"ഡി പാറു ഞാൻ ചോദിച്ചത് "
" ദേ അരുണേ എനിക്ക് ദേഷ്യം വരുവേ " റെക്കോഡിന്റെ അടുത്ത പേജ് വേഗത്തിൽ മറിച്ച് കൊണ്ടവൾ പറഞ്ഞു:..
" ഇതൊക്കെ പ്രേമിക്കുന്നവരൊക്കെ ചെയ്യുന്നതല്ലെ ..... ഒരു ഉമ്മ താ ഡി..... ഒരു വട്ടം മതി... "
"ങാ പ്രേമിക്കുന്നവർ അങ്ങനെ പലതും കാണിക്കും .... അത് പറഞ്ഞ് എന്റെ അടുത്ത് വന്നാലുണ്ടല്ലോ ::
അവൾ അതും പറഞ്ഞ് ദേഷ്യത്തിൽ ലാബിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ....
"പാറു ഡി ...."
അവന്റെ വിളി കേൾക്കാത്തെ മട്ടിൽ അവൾ കോണിപ്പടികൾ ഇറങ്ങുകയായിരുന്നു ......
''നീ ഇതു വരെ എവിടാരുന്നു പാറു എല്ലാരും റെക്കോഡ് സബ്മിറ്റ് ചെയ്തു .:...വേഗം .. വാ .... ധൃതിയിൽ ചിപ്പി റെക്കോഡും വാങ്ങി ടീച്ചേഴ്സ് റൂമിലേക്ക് ഓടി....
തിരികെ ക്ലാസ്സിലെത്തി സ്മിത ടീച്ചറിന്റെ കലക്കൻ ഫിസിക്സ് ക്ലാസ്സ് ആസ്വദിച്ചിരിക്കുമ്പോഴാണ് അനു അത് ശ്രദ്ധിച്ചത്..... പാറു കരയുന്നു:
" എന്താ പാറു കരയുന്നത് "
"ഒന്നുല "
"ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാടി കരയുന്നത് "
"ടീച്ചർ ശ്രദ്ധിക്കുന്നുണ്ട് പിന്നെ പറയാം" അനുവിന്റെ കൈയ്യിൽ അമർത്തി പിച്ചി കൊണ്ടവൾ പറഞ്ഞു...
" 'ഇനി പറ നീ എന്തിനാ ക്ലാസ്സിലിരുന്ന് കരഞ്ഞത്? അരുണുമായി വീണ്ടും പിണങ്ങിയോ?
"മ് പിണങ്ങി "
" ഇത് നിങ്ങൾക്കിടയിൽ സാധാരണയല്ലെ പിന്നെ എന്താ പ്രശ്നം "
" ഇത് അത് പോലെ അല്ലെ ഡി ; ഇങ്ങനെ പോയാൽ അത് ശരിയാകില്ല... നിനക്കറിയാമോ ഇന്ന് അവൻ എന്നോട് ഉമ്മ ചോദിച്ചു..... "
"എന്നിട്ട് " അനു ജിജ്ഞാസയോടെ പാറുവിനെ നോക്കി .. നി കൊടുത്തോ?"
'' ഇല്ല '..പിന്നെ ഒന്ന് ഇഷ്ടമാണെന്ന് പറഞ്ഞെന്ന് വെച്ച് ഇതിനൊന്നും എന്നെ കിട്ടില്ല..... "
" ശരി':... ഇതിനാണോ നീ കരഞ്ഞത് " അനുവിന്റെ ആ ചോദ്യം കേട്ടിട്ടാവണം വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു ...
" അനു.... നിനക്കറിയാലോ എനിക്കവനെ ഇഷ്ടമാണ് ... പക്ഷെ... ഇന്നവൻ എന്നോട് ഉമ്മ ചോദിച്ചു നാളെ മറ്റെന്തെങ്കിലും ചോദിച്ചാൽ ..!.. അതു കൊണ്ടാ ....... അല്ലാതെ അവനെ വിശ്വാസമില്ലാത്തത് കൊണ്ടല്ല .... എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അരുണിന്റെ കൂടെ മാത്രമാണ് ..... പക്ഷെ അതിന് വേണ്ടി ഇങ്ങനെയൊന്നും ചെയ്യാൻ എനിക്ക് പറ്റില്ല "
" വേണ്ട പാറു നീ പറഞ്ഞതാ ശരി ... പിന്നെ നീ 'ഇപ്പോ എന്നോട് പറഞ്ഞത് അവനോട് നേരിട്ട് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു:. "
" അത് എനിക്ക് വയ്യ ... നീ അല്ലെ അവന്റെ പുന്നാര പെങ്ങള് നീ തന്നെ അങ്ങു പറഞ്ഞാ മതി"
ഒരു മഴ പെയ്ത് തോർന്ന പോലെ പാറുവിന്റെ മുഖം തെളിഞ്ഞു...
'' മിഥുനെ നീ അരുണിനെ കണ്ടോ "
" ഇല്ല എന്താടി...?"
" നീ എന്റെ കൂടെ ഒന്നു വാ.... നമുക്ക് അവനെ ഒന്ന് നോക്കാം "
"എന്താ അനു .. അവൻ പാറുവുമായി പിന്നെയും പിണങ്ങിയോ? "
"അതെ ഡാ അതു തന്നെയാ പ്രശ്നം "
" ഇവർക്ക് എന്നും ഇതേ യുള്ളോ?
" അവരുടെ സ്നേഹം സത്യമാ.... അതു കൊണ്ടാ എന്നും വഴക്കിടുന്നത് .... ഇണക്കമുള്ളിടത്തേ പിണക്കമുള്ളു :,,.... !" അമിത ആത്മ വിശ്വാസത്തോടെയാണ് അനു അത് പറഞ്ഞത് :::..
അപ്പോഴേക്കും മിഥുൻ എതിരെ വന്ന അരവിന്ദിനോടും സജിത്തിനോടും അരുണിനെ തിരക്കി....... " അവൻ ഗ്രൗണ്ടിലേക്ക് പോകുന്നത് കണ്ടാരുന്നു" എന്താ ഡാ " സജിത്ത് പണ്ടേ നാണം കുണുങ്ങിയായോണ്ട് അരവിന്ദാണ് മറുപടി പറഞ്ഞത് ...
"ഏയ് ഒന്നുമില്ല ഡാ :: ഞങ്ങൾ അവനെ ഒന്നു നോക്കട്ടെ...
ഇതും പറഞ്ഞ് അവർ രണ്ടു പേരും ഗ്രൗണ്ടിലേക്കോടി....
''ഡാ അരുണേ നീ എന്നാലും എന്തിനാ അവളോട് അങ്ങനെ പറയാൻ പോയത്,,, അനു കുറച്ച് ദേഷ്യത്തിലെന്നോണം അവനോട് ചോദിച്ചു.....
" അത് അനു മോളെ ഞാൻ വേറെ ഒന്നു വിചാരിച്ചല്ല ... എന്നാലും അങ്ങ് ചോദിച്ചു പോയി..... അവൾക്ക് നല്ല വിഷമം ആയെന്ന് തോന്നുന്നു.... ഞാൻ അതിന് വേണ്ടി മാത്രം ഒന്നും അല്ല ഡി അവളെ ഇഷ്ടപ്പെട്ടത്... ശരിക്കും അവളെ കെട്ടാൻ തന്നെയാ.... നിന്നക്കറിയാമോ ഞാൻ അവളുടെ കാര്യം എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട് ....? എനിക്ക് ഒരു ജോലിയായ ശേഷം വീട്ടിൽ പോയി ചോദിക്കാന്നാ അമ്മ പറഞ്ഞത് .... "
"ഡാ പൊട്ടാ ഇത്തിരി മുമ്പ് ഇതു തന്നെയാ പാറു എന്നോട് പറഞ്ഞത്... നീ പോയി അവളോട് ഒന്ന് സംസാരിക്ക് ... അവൾക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല... "
അനു അത് പറഞ്ഞു തീരും മുമ്പേ അവൻ ക്ലാസിലേക്കോടി:.....!
തിരികെ എത്തിയപ്പോഴേക്കും അരുണിന്റെ ഒപ്പം ചെമ്പക ചോട്ടിലിരുന്ന് ചിരിച്ചോണ്ട് കാര്യം പറയുന്ന പാറുവിനെയാണ് അനുവും മിഥുനും കാണുന്നത് ....!
ഇന്ന് വർഷങ്ങൾക്ക് ശേഷം ആ ക്ലാസ്സ് മുറിയിൽ അവർ ഒരുമിച്ചിരുന്നപ്പോൾ അരുൺ ഒന്നേ ആവശ്യപെട്ടുള്ളു.... നമ്മുടെ പ്രണയം പൂത്തുലഞ്ഞ ഈ ക്ലാസ്സ് മുറിയിൽ വെച്ച് നീ എനിക്കൊരു ഉമ്മ തരണം".... :
അവന്റെ കവിളയിണയിൽ അമർത്തി ചുംബിക്കുമ്പോഴും അവളറിയാതെ കണ്ണ് നിറഞ്ഞു.....
പക്ഷെ അപ്പോഴും അരുണിന്റെ പേരെഴുതിയ താലി അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു .......!
രചന : അനുസ്മിജ മനോജ്

No comments:
Post a Comment