി. അവൾ ഒരുപാട് കരഞ്ഞു. ഏതു നേരത്താണോ എനിക്ക് അവളെ നിന്റെടുത്തേക്ക് പറഞ്ഞു വിടാൻ തോന്നിയത്.."
"നീ എന്തിനാ അവളെ എന്റെടുത്തേക്ക് അയച്ചത്..?
"നിനക്കറിയോ.. അവൾ ഈ കോളേജിൽ ചേർന്നത് തന്നെ നിന്നെ കാണാനും പരിചയപ്പെടാനും വേണ്ടി മാത്രമാ..."
"ഏഹ്.. എന്നെ കാണാനോ..?
"മ്മ്.. ഞാനും അവളും ചെറുപ്പം മുതലേ നല്ല ഫ്രണ്ട്സാ.. സ്വന്തം അനുജത്തിയെ പോലാ എനിക്ക്. കോളേജിലെ വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ എപ്പോഴോ ഞാൻ നിന്നെ കുറിച്ചും പറഞ്ഞു. നിന്റെ സകല തോന്ന്യവാസങ്ങളും മൂക്കത്ത് ശുണ്ഡി വരുന്ന നിന്റെ വഴക്കാളി സ്വഭാവവും എല്ലാം അറിഞ്ഞത് മുതൽ അവൾ നിന്റെ കട്ട ഫാനാ..
പിന്നെ പിന്നെ എന്നും ഞാൻ കോളേജ് വിട്ട് വരുമ്പോൾ അവൾ വീട്ടിൽ കാണും. നിന്നെ കുറിച്ച് ചോദിക്കും. ഇന്ന് കോളേജിൽ വന്നോ.. എന്തൊക്കെ ചെയ്തു.. പറഞ്ഞു.. ആരോടെങ്കിലും തല്ലു കൂടിയോ.. സകലതും ചിക്കിചികഞ്ഞ് ചോദിക്കും... ഒടുവിൽ കോളേജിൽ ചേർന്നപ്പോൾ നീ ഒന്നു മൈൻഡ് പോലും ചെയ്തില്ല അവളെ.."
"ഇതൊന്നും ഞാനറിഞ്ഞില്ലല്ലോടീ.."
"ആ ടൈമിൽ നീ അഞ്ചിതയുടെ പുറകെ ആയിരുന്നില്ലേ... അതറിഞ്ഞപ്പോൾ കവിത തന്നെയാ നിന്നെ ഒന്നും അറിയിക്കണ്ടെന്നു പറഞ്ഞത്.. പക്ഷേ നീ ഒന്നു ലീവ് എടുത്താൽ അവൾ ഓടി വരും ഏട്ടനു എന്തുപറ്റിയെന്നും ചോദിച്ച്.. നിന്നെ ഭയങ്കര ഇഷ്ടമാടാ അവൾക്ക്.. കുറെ നാളായില്ലേ പുറകെ നടക്കുന്നൂ ഇന്നെങ്കിലും ഒന്നു പോയി സംസാരിക്ക് എന്ന് പറഞ്ഞ് ഞാനാ അവളെ ഉന്തി തള്ളി വിട്ടത്..
ഇപ്പൊ നീ എല്ലാം നശിപ്പിച്ചില്ലേ... അവളു കിന്നരിക്കാൻ വന്നതാണു പോലും..
" നിനക്ക് ഇതെന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോടീ...അപ്പ
"മ്മ്.. അത് വിട്.. നാളെ അവളുടെ പിറന്നാളാ... കോളേജിൽ വരാൻ ചാൻസ് കുറവാ.. പക്ഷേ കീഴ്ക്കാവ് ദേവീ ക്ഷേത്രത്തിൽ ഉറപ്പായും വരും. നീ ഒന്നു ചെന്ന് കാണ്.. അവൾക്ക് ഒരുപാട് സന്തോഷമാകും.."
ഹ്മ്..
പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് കുളിച്ചു അമ്പലത്തിലേക്ക് പോയീ.. എനിക്ക് നന്നായി ചേരുമെന്ന് അമ്മ പറയാറുള്ള നീല ഷർട്ടും മുണ്ടും തന്നെയായിരുന്നു വേഷം. പലർക്കും വേണ്ടി ഉപേക്ഷിച്ചതായിരുന്നു അതൊക്കെ.. കുറെ നാളുകൾക്കു ശേഷം എന്നെ ആ വേഷത്തിൽ കണ്ടപ്പോൾ അമ്മയുടെ മുഖവും തെളിഞ്ഞു.
ഞാൻ എത്തുന്നതിനു മുന്നേ ആള് അമ്പലത്തിൽ സ്ഥാനം പിടിച്ചിരുന്നു. പിറന്നാളായതു കൊണ്ടാവാം ഇന്നു കുറച്ചു സുന്ദരിയായിട്ടുണ്ട്. അവൾ നവഗ്രഹങ്ങളെ പ്രദിക്ഷണം വെയ്ക്കുന്നതും നോക്കി ഞാൻ അവിടെ നിന്നു..
" ടീ.. ഒന്നു നിന്നേ.."
കുറച്ചു ഉറച്ച ശബ്ദത്തിൽ ഞാൻ വിളിച്ചു.
തിരിഞ്ഞു നോക്കി തന്നെ തന്നെയാണ് ഉറപ്പിച്ച് അവൾ എന്റെടുത്തേക്ക് വന്നു.
" പ്രണവേട്ടനെന്താ ഇവിടെ..?
"അതെന്താ എനിക്ക് അമ്പലത്തിൽ വന്നൂടെ..
"അല്ല...2 , 3 മാസായിട്ട് ദൈവ വിരോധിയല്ലേ..?
" ഓഹ്.. അപ്പോ എന്നെക്കുറിച്ച് ഫുൾ ഡീറ്റിയൽസ് അറിയാല്ലേ...
"അത് അന്ന ചേച്ചി പറഞ്ഞതാ.."
"അവൾ എന്നോട് വേറൊരു കാര്യവും പറഞ്ഞു '
' എന്ത്..?
'നിനക്കെന്നോട് ഭയങ്കര പ്രണയമാണെന്ന്.. നേരാണോ..?
'അത് പിന്നെ...
" ഏത് പിന്നെ..??
"അല്ലാ.. ഞാൻ ...
വാക്കുകൾ കിട്ടാതെ അവളു നിന്നു വിറക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും ചിരിച്ചു പോയി...
' ടീ..പൊട്ടീ നിനക്ക് ഇത് എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ.. വെറുതെ എന്റെടുത്ത് വന്ന് വഴക്കും കേട്ട് മോങ്ങിക്കൊണ്ട് പോയിരിക്കുന്നു.."
"അത് അഞ്ചിതയുടെ കാര്യം അറിഞ്ഞപ്പോ പറയാൻ തോന്നിയില്ല..
" ഇന്നലെ കിട്ടിയത് പോരല്ലേ മോൾക്ക്.. ഇനിയും പഴയ കാര്യങ്ങൾ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ നമ്മുടെ മൂന്നാമത്തെ കുട്ടിക്ക് അവളുടെ പേരിടാൻ ഞാൻ സമ്മതിക്കില്ലാട്ടോ....'
'ഏഹ്...
ഒരു ഞെട്ടലോടെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി..എന്നിട്ട് പൊട്ടി ചിരിച്ചു. നാണത്താൽ താഴ്ന്ന അവളുടെ മുഖത്ത് അപ്പോൾ നുണക്കുഴികൾ കൂടുതലായി തെളിഞ്ഞ് വരുന്നുണ്ടായിരുന്നു..
രചന : Kavitha Rishi

No comments:
Post a Comment