സൗഹൃദം സമ്മാനിക്കുന്ന ഓർമകളും അനുഭവങ്ങളും പ്രണയത്തിനേക്കാൾ നൂറിരിട്ടി മാധുര്യമുള്ളതാണ്..
ഇനി കഥയിലേക്ക് കടക്കാം... വെറും കഥയല്ല പച്ചയായ ജീവിതാനുഭവമാണ്..
കുറച്ചു വർഷങ്ങൾക്ക് മുൻപ്
വർഷം 2013
അവൻ പ്ലസ്ടുവിൽ പഠിക്കുന്ന കാലം. അവന്റെ ആദ്യത്തെ പ്രണയം. അവൻ അറിയാതെ അവന്റെ മനസിൽ പൂവണിഞ്ഞ പ്രണയം.. അവൻ അരുൺ
ഒരു ദിവസം
സാധാരണ ദിവസത്തെപ്പോലെ അവനും കൂട്ടുക്കാരും പതിവ് പരിപാടി തുടങ്ങി.. 'വായിനോട്ടം'.. അവന്റെ ക്ലാസിന്റെ മുൻപിലെ സ്ഥിരം സ്ഥലം.. അവിടെ തന്നെ നിൽപ്പാണ് എല്ലാവരും .. വേറെ പണിയൊന്നുമില്ലാലോ
അവൻ അവളെ നോക്കി നിന്നു അങ്ങനെ... അവൾ അവളുടെ ക്ലാസിൽ കയറി പോണവരെ...
അവളെ കാണാനും മിണ്ടാനും ഇഷ്ടമാണെന്നൊക്കെ മനസിൽ അവൻ ആലോചിച്ചിരുന്നു...
കുറ്റി അടിച്ചു നിൽപ്പായി അവനും കൂട്ടുകാരും അവളുടെ ക്ലാസിന്റെ മുൻപിൽ... ജനലിലൂടെ അവൻ അവളെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായി.കള്ള കാമുകൻ
ബെൽ അടിച്ചു
ടൈം ആയി
അവൻ മനസില്ല മനസോടെ ക്ലാസിലേക്ക് പോയി..
അങ്ങനെ അവളെ കണ്ട ആദ്യദിനം വിട പറഞ്ഞു...
Day 2
ഉച്ച സമയം
അവൾ വരുന്നതു നോക്കി അവൻ അവിടെ തന്നെ നിൽപ്പുണ്ടായി.. അല്പസമയത്തിനു ശേഷം ഇന്നലത്തെപ്പോലെ ദാ വരുന്നു അവൾ... കൂട്ടുകാരികളുമൊത്ത് സംസാരിച്ചുള്ള വരവാണ്... ഇന്നും അവന് അവളോട് മിണ്ടാൻ കഴിഞ്ഞില്ല.. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ അവളെ കുറിച്ച് അന്വേഷിച്ച് പേരും വീടുമൊക്കെ കണ്ടു പിടിച്ചു. ഇതൊക്കെ അറിഞ്ഞതിൽ അവന് എന്തൊക്കെയോ നേടിയെടുത്ത പോലെ ആയിരുന്നു.. സന്തോഷം.
അവളുടെ പേര് അശ്വതി
പിന്നീട് ഇത് ഒരു സ്ഥിരം പതിവായി. അവൻ അവളെയും കാത്ത് വരാന്തയിൽ നിൽക്കുന്നതും അവളെ കാണുന്നതും അവൻ അവളോടൊന്നും മിണ്ടാതെ നോക്കി നിൽക്കുന്നതെല്ലാം...
കിട്ടുന്ന ഇൻറർവെല്ലി നൊക്കെ അവൻ അവളെ കാണാൻ പോവുമായിരുന്നു
അവന്റെ ഇഷ്ടം അവളോട് പറയാൻ.. പക്ഷേ അവളുടെ വർത്തമാനവും കളിയും ചിരിയും കണ്ട് രസിക്കുക എന്നല്ലാതെ അവൻ അവളോട് ഇഷ്ടം തുറന്ന് പറയാൻ സാധിച്ചില്ല..
അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടെയിരുന്നു.
എല്ലാ പ്രണയത്തിലേതുപ്പോലെ പെൺകുട്ടി മാത്രം അവന്റെ പ്രണയം അ റിഞ്ഞില്ല.. എന്നാൽ അവന്റെ പ്രണയം അവന്റെ ക്ലാസു മുഴുവൻ അറിഞ്ഞ്.. പിന്നീട് അവൾ അവന്റെ ക്ലാസിനു മുൻപിലൂടെ പോവുമ്പോഴൊക്കെ അവന്റെ സുഹൃത്തുക്കൾ മ്മ്മ്മ്മ് അശ്വതി എന്നൊക്കെയുള്ള കളിയാക്കലും പരിഹാസവുമായിരുന്നു.അത് ഒരു വിധത്തിൽ അവന്റെ മനസിൽ വല്ലാത്തൊരു സന്തോഷം ഉണ്ടാക്കിയിരുന്നു.
എന്നാൽ അവൾക്ക് ഈ കളിയാക്കാലിൻെറ കാരണം വ്യക്തമായില്ല.. അവൾക്ക് അവന്റെ കൂട്ടുകാരോട് മുട്ടൻ കലിപ്പായി.. ആ സമയത്ത് പ്പോലും അവന്റെ ഇഷ്ടം അവൾ അറിഞ്ഞില്ലാട്ടോ..
പിന്നെ അവൻ അവളെ കാണാൻ അവളുടെ ക്ലാസിന്റെ മുൻപിലും ബസ് സ്റ്റോപ്പിലും ആയിട്ടൊക്കെ ഇഷ്ടം പറയാൻ പോവുന്നതെല്ലാം പതിവുകാഴ്ചയായി മാറി..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞ് അവന്റെ +2 ജീവിതം അവസാനിച്ചു.. അവന്റെ chunk bros നെ വിട്ടു പിരിഞ്ഞപ്പോലെ അവളെയുo, സ്വന്തം ഇഷ്ടംപ്പോലും തുറന്നു പറയാത്ത സങ്കടത്തൊടെ അവന്റെ ഈ നഷ്ടപ്രണയം മനസ്സിൽ സൂക്ഷിച്ച് അവൻ ഇനിയൊരിക്കലും അവളെ കാണില്ലായെന്നും മിണ്ടില്ല എന്നൊക്കെയുള്ള ചിന്തകളുമായി അവൻ സ്ക്കൂളിന്റെ പടിയിറങ്ങി..
വർഷം 2016
അശ്വതി ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായി പഠനം തുടങ്ങിയ കാലം... അവളുടെ കോളേജിലെ ആദ്യ ദിനം... സീനിയേഴ്സിന്റെ റാഗിംങിനിടയിൽ പെട്ടു പ്പോയി പാവം.ആ സീനിയേഴ്സ് റാഗിംങ് കൂട്ടത്തിലുണ്ടായി അരുണിന്റെ chunke Bro പയസ്.. പയസും അവന്റെ കൂട്ടുകാരും കൂടി അവളെ ശരിക്കും പൊക്കി.. പ്രണയലേഖനം എഴുതാനുള്ള നിർദ്ദേശം അവൾക്ക് അവർ നൽകി.. പ്രിയപ്പെട്ട അരുണിന് എന്ന തുടക്കവും അവർ ഇട്ടു കൊടുത്തു. അവൾക്ക് അരുൺ എന്നു കേട്ടപ്പോൾ ഒന്നും തോന്നിയില്ല. ഒരു ആൺകുട്ടിയുടെ പേര് അത്ര തന്നെ...
അവൾ +1 ൽ പഠിക്കുമ്പോൾ അവളുടെ മുഖ്യശത്രു ആയിരുന്നു പയസ്.. അവളെ കളിയാക്കുമായിരുന്നു അത് തന്നെ കാരണം..
എന്നാൽ റാഗിംങിനു ശേഷം അവർ നല്ല കൂട്ടായി..
അവൻ അവളുടേരെ പറഞ്ഞു.. ടീ നിനക്കറിയോ നീ ഉളള കൊണ്ട് +2 ജീവിതം അടിപൊളിയായിരുന്നു..
അശ്വതി: അതെന്ത്യേയ് അങ്ങനെ ?
പയസ് : ടീ നിനക്കൊന്നും അറിയില്ലേ? അതൊ നീ അറിയാത്തതായി ഭാവിക്കുകയാണോ?
അ : എന്താ ഈ പറയണേ? എനിക്കൊന്നും മനസിലാവുന്നില്ല Bro..
പ: ആഹാ, നീ കൊള്ളാലോ? നീ എന്താ വെല്ല വിഢി ആയിരുന്നോ?
അ: വിഢി... തന്റെ..
പ: നിനക്കറിയില്ലേ എന്റെ chunk നെ?
അ: chunk! അതാരാ?
പ: ഡി പൊട്ടി നിന്റെ പുറകെ നടന്ന ആ കോന്തൻ അരുൺ.
അ: അരുൺ
പ: ഞങ്ങളുടെ കൂടെ ഉണ്ടാവോർന്നില്ലേ എപ്പോഴും.. അന്ന് നിന്റെ ക്ലാസിന്റെ പുറകിലെ ജനലിന്റെ അവിടെ വെച്ച് നിന്റെ പേരൊക്കെ ചോദിച്ചപ്പോൾ അവനും ഉണ്ടായി എന്റെ കൂടെ.. നിന്നോടോന്നും മിണ്ടാതെ അവിടെ മാറി നിൽപ്പുണ്ടായ ഒരുത്തൻ..
അ: ആ.. ചെറുതായി ഓർക്കണിണ്ട് .. മുഖം അത്രയ്ക്ക് ഓർമ വരണില്ല.. എന്നാലും മനസ്സിലായി..
പ: അവൻ തന്നെ .... ഞങ്ങടെ നിരാശ കാമു കൻ...
അ: ഓ...ഓ... എന്നെ ആക്കുവാണല്ലേ? മതി Bro... ഞാൻ വിശ്വസിക്കൂല..
പ: സത്യം.. പറ്റുമെങ്കിൽ വിശ്വസിക്കൂ...
അ:
വിശ്വസിച്ചു പോരേ
അതൊക്കെ വിട്.. പിന്നെ എന്താ സുഖo???
പ: പിന്നെ.... സുഖം
ആ കൂട്ട് വളർന്നു... പയസിന്റെയും അശ്വതിയുടെയും..
ഇടയ്ക്കിടയ്ക്ക് അവൻ അവളെ കളിയാക്കി പറയും.. അരുൺ അന്വേഷിച്ചൂട്ടോ നിന്നെ...
അവളും തമാശയായി പറയും ഉവ്വ ഉവ്വ... ഞാനും തിരിച്ചു അന്വേഷിച്ചെന്നു പറഞ്ഞേക്ക്
പിന്നെയും ഒരു വർഷം കൂടി കടന്നുപ്പോയി...
കോളേജിലെ സുഹൃദ് ബന്ധം ഫെയ്സ് ബുക്കിലൂടെ Strongaii...
നേരിൽ കാണുമ്പോഴൊക്കെ അവർ പരസ്പരം വഴക്കിട്ടു.. കളിയാക്കി..
രണ്ടും നല്ല വഴക്കാളികളായി മാറി...
രണ്ട് ദിവസത്തിനു ശേഷം..
അങ്ങനെയിരിക്കെ... പയസ് അരുണിനെ നിർബന്ധിപ്പിച്ചു.. അശ്വതിയ്ക്ക് ഫെയ്സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ.. ഡാ അയക്കെട.. അവൾ online ഉണ്ട്.. അവൾ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യും ഞാൻ പറഞ്ഞിട്ടുണ്ടെട അവളുടേര... മനസില്ല മനസ്സോടെ അവൻ റിക്വസ്റ്റ് അയച്ചു..
അവൾ അത് അക്സപ്റ്റ് ചെയ്യുകയും ചെയ്തു... അവനു Notification വന്നു.. റിക്വസ്റ്റ് അക്സെപ്പ്റ്റഡ്..
അത് വായിച്ചപ്പോൾ അവന്റെ ഉള്ളിൽ തീ പടരുകയായിരുന്നു..
Haii Bro... ദേ വന്നു അവളുടെ മെസേജ്..
അവൻ മെസേജ് വായിച്ചിട്ട്...
അവൻ അവൾക്ക് മറുപടി കൊടുത്തില്ല..
ഒരു ദിവസം കഴിഞ്ഞ് അവൻ മറുപടി കൊടുത്തു... Haii...
പിന്നീട് അവർ ഫോർമലായി പരിചയപ്പെട്ടു..
അവൾ അവനോട് ചോദിച്ചു.. നീ എന്താ മറുപടി തരാൻ ഇത്ര വൈകിയേ???
അരുൺ: എനിക്ക് ചമ്മൽ ആയിരുന്നെടീ..
അശ്വതി: എന്തിന് ചമ്മൽ?
അരുൺ: അത് വെറെ ഒന്നുമില്ല, നിനക്കറിയാലോ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു പണ്ട്.. അതിന്റെ ചമ്മലാ.. പിന്നെ നിന്റെ ഒരു Bro വിളിയും
ഓഹോ...
അപ്പോൾ പയസ് പറഞ്ഞത് സത്യമായിരുന്നോ?
ഞാൻ കരുതി എന്നെ കളിയാക്കിയതാന്നു... ഞാൻ വിശ്വസിച്ചില്ല...
അരുൺ: ശേ ..... ☹☹☹ ഞാൻ വിചാരിച്ച് നിനക്കെല്ലാം അറിയായിരുന്നെന്ന്..
എന്റെ വില ഞാൻ തന്നെ കളഞ്ഞു..
അശ്വതി: ഹീ ഹീ
അയ്യേ പേടി തൊണ്ടൻ കാമുകൻ അയ്യേ അയ്യയ്യേ....
മൂന്നു വർഷങ്ങൾക്കു ശേഷമുള്ള അവരുടെ ആദ്യ പരിചയപ്പെടൽ ആയിരുന്നു അത്..
അവർ അങ്ങനെ പതിയെ പതിയെ കൂട്ടുക്കാരായി.. ഡീ എന്നു വിളിച്ചാൽ പോടാ എന്നു പറയുന്ന സൗഹൃദം..
അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവർ പ്പോലുമറിയാതെ ഒരു പോലെയായി... അവൻ എന്ത് വിചാരിച്ചാലും അവൾ അത് മാനത്ത് കാണും.. അവനും തിരിച്ചും അതുപ്പോലെയായിരുന്നു. അവരുടെ ക്യാരക്ടർ ഒക്കെ ഒരു പ്പോലെ..
ഇതൊക്കെ ആവാം അവരെ ഒന്നു കൂടെ അടുപ്പിച്ചത്...
സൗഹൃദം പനപ്പോലെ വളർന്നൂട്ട...
ഒരു ദിവസം പരസ്പരം വഴക്കിട്ടില്ലെങ്കിൽ രണ്ടു പേർക്കും ആ ദിവസം എന്തൊ മിസ്സായപ്പോലെയാണ്...
അവൻ മറ്റൊരു പെൺകുട്ടിയെ പറ്റി പറഞ്ഞാൽ അപ്പോൾ തന്നെ അവൾ കുശുമ്പെടുത്ത് ഉടക്കിപ്പോവും.. ഇതും ഒരു പതിവായി.. അവനും ഒട്ടും മോശമല്ലായിരുന്നു കുശുമ്പിന്റെ കാര്യത്തിൽ... അവൾ ഒരു ആൺകുട്ടിയെ പറ്റി പറഞ്ഞാൽ അവന് ദഹിക്കാറില്ലായിരുന്നു.
അവരുടെ സൗഹൃദത്തെ അവന്റെ കൂട്ടുക്കാർ തെറ്റായി പ്രണയം എന്നു വ്യാഖ്യാനിച്ചു...
രണ്ടു പേരും അത് നിസാരമായി തള്ളി..
കാരണം അവർക്കറിയാം അവരുടെ സൗഹൃദത്തെ ആരേക്കാളും നന്നായി..
അവർക്കിടയിൽ മറച്ചുവെക്കാൻ ഒന്നും ഉണ്ടായില്ല.. അവരുടെ മനസ് തുറന്ന പുസ്തകം പോലെ ആയിരുന്നു.
ഒരു കാര്യം പറയാൻ വിട്ടു.. അവർ പരസ്പരം നേരിട്ട് കണ്ടിട്ടു കൂടിയില്ല +2 ജീവിതത്തിന് ശേഷം.. ഫെയ്സ് ബുക്കിലൂടെ വളർന്ന സൗഹൃദം..
അവൾ ഒരിക്കൽ അവനോട് ചോദിച്ചു.. എന്താട പോട്ടാ.. താൻ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞോ???
ഒന്നുല്ലാടീ.... ആരോടും പറയണ്ടാട്ടോ എനിക്ക് പേടിയായിരുന്നുടീ
ആ പേടി നന്നായി എന്തായാലും... നീ എന്നോട് I love you പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ഈ സൗഹൃദം ഉണ്ടാവില്ലായിരുന്നു..
100 % സത്യം
ദൈവം എന്ന് ഒന്ന് ഉണ്ട് എടീ... 3 വർഷത്തിനു ശേഷം നീ എന്റെയടുത്ത് തന്നെ കറങ്ങി തിരിഞ്ഞു വന്നല്ലോടീ മോളേ....
😂😂😂😂😂😂😂
അവർ ആ സൗഹൃദത്തെ പ്രണയിച്ചു കൊണ്ടെയിരിക്കുന്നു ഇപ്പോഴും... പ്രണയത്തേക്കാൾ സുന്ദര സ്വപ്നങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന സൗഹൃദത്തെ.... 😊😊😊😊
# ശുഭം
രചന : Drishya VS

No comments:
Post a Comment