നന്ദു ഫോണിൽക്കൂടി അലറി.
തൊട്ടടുത്തിരിക്കുന്ന സഹപ്രവർത്തകരിലേക്ക് പോയി അഖിലയുടെ നോട്ടം.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി.
'' എത്ര തവണ നിന്നോടു പറയണം, എന്നും നീ ഇതു തന്നെയല്ലേ ചോദിച്ചോണ്ടിരികുന്നത്. ഇപ്പോ എനിക്കു സൗകര്യമില്ല പറയാൻ, ഫോൺ വച്ചിട്ടു പോടാ.എനിക്കു കുറച്ച് ജോലിയുണ്ട്.''
അവൾ ഫോൺ കട്ട് ചെയ്തു, കണ്ണുകൾ നിറഞ്ഞു വന്നു.അടുത്തിരുന്ന ഒന്നു രണ്ടു പേർ അവളെയൊന്നു നോക്കി. അവൾ പെട്ടെന്നു തന്റെ ജോലിയിൽ മുഴുകി.
ചിന്തകൾ കാടുകയറാൻ തുടങ്ങി, അപ്പോഴത്തെ ദേഷ്യത്തിൽ നന്ദൂനോടങ്ങിനെ പറഞ്ഞു പോയതാ, വേണ്ടായിരുന്നു.
ഇവനെന്താ എപ്പോഴുമിങ്ങനെ? ഞാൻ എന്തുമാത്രം അവനെ സ്നേഹിക്കുന്നുണ്ടെന്നവനറിയ
അടുത്ത ദിവസവും ഇതേ ചോദ്യവും, ചെറിയൊരു വഴക്കും അവശേഷിപ്പിച്ചു കടന്നു പോയി.
പിറ്റേന്നു രാവിലെ നേരത്തെ തന്നെ അവൾ എണീറ്റു.
അമ്മേ....ഇന്നാണ് സരിതാ മാഡത്തിന്റെ മോളുടെ വിവാഹ സൽക്കാരം. ഗിഫ്റ്റ് വാങ്ങാൻ ഓഫീസിൽ നിന്നു ഏൽപിച്ചിട്ടുണ്ട്, ചിത്രയും കൂടെ വരാന്നു പറഞ്ഞിട്ടുണ്ട്.ഞാൻ അതും വാങ്ങി ഓഫീസിലും പോയിട്ടൊക്കെയേ വരുള്ളൂ കേട്ടോ.
അപ്പോഴാണ് ഫോണിന്റെ ശബ്ദം കേട്ടത്. ചെന്ന് നോക്കിയപ്പോ നന്ദുവാണ്. ദൈവമേ,രാവിലെ തന്നെ വഴക്കുണ്ടാക്കാനാവ്വോ? എടുക്കണോ, വേണ്ടയോ?
എന്തായാലും ഫോൺ എടുത്തു.പ്രതീക്ഷിച്ച പോലെയല്ലായിരുന്നു.മുഖവുരയി
നന്ദൂ..... സാരമില്ല, എന്നോടല്ലേ. പോട്ടെ.....
പെട്ടെന്ന് നന്ദുവിന്റെ ശബ്ദമെത്തി; എനിക്കു നിന്നെയൊന്നു കാണണം, നീയൊന്നു വരണം. ഞാൻ ഉച്ചയ്ക്കു ശേഷം ഒരു ജോലിയുടെ ആവശ്യത്തിനായി ചെന്നൈയ്ക്കു പോവ്വാ. പിന്നെ കുറച്ചു ഡ്രസ്സും എനിക്കു സെലക്ട് ചെയ്തു തരണം.
അയ്യോ!നന്ദൂ.... എനിക്കിന്നു ചിത്രയുടെ കൂടെ മാഡത്തിന്റെ മോളുടെ വിവാഹ റിസപ്ഷനു ഗിഫ്റ്റ് വാങ്ങാൻ പോകണം,പിന്നെ ഓഫീസിലും.
അഖിലാ.....നീ വരണം ഒരു
ഒന്നൊന്നര മണിക്കൂറിനുള്ളിൽ പോരാല്ലോ.എനിക്കു കണ്ടേ പറ്റൂ, ഞാൻ കുറെ ദിവസം കഴിഞ്ഞേ ഇനി വരുള്ളൂ. പ്ലീസ്.... ബസ്സ് സ്റ്റാൻഡിൽ വന്നാ മതി, ഞാനവിടുണ്ടാകും.
ഉം, ശരി. ഫോൺ വച്ചിട്ടു വേഗം റെഡിയായിറങ്ങി. സ്റ്റാൻഡിലെത്തിയപ്പോ നന്ദു ഉണ്ടായിരുന്നു.
അവിടുന്നു രണ്ടു പേരും ബസ് കയറി കുറച്ചു ദൂരെയുള്ള സ്റ്റാൻഡിൽ ഇറങ്ങി. സംസാരിച്ചുകൊണ്ടു ഡ്രസ് വാങ്ങാനായി നടന്നു.
ദാ......... ഇതു വഴി പോകാം,ഇത്തിരി ഇടുങ്ങിയ ഒരു വഴിയിലേക്കു ചൂണ്ടി നന്ദു പറഞ്ഞു.
അതെന്തിനാ നന്ദൂ, മെയിൻ റോഡല്ലേ കിടക്കുന്നേ?
നീ വാ...... ഇതു വഴി വേഗമങ്ങു കയറാം. അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. പക്ഷേ അവനുണ്ടായതു കൊണ്ട് അവൾ ചെന്നു. കുറച്ചു നടന്നു ചെന്നിട്ട് അവൻ നിന്നു, എന്നിട്ടാ പഴയ ചോദ്യം ചോദിച്ചു.
നീ ശരിക്കും എന്നെ സ്നേഹിക്കുന്നോ? ചതിക്കയല്ലേടീ എന്നെ. അവൾ അമ്പരന്നു നിന്നു പോയി.
നിനക്കിതെന്താ, ഭ്രാന്താണോ നന്ദൂ.......
അതേടീ....... എനിക്കു ഭ്രാന്താ, മുഴുഭ്രാന്ത്. അതു കൊണ്ട് നിനക്കെന്നെ വേണ്ടേ? നീ എന്നെ വിട്ടിട്ടങ്ങനെ മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ലെടീ.
നിനക്കെന്താ നന്ദൂ, ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്,നിനക്കറ
ഇല്ല, നീ ചതിക്കും എനിക്കറിയാം. മറ്റു പലരുമായും നിനക്കടുപ്പമുണ്ട്. എനിക്കു നിന്നെ കിട്ടിയില്ലേൽ വേറൊരുത്തനും കിട്ടരുത്.
പറഞ്ഞു തീർന്നതും ബാഗിൽ കാത്തു വച്ച വെട്ടുകത്തിയെടുത്തു.
അഖിലയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. നിനക്കു ഭ്രാന്താണ്, ഞാൻ പോവ്വാ. അവൾ തിരിഞ്ഞോടി.
അവൻ കയ്യെത്തി അവളുടെ മുടിയിൽ പിടിച്ച് കഴുത്തു നോക്കി ആഞ്ഞു വെട്ടി. വിശ്വാസം വരാതെ ദയനീയമായി അവനെ തിരിഞ്ഞു നോക്കിയ പടി അവൾ പിടഞ്ഞു വീണു. മരിച്ചെന്നു നോക്കി നിന്നുറപ്പാക്കിയ ശേഷം അവൻ ഓടിപ്പോയി.
നാടും ,വീടും ,നാട്ടുകാരും ,കൂട്ടുകാരും വിറങ്ങലിച്ചു നിന്ന രണ്ടു രാത്രികൾക്കു ശേഷം ഒരു ഹോട്ടലിൽ വച്ചുള്ള ആത്മഹത്യാശ്രമത്തിനിടയിൽ അവൻ പോലീസിന്റെ പിടിയിലായി. കാരണം അവളില്ലാതെ അവനു വയ്യത്രേ! ..........
അവളെ നഷ്ടപ്പെടുന്നതും, മറ്റൊരാൾ സ്വന്തമാക്കുന്നതും സഹിക്കാൻ കഴിയാത്തോണ്ട് ചെയ്തതാണെന്ന് അവൻ പോലീസിനോടു പറഞ്ഞു.
കഥയല്ലിത്.... ശരിക്കുമുണ്ടായ സംഭവം;
സംശയത്തിൽ നിന്നുണ്ടായ പ്രണയ ഭ്രാന്തിൽ ബലിയാടായ എന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ വേദനയോടെ സമർപ്പിക്കുന്നു...........
പ്രണയം ഭ്രാന്തും, പ്രതികാരവുമാകുമ്പോൾ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.അതെല്ലാം വെറും തെറ്റിദ്ധാരണകളിൽ നിന്നുണ്ടായതാണെന്നോർക്കുമ്
ഇന്നും മകളെയോർത്ത് ആ അമ്മയുടെ കണ്ണുകൾ തടയില്ലാതെ
ഒഴുകിക്കൊണ്ടേയിരിക്കുന്നു.
രചന : Ann mariya

No comments:
Post a Comment