"ചേച്ചിയോട് ഇങ്ങുട് കൊണ്ടുവരാൻ പറയ് അമ്മേ ഇനിയും കുറെ ഉണ്ട് വായിച്ചിട്ട് തീരണില്യ.. " ആദി മറുപടി പറഞ്ഞു വീണ്ടും വായിക്കാൻ തുടങ്ങി..
ഇന്നു ആദി ക്ക് പത്താം ക്ലാസ്സിലെ പരീക്ഷ തുടങ്ങുന്ന ദിവസം ആണ്.. ഇതുവരെ സ്കൂളിൽ ഒന്നാമനായിരുന്നു... പഠിച്ചു കളക്ടർ ആവണം എന്നാണ് അവന്റെ ആഗ്രഹം.. എന്നിട്ടു പാവപെട്ടവരെ സഹായിക്കണം... ചിന്നമ്മയ്ക്കു രണ്ടു മക്കളാണ് ആദിയും അമൃതയും... കേശവന്റെ മരണശേഷം ചിന്നമ്മ തുണി തയിച്ചു കിട്ടുന്ന പൈസ കൊണ്ടാണ് അമൃതയെയും ആദി നെയും വളർത്തിയത്.. പ്ലസ് ടു കഴിഞ്ഞു അമൃത പിന്നെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയി തുടങ്ങി.. ഒരുപാട് പഠിപ്പിക്കാൻ ചിന്നമ്മേടെ കയ്യിൽ പൈസ ഇല്ലാന്ന് അവൾക്കു അറിയായിരുന്നു.. ആദിയെ പഠിപ്പിച്ചു അവൻ ആഗ്രഹിച്ചത് പോലെ കളക്ടർ ആക്കണമെന്നാണ് ഇപ്പോൾ അവളുടെ ആഗ്രഹവും ലക്ഷ്യവും.. അതിനു വേണ്ടി അവൾ മാസം കിട്ടുന്ന പൈസയിൽ നിന്നും മിച്ചം പിടിച്ചു ചെറിയ ഒരു ചിട്ടിക്കും ചേർന്നിട്ടുണ്ട്..
വീണ്ടും അടുക്കളയിൽ നിന്നും വിളി വന്നു "ആദി നീ വന്നു കഴിക്കുന്നുണ്ടോ..പഠിക്കാൻ ഇരുന്നാൽ ചെക്കനു പിന്നെ ഒന്നും വേണ്ട.."
ചിന്നമ്മേടെ വിളികേട്ടു ആദി പുസ്തകം മടക്കി അടുക്കളയിലേക്കു ചെന്നു.
"ന്റെ ചിന്നമ്മേ ഇങ്ങനെ കൂവണോ കറക്റ്റ് സമയത്ത് ഞാൻ വന്നു കഴിക്കൂലേ"..ആദി ചിന്നമ്മേടെ കവിളിൽ പിടിച്ചു പറഞ്ഞു..
"നിനക്ക് അങ്ങനെ പറയാം എന്നിട്ട് ഒന്നും കഴിക്കണ്ടങ്ങു ഇറങ്ങി പോകും..നീ വരുന്നത് വരെ പിന്നെ എനിക്ക് ഒരു തുള്ളി വെള്ളം ഇറക്കാൻ തോന്നില്യ.."ചിന്നമ്മ പറഞ്ഞു
"അയിന് ഞാൻ കഴിക്കാണ്ട് പോകുമെന്ന് ആരു പറഞ്ഞു വയറു നിറച്ചു കഴിച്ചിട്ടേ പോകുള്ളൂ..ഇന്നേ പരീക്ഷ തുടങ്ങുവാ ടെൻഷൻ അടിച്ചാൽ എനിക്ക് ഭയങ്കര വിശപ്പാണെന്നു അമ്മക്കറിയാല്ലോ അപ്പോൾ വേഗം ആ ദോശ ഇങ്ങെടുത്തെ.."ആദി പ്ലേറ്റും നീട്ടി ഇരുന്നു..
ചിന്നമ്മ നല്ല ചൂട് ദോശ പ്ലേറ്റിലേക്ക് ഇട്ടു അടുത്തത് ഉണ്ടാക്കാൻ തുടങ്ങി..
"ഇച്ചേച്ചി എവിടെ അമ്മേ കണ്ടില്ലലോ..അവൾ രാവിലെ തന്നെ അമ്പലത്തിൽ പോയി നിനക്കുവേണ്ടി എന്തോ പൂജ ഉണ്ടെന്ന് പറഞ്ഞു ഇന്നു പരീക്ഷ തുടങ്ങുവല്ലേ"
"നിങ്ങൾ പറയുന്നത് കേട്ടാൽ എനിക്ക് ടെൻഷൻ കൂടുവാണ്..പഠിച്ചത് ഒന്നും ഓർമകിട്ടാനില്ല.." ആദി ചെറിയൊരു പേടിയോടുകൂടി പറഞ്ഞു..
"നീ പേടിക്കേണ്ടടാ ചെക്കാ നിനക്ക് പരീക്ഷ തുടങ്ങുമ്പോൾ എല്ലാം ഓർമകിട്ടും.." അമ്മു (അമൃത )അകത്തേക്ക് കയറി വന്നു..
ദാ നിനക്ക് ചരട് ജപിച്ചു തന്നിട്ടുണ്ട് തിരുമേനി..പിന്നെ പേനയും ഒന്നു പൂജിച്ചു..ന്റെ മോൻ നന്നായി എഴുതും ചേച്ചിക്ക് ഉറപ്പുണ്ട്..." അമ്മു ആദിടെ തല തഴുകികൊണ്ട് പറഞ്ഞു..
"അമ്മേ ഞാൻ ഇറങ്ങാൻ പോകുവാ അമ്മ ഇത് എവിടെയാണ്"ദാ വന്നു ആദി..ചിന്നമ്മ ഓടിയെത്തി ആദി അമ്മേടെ കാലുതൊട്ട് അനുഗ്രഹം വാങ്ങി..
"ന്റെ മോൻ നന്നായി എഴുതി പാസ്സാകും..അമ്മേടെ എല്ലാ അനുഗ്രഹവും ഉണ്ടാകും ന്റെ കുട്ടിക്കു.." സാരിത്തുമ്പെടുത്തു ചിന്നമ്മ കണ്ണുതുടച്ചു...
"ടാ ആദി ഞാനുമുണ്ട് സ്റ്റോപ്പ് വരെ നിൽക്കുട്ടാ.." അമ്മു ഓടിയെത്തി..
"അമ്മേ ഞാൻ ഇറങ്ങാണെ"...അമ്മു പറഞ്ഞു
"ആ അമ്മു നീ വരുമ്പോൾ കുറച്ചു കൂർക്ക കൂടി വാങ്ങിക്കോ ന്റെ ആദിക്ക് വല്ല്യ ഇഷ്ടാ.." അമ്മ പറഞ്ഞു
"ഓഹൊ അപ്പോൾ ഇവിടെ ന്റെ ഇഷ്ടത്തിന് മാത്രം വിലയില്ലല്ലേ" അമ്മു ചെറിയ ഒരു അസൂയയോടുകൂടി ആദിയെ നോക്കി ചിരിച്ചു പറഞ്ഞു..
അമ്മുവും ആദിയും നടന്നു നീങ്ങുന്നത് ചിന്നമ്മ നോക്കി നിന്നു...
"ആദി നിനക്ക് ടെൻഷൻ ഇണ്ടോ" അമ്മു പോകും വഴി ചോദിച്ചു
"ന്റ അമ്മുവേച്ചി ഉള്ള ടെൻഷൻ വീണ്ടും കൂട്ടരുതേ ഒന്നു മിണ്ടാണ്ട് നടക്ക്വോ" അവൻ അമ്മുനെ നോക്കി പറഞ്ഞു.
" ശ്ശെടാ ഇത് നല്ല കഥ ഇപ്പോൾ സമാധാനിപ്പിക്കാൻ ശ്രെമിക്കുന്ന ഞാനായോ കുറ്റക്കാരി.." "ദേ ആദി ന്റെ ബസ് വരുന്നുണ്ട് ഞാൻ പോവാ നീ വേഗം നടന്നോളു..പിന്നെ ടെൻഷൻ ഒന്നും വേണ്ടാട്ടോ.. " അമ്മു ബസിന്റെ അടുത്തേക്ക് നടന്നു..
ആദി കുറച്ചു വേഗത്തിൽ സ്കൂലേക്ക് നടന്നു..പോകും വഴി മനുനെയും കൂട്ടിനു..
"അളിയാ നീ ന്റെ അടുത്തു തന്നെ വന്നാൽ മതിയായിരുന്നു..നിന്നെ പോലെ ഒരു പഠിപ്പിസ്റ്റ് നെ കിട്ടിയാൽ ഞാൻ രക്ഷപെടും" ഞാൻ അതിനു വേണ്ടി ഇന്നു പുഷ്പാഞ്ജലിയും നടത്തിട്ടുണ്ട് മനു ചെറിയ ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു
"ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരടങ്ങി ഇരിക്കുമ്പോഴാ അവന്റെ ഒരു അളിഞ്ഞ കോമഡി..ഒന്നു പോടാപ്പാ"..ആദിയൊരു പുച്ഛ ഭാവത്തോടു കൂടി പറഞ്ഞു
അവർ വേഗത്തിൽ നടന്നു
"ടാ മനു നിക്ക് തല കറങ്ങുന്ന പോലെ തോന്നണു " മനുന്റെ കൈക്ക് പിടിച്ചു ആദി പറഞ്ഞു.
"എന്താടാ ആദി നീ വന്നേ നമുക്ക് ദേ രാഘവേട്ടന്റെ കടയിൽ ഇത്തിരി നേരം ഇരുന്നിട്ട് പോകാം"..മനു ആദിയേ ചേർത്തു പിടിച്ചു രാഘവേട്ടന്റെ കടയിൽ കസേരയിൽ ഇരുത്തി
"ന്താ എന്തുപറ്റി ആദി മനു ന്താടാ..നിങ്ങൾക്ക് ഇന്നു പരീക്ഷ ഉള്ളതല്ലേ ഇവനു എന്ത് പറ്റി." രാഘവേട്ടൻ ഓടിവന്നു ചോദിച്ചു
"രാഘവേട്ട ആദ്യ കുറച്ചു വെള്ളം എടുക്കു ആദിക്ക് തലചുറ്റുന്നു എന്നാ പറയണേ " മനു രാഘവേട്ടനെ നോക്കി പറഞ്ഞു രാഘവേട്ടൻ ആദിക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തു " കുറച്ചു നേരം എവിടിരുന്നോ ആദി പരീക്ഷ തുടങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ.. രാത്രി ഉറങ്ങാതിരുന്നു പഠിച്ചോ നീയ്.. അതാകും ഇങ്ങനെ "
"അതെ രാഘവേട്ട ഈ പഠിപ്പിസ്റ്റ് ഇന്നലെ ഉറങ്ങിട്ടുണ്ടാവില്ല " മനു പറഞ്ഞു
കുറച്ചു സമയം അവിടെ ഇരുന്നതിനു ശേഷം രണ്ടുപേരും സ്കൂളിലെത്തി.. എല്ലാരും ധൃതിപെട്ടു പഠിക്കുകയാണ്..
"ആദി ന്ത് പ്രശ്നം ഉണ്ടേലും പറയണേ " മനു വന്നു ആദിയോട് പറഞ്ഞു
ആദി : "എയ്യ് ഇപ്പോൾ ഒന്നുല്ലടാ.. നീ പോയി പഠിച്ചോളു.. "
പരീക്ഷക്കുള്ള ബെല്ലടിച്ചു എല്ലാവരും അകത്തു കയറി ഇരുന്നു.. സർ വന്നു ചോദ്യപേപ്പർ കൊടുത്തു ആദിക്ക് അതിൽ നോക്കിട്ടു കണ്ണുകളിലേക്കു ഇരുട്ടു വീഴുന്നത് പോലെ തോന്നി.. തല കറങ്ങുന്നു അവൻ വീഴാൻ പോകുന്നപോലെ.... തലയിൽ നല്ല ഭാരം അനുഭവപ്പെടുന്നുണ്ട്.. ആദി കണ്ണുതുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.. അടുത്തു അമ്മയും സിസിലി ടീച്ചറും ഉണ്ട്..
" ടീച്ചർ, അമ്മേ ന്താ ഞാൻ ഇവിടെ ന്റെ പരീക്ഷ.. ആദി വിഷമത്തോടെ അവരോടു ചോദിച്ചു..
"ഒന്നുല്ലാ ആദി നീ ന്തിനാ വിഷമിക്കാണെ.. നീ ക്ലാസ്സിൽ ഒന്നു വീണു രാത്രിയിൽ ഉറക്കൊളച്ചു പഠിച്ചതല്ലേ അതിന്റെയാ.. പരീക്ഷ നമുക്ക് ഇനിയും എഴുതാലോ.." ടീച്ചർ പറഞ്ഞു..
ആദി. : "ചേച്ചി എവിടെ ?
" അവൾ ഡോക്ടറിനെ കാണാൻ പോയിരിക്കുവാ..ഇപ്പോൾ വരും.." ചിന്നമ്മ പറഞ്ഞു
അമ്മു ഡോക്ടറിന്റെ മുറിയിലേക്ക് കടന്നു ചെന്നു..
"ഡോക്ടർ" അമ്മു പതിഞ്ഞ സ്വരത്തിൽ വിളിച്ചു..
"ഞാൻ ഒബ്സെർവഷനിൽ കിടക്കുന്ന ആദിത്യന്റെ ചേച്ചിയ...ഡോക്ടർ കാണണം എന്ന് പറഞ്ഞു"
"യെസ്.. വരൂ ഇരിക്കൂ...ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് അച്ഛൻ എവിടെ??
"അച്ഛൻ മരിച്ചു പോയി ഡോക്ടർ "
" ഓഹൊ കുട്ടിടെ പേരെന്താ "
"അമൃത "
"ഓക്കേ അമൃത ആദിത്യന്റെ ടെസ്റ്റ്‌കളുടെ റിപോർട്സ് വന്നിട്ടുണ്ട്.. ഇതിനു മുൻപ് അവനു ഇങ്ങനെ വന്നിടുണ്ടോ ??
"ഇടക്ക് ഒന്ന് രണ്ടു തവണ തലകറങ്ങുന്നു എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അത് വേഗം മാറിയെന്നും പറയും..അത് കൊണ്ട് അധികം ശ്രെദ്ധിച്ചിട്ടില്ല ഡോക്ടർ..പേടിക്കാനായിട്ട് ന്തെലും ഉണ്ടോ ഡോക്ടർ???
" അമൃത ആദിത്യന് ബ്ലെഡിൽ സെൽസിന്റെ എണ്ണം കൂടുതലാണ് അതായത് WBC..കൂടുതൽ വ്യക്തമായി പറഞ്ഞാൽ ബ്ലഡ് കാൻസർ.."
അത് കേട്ടപ്പോൾ അമ്മുനു ഹൃദയം പൊട്ടുന്ന പോലെയാണ് തോന്നിയത് അവൾ വീഴാൻ പോകുന്നത് പോലെ തോന്നി കസേരയിൽ പിടിച്ചിരുന്നു കൊണ്ട് അവൾ വീണ്ടും ചോദിച്ചു..കണ്ണിൽ നിന്നും ഒഴിക്കുന്ന കണ്ണുനീർ അവളുടെ ഇടറിയ ചുണ്ടുകളിൽ തട്ടി താഴേക്ക് വീണു കൊണ്ടിരുന്നു അമ്മൂന് ഒന്നും സംസാരിക്കുവാനായില്ല... അവൾ കുനിഞ്ഞിരുന്നു കരഞ്ഞു... തിരികെ യാഥാർത്യത്തിലേക്കു വന്നപ്പോൾ അവൾ ഡോക്ടറോട് ചോദിച്ചു..
" ഡോക്ടർ ന്റെ കുട്ടി രക്ഷപ്പെടുമോ ??? ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാവാന്... ഡോക്ടർ ഞാൻ ഇതെങ്ങനെ അവനോടു " അവൾ മുഖം പൊത്തി കരഞ്ഞു..
"അമൃത ഈ സമയത്ത് ധൈര്യം കൈവിടുകയല്ല വേണ്ടത്..ആദി തീർച്ചയായും രക്ഷപെടും...അമൃത വേണം എല്ലാവർക്കും ധൈര്യം നല്കേണ്ടത്..ഒന്നു കൊണ്ടും പേടിക്കേണ്ട അമൃത ഫസ്റ്റ് സ്റ്റേജിൽ തന്നെ നമ്മൾ കണ്ടുപിടിച്ചിരിക്കുന്നത് ആദിത്യന് ഒരു കുഴപവും ഉണ്ടാവില്ല"ഡോക്ടർ അമ്മുനെ ആശ്വസിപ്പിച്ചു
അമ്മു ഡോക്ടർ ന്റെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സ് മുഴുവൻ ആദിയുടെ ചിരിക്കുന്നത് മുഖം ആയ്രുന്നു.. അമ്മയും ആദിയും ചോദിക്കുമ്പോൾ എന്ത് പറയും..അവൾ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു പ്രാർത്ഥിച്ചു..
അമ്മു റൂമിലെത്തി ആദി അവളെ കാത്തിരിക്കുകയായിരുന്നു..
"അമ്മുവേച്ചി ന്താ താമസിച്ചേ ഡോക്ടർ ന്ത് പറഞ്ഞു "ആദി ചോദിച്ചു
"ഏയ് നിനക്ക് ഒന്നൂല്ല ആദി നീ വെറുതെ ഞങ്ങളെ പേടിപ്പിച്ചല്ലോ ചെക്കാ " അമ്മു പറഞ്ഞു അവൾക്കു പെട്ടെന്ന് അവനോടു സത്യം പറയാൻ കഴിയിലായിരുന്നു..
"ന്റെ കാവിലമ്മേ നീയെന്റെ പ്രാർത്ഥന കേട്ടു " ചിന്നമ്മ പറഞ്ഞു
അവിടെ നിന്നിട്ട് അമ്മുനു കരച്ചിൽ നിയന്ത്രിക്കാനായില്ല അവൾ പുറത്തെക്ക് പോയി പൊട്ടികരഞ്ഞു..
പതിയെ പതിയെ എല്ലാവരും കാര്യം അറിഞ്ഞു പകർച്ച വ്യാധി പോലെ നാടുമുഴുവൻ ആ വാർത്ത പരന്നു എലാവരും സഹതാപത്തോടെ ആദിയെ കാണാൻ വന്നു അവനു സഹതാപ കണ്ണുകൾ മനസ്സിൽ കൂടുതൽ മുറിവേൽപ്പിച്ചു..ഇടക്ക് ആദി ചോദിക്കും എനിക്ക് ഇനി പഠിക്കാൻ പോവാൻ പറ്റില്ലെ അമ്മുവേച്ചി..അവൾക്കു അത് കേട്ടു കരയുവാനേ കഴിഞ്ഞുള്ളൂ.. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയും അവൾ ആദിടെ ചികത്സാ നടത്തി...ഇടക്ക് ഭേദമായും വീണ്ടും വന്നും അസുഖം അവരെ പരീക്ഷിച്ചു..എന്നാലും മനധൈര്യം കൈവിടാതെ ആദി പോരാടുകയായിരുന്നു അവൻ ഒരിക്കലും തനിക്ക് കാൻസർ ആണെന്ന് പറഞ്ഞു കരഞ്ഞിട്ടില്ല....ഒരുപാട് നല്ല മനസ്സുകൾ അവനു സഹായവുമായി എത്തി.. ശിശിരവും വർഷവും ഹേമന്തവും മാറി മാറി വന്നുകൊണ്ടിരുന്നു... മനു കൊണ്ടുവന്നുകൊടുക്കുന്ന നോട്സ് വെച്ച് ആദി പഠിക്കുവാൻ തുടങ്ങി...ഇന്നു അവനു ഡിഗ്രി ഫൈനൽ ഇയർ എക്സാം ആണ്.. ഇപ്പോൾ അവനു രോഗത്തെ അതിജീവിക്കാനായി അത് അവന്റെ മനധൈര്യവും അമ്മുന്റെയും അമ്മയുടെയും സപ്പോർട്ട് കൊണ്ടുമായിരുന്നു...ഇടക്ക് ഹോസ്പിറ്റലിൽ പോയി ഒരു ചെറിയ ചെക്കപ്പ് അത്രേം മതിയെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്...
ആദി നീ എവിടാ ദേ സമയം എത്രയായെന്ന ഇന്നു പരീക്ഷയുള്ളതല്ലേ മോനെ " ചിന്നമ്മ വിളിച്ചു പറഞ്ഞു... "ഭക്ഷണം കഴിക്കണ്ടു പോവാൻ പറ്റില്ലാട്ടോ "
"ന്റ അമ്മേ അവൻ വരും അമ്മ ന്തിനാ ഇങ്ങനെ ബഹളം വെക്കുന്നെ " അമ്മു ദോശക്കല്ലിലേക്കു മാവ് ഒഴിച്ച്..
"അമ്മുവെച്ചിയെ അമ്മയെ കുറ്റം പറയേണ്ട ഈ ബഹളം കേക്കാണ്ട് പോയാൽ മനസ്സിന് ഒരു സുഖം കിട്ടില്യാ ആല്ലേ ചിന്നമ്മേ " ആദി ചിന്നമ്മേടെ കവിളിൽ പിടിച്ചു
"നീ പോടാ.. ദേ ഭക്ഷണം കഴിക്കു.. മനു വരൂല്ലോ അല്ലേ " ചിന്നമ്മ ആദിക്ക് ദോശ കൊടുത്തുകൊണ്ട് പറഞ്ഞു
"അവൻ ഇപ്പോൾ എത്തും വിളിച്ചിരുന്നു"
"ആദി കൂയ് ആദിയെ... ഞാൻ എത്തിട്ടോ ഇനി ഞാൻ താമസിച്ചുന്നു പറയേണ്ട... " മനു അകത്തേക്ക് കയറി വന്നു...
"ആഹ എത്യോ സതീർഥ്യൻ നിന്നെക്കുറിച്ച് ഇപ്പോൾ അമ്മ ചോദിച്ചേയുള്ളൂ " അമ്മു പുറത്തേക്ക് വന്നു പറഞ്ഞു
"അമ്മുവേച്ചി ന്റെ ചങ്ക് എവിടെ"
"അകത്തുണ്ട് ദോശ കഴിക്കുവാ... നീ ചെല്ല് "
" ചിന്നമ്മയോ എനിക്കുമെടുത്തോ ദോശ രണ്ടെണ്ണം വീട്ടിനു കഴിച്ചത് കൊണ്ടായിരിക്കും നല്ല വിശപ്പ് " മനു പറഞ്ഞു
"ആഹാ നിന്നെ കുറിച്ച് പറഞ്ഞേയുള്ളു വാ ഇരിക്ക് " ചിന്നമ്മ മനുനും ദോശ കൊടുത്തു
"അമ്മേ ഞങ്ങൾ ഇറങ്ങുവാ ണെ"
"സുക്ഷിച്ചു പോണേ മോനെ അധികം സ്പീഡിൽ ഒന്നും പോകേണ്ട "
"ഇല്ലമ്മ ഞാൻ സൂക്ഷിച്ചോളവും "
അവർ ഇറങ്ങി പോയപ്പോൾ ചിന്നമ്മ ടെ കണ്ണ് നിറഞ്ഞു അവർ ദൂരെ മറയുന്നത് വരെ നോക്കി നിന്നു..
ഇന്നു അവൻ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.. അവനെ തളർത്താൻ ഒരു അസുഖത്തിനും ആവില്ല.. അവന്റെ ലക്‌ഷ്യം ഒന്നു മാത്രമാണ് കളക്ടർ ആവണം പാവപ്പെട്ടവരെ സഹായിക്കണം..അമ്മുനെ കല്യാണം കഴിപ്പിച്ചയക്കണം .. അതിന്റെ പാതയിലാണ് അവൻ... നമ്മുടെ മനധൈര്യത്താൽ ഏത് അവസ്ഥയെയും തരണം ചെയ്തു മുന്നേറാമെന്നു ആദി കാണിച്ചു കൊടുത്തു.. ഇന്നവൻ ഒരുപാട് പേർക്ക് മാതൃകയാണ്.. കുട്ടികൾക്ക് ക്ലാസുകൾ എടുക്കാൻ പോവാറുണ്ട്.. അവന്റെ നേർക്ക് ഇപ്പോൾ സഹതാപത്തിന്റെ കണ്ണുകൾ ഇല്ലാ പകരം അഭിമാനത്തോട് കൂടി അവനെ ചേർത്തു പിടിക്കുന്നവരാണ് ചുറ്റിനും...
NB : ജീവിതത്തിൽ നിന്നും
രചന : തുഷാര കാട്ടൂക്കാരൻ

No comments:
Post a Comment